കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഗില്‍ വിജയ് ദിവസ്: 1999 ഇന്ത്യ-പാക് യുദ്ധത്തില്‍ 20 വര്‍ഷം മുമ്പ് സംഭവിച്ചതെന്ത്?

  • By S Swetha
Google Oneindia Malayalam News

ദില്ലി: കാര്‍ഗില്‍ പര്‍വതനിരകള്‍ക്ക് മുകളില്‍ പാകിസ്താന്‍ സൈനികരെ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് 1999 മെയ് 3 മുതല്‍ ജൂലൈ 26 വരെ ഇന്ത്യാ പാക് -യുദ്ധം നടന്നത്. എന്നാല്‍ ഇന്ത്യ ആക്രമിക്കുന്നതിനായി 1998ല്‍ തന്നെ പാകിസ്താന്‍ ആസൂത്രണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത്തരമൊരു ആക്രമണത്തിനുള്ള നിര്‍ദ്ദേശം മുന്‍ പാകിസ്താന്‍ സൈനിക മേധാവികള്‍ പാകിസ്താന്‍ നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും വിശ്വസിക്കപ്പെടുന്നു. എന്നാല്‍ ഒരു സമഗ്രമായ യുദ്ധത്തെ ഭയന്ന് ഈ നിര്‍ദേശങ്ങള്‍ റദ്ദാക്കിയിരുന്നു. അന്നത്തെ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് പോലും ഇന്ത്യന്‍ എതിരാളിയായ അടല്‍ ബിഹാരി വാജ്പേയിയില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ ലഭിക്കുന്നതുവരെ ആക്രമണത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് അവകാശപ്പെട്ടു.

വീരനായക സ്മരണയില്‍ കാര്‍ഗില്‍ വിജയ് ദിവസ്: ഇന്ത്യന്‍ പോരാട്ട വിജയത്തിന്റെ 20ാം വാര്‍ഷികം വീരനായക സ്മരണയില്‍ കാര്‍ഗില്‍ വിജയ് ദിവസ്: ഇന്ത്യന്‍ പോരാട്ട വിജയത്തിന്റെ 20ാം വാര്‍ഷികം

1999 ല്‍ പാകിസ്താന്‍ സായുധ സേന ഇന്ത്യന്‍ പ്രദേശത്തേക്ക് നുഴഞ്ഞു കയറിയത് 'ഓപ്പറേഷന്‍ ബദര്‍' എന്ന രഹസ്യനാമത്തില്‍ അറിയപ്പെടുന്നു. കശ്മീര്‍ തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ കശ്മീരും ലഡാക്കും തമ്മിലുള്ള ബന്ധം വിച്ഛേദിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഈ നുഴഞ്ഞു കയറ്റം. തുടക്കത്തില്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം കശ്മീര്‍ കലാപകാരികള്‍ക്കെതിരെ പാകിസ്താന്‍ തിരിച്ചു വിട്ടെങ്കിലും അപകടത്തില്‍പ്പെട്ടവര്‍ നല്‍കിയ തെളിവുകള്‍ ആക്രമണത്തില്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ നേരിട്ടുള്ള പങ്കാളിത്തം തെളിയിച്ചു.

 ലാഹോര്‍ ഉടമ്പടി

ലാഹോര്‍ ഉടമ്പടി

1999 ഫെബ്രുവരിയില്‍ വാജ്പേയിയും നവാസ് ഷെരീഫും ലാഹോര്‍ ഉടമ്പടിയില്‍ ഒപ്പുവെച്ചതിന് ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ കാര്‍ഗിലിലില്‍ സായുധ പോരാട്ടം നടക്കുന്നത്. കശ്മീര്‍ പ്രശ്‌നത്തെച്ചൊല്ലി 1998 മെയ് മുതല്‍ നിലവിലുണ്ടായിരുന്ന പിരിമുറുക്കങ്ങള്‍ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഫെബ്രുവരിയിലെ സമ്മേളനം. എന്നാല്‍ കാര്‍ഗില്‍ യുദ്ധത്തെത്തുടര്‍ന്ന് പ്രശ്നം കൂടുതല്‍ വഷളായി.

കാര്‍ഗില്‍ യുദ്ധം

കാര്‍ഗില്‍ യുദ്ധം

കാര്‍ഗില്‍ യുദ്ധം മൂന്ന് ഘട്ടങ്ങളായി പറയാം. അതില്‍ ആദ്യ ഘട്ടത്തില്‍ പാക്കിസ്ഥാന്‍ നുഴഞ്ഞു കയറുകയും എന്‍എച്ച് 1ന്റെ നിയന്ത്രണം കൈയ്യിലാക്കാന്‍ തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ കൈവശപ്പെടുത്തുകയും ചെയ്യുന്നു. രണ്ടാം ഘട്ടത്തില്‍ ഇന്ത്യ നുഴഞ്ഞുകയറ്റം തിരിച്ചറിഞ്ഞ് അതിനോട് പ്രതികരിക്കുന്നതായി കാണുമ്പോള്‍ മൂന്നാം ഘട്ടത്തില്‍ ഇന്ത്യയും പാകിസ്ഥാന്‍ സേനയും തമ്മില്‍ വലിയ പോരാട്ടങ്ങള്‍ നടന്നു.

പോസ്റ്റുകള്‍ അധീനപ്പെടുത്താറില്ല

പോസ്റ്റുകള്‍ അധീനപ്പെടുത്താറില്ല


കഠിനമായ കാറ്റിനൊപ്പം 18,000 അടി വരെ ഉയരമുള്ള പര്‍വതങ്ങളും ശൈത്യകാലത്ത് -60 ഡിഗ്രി സെല്‍ഷ്യസ് താപനിലയുമുള്ള പ്രദേശത്തെ വാസയോഗ്യമല്ലാത്ത അവസ്ഥ കാരണം 'ജെന്റില്‍മാന്‍സ് ഉടമ്പടി' പ്രകാരം ഇന്ത്യയിലെയും പാകിസ്ഥാനിലെയും സൈന്യം എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 15 മുതല്‍ ഏപ്രില്‍ 15 വരെ ഈ പ്രദേശങ്ങളിലെ പോസ്റ്റുകള്‍ അധീനപ്പെടുത്താറില്ലായിരുന്നു. എന്നാല്‍ കശ്മീര്‍ പോരാട്ടത്തില്‍ മേല്‍ക്കോയ്മ നേടാനായി പാകിസ്താന്‍ ഈ വിശ്വാസം ലംഘിച്ചു.

പാക് നുഴഞ്ഞു കയറ്റം

പാക് നുഴഞ്ഞു കയറ്റം


മുഷ്‌കോ താഴ്വര, ഡ്രാസിലെ മാര്‍പോ ലാ റിഡ്ജ്ലൈന്‍, കാര്‍ഗിലിനടുത്തുള്ള കക്സര്‍, ബറ്റാലിക് സെക്ടര്‍, ചോര്‍ബട്ല സെക്ടര്‍, സിയാച്ചിന്‍ ടര്‍ട്ടോക്ക് സെക്ടര്‍ എന്നിവിടങ്ങളില്‍ നിരവധി മാസങ്ങളിലായി പാക്കിസ്ഥാന്‍ നുഴഞ്ഞുകയറി. മെയ് തുടക്കത്തില്‍ ഇന്ത്യന്‍ പട്രോളിംഗ് ടീം ബറ്റാലിക് മേഖലയിലെ ഒരു പ്രാദേശവാസി നല്‍കിയ സൂചന പ്രകാരം നടത്തിയ അന്വേഷണത്തിലാണ് നുഴഞ്ഞുകയറ്റം പുറത്തു വരുന്നത്. നുഴഞ്ഞുകയറ്റത്തിന്റെ വ്യാപ്തി മനസ്സിലാക്കിയ ഇന്ത്യ ഓപ്പറേഷന്‍ വിജയ്‌ക്കൊപ്പം പ്രതികരിക്കുകയും 200,000 സൈനികരെ മേഖലയില്‍ അണിനിരത്തുകയും ചെയ്തു. മെയ് 26 ന് ഇന്ത്യന്‍ വ്യോമസേന ഓപ്പറേഷന്‍ സഫേദ് സാഗര്‍ വഴി കരസേനക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചു. കരസേനയും വ്യോമസേനയും ഒന്നിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ, ഇന്ത്യന്‍ നാവികസേനയും തന്ത്രപരമായി ഓപ്പറേഷന്‍ തല്‍വാറിലൂടെ ശത്രുക്കള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി, പാകിസ്ഥാന്‍ തീരങ്ങളില്‍ പട്രോളിംഗ് നടത്തി.

 ദേശീയ പാത നിരീക്ഷണത്തില്‍

ദേശീയ പാത നിരീക്ഷണത്തില്‍

ലോജിസ്റ്റിക്സിനും വിതരണത്തിനുമായി ഇന്ത്യയുടെ ജീവിതമാര്‍ഗമായ ദേശീയപാത 1 (എന്‍എച്ച് 1) അവരുടെ 130 ഓളം നിരീക്ഷണ പോസ്റ്റുകളില്‍ നിന്ന് പാകിസ്താന്‍ നിരീക്ഷണത്തിലായിരുന്നു. ചെറിയ ആയുധങ്ങളും ഗ്രനേഡ് ലോഞ്ചറുകളും ഉള്ളതിനൊപ്പം നുഴഞ്ഞുകയറ്റക്കാര്‍ക്ക് മോര്‍ട്ടാര്‍, പീരങ്കി, വിമാന വിരുദ്ധ തോക്കുകള്‍ എന്നിവയും ഉണ്ടായിരുന്നു. എന്‍എച്ച് 1 നെ മറികടക്കുന്ന കുന്നുകളുടെ നിയന്ത്രണം വീണ്ടെടുക്കുക എന്നതായിരുന്നു ഇന്ത്യയുടെ പ്രധാന മുന്‍ഗണന. അടുത്ത രണ്ട് മാസത്തിനുള്ളില്‍, എന്‍എച്ച് 1 നെ മറികടന്ന് ഈ കുന്നുകളുടെ നിയന്ത്രണം ഇന്ത്യ തിരിച്ചുപിടിച്ചു.

 ക്ലിന്റന്റെ ഇടപെടല്‍

ക്ലിന്റന്റെ ഇടപെടല്‍

ഇന്ത്യയില്‍ നിന്ന് ഇത്രയും കഠിനമായ പ്രതികാരം പ്രതീക്ഷിക്കാതെ പാകിസ്താന്‍ അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ രൂക്ഷമാക്കുന്നതിന് സഹായം തേടി അമേരിക്കയിലേക്ക് പോയി. എന്നാല്‍, അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ നിയന്ത്രണ രേഖയുടെ ഇന്ത്യന്‍ ഭാഗത്തുനിന്ന് പാകിസ്താന്‍ സൈന്യത്തെ പിന്‍വലിക്കുന്നതുവരെ ഇടപെടാന്‍ വിസമ്മതിച്ചു. ഇന്ത്യന്‍ സേനയില്‍ നിന്നുള്ള നിരന്തരമായ പ്രത്യാക്രമണത്തോടൊപ്പം പാകിസ്ഥാന് അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടി വന്നു. ഇന്ത്യന്‍ വ്യോമസേനയുമായി നടത്തിയ ഏകോപനത്തില്‍ സൈന്യം ജൂലൈ അവസാന വാരത്തില്‍ പാകിസ്താന്‍ സേനയെ പ്രദേശത്ത് നിന്ന് നീക്കം ചെയ്തു. അതിനുശേഷമാണ് പോരാട്ടം അവസാനിച്ച ജൂലൈ 26 ന് കാര്‍ഗില്‍ വിജയ് ദിവസ് ആയി ആഘോഷിക്കുന്നത്.

English summary
Things happens before 20 years during Kargil War
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X