കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൂത്തുക്കുടി ബോട്ടപകടം: മരണം പത്തായി, കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു

ഞായറാഴ്ച വൈകീട്ടാണ് കടലില്‍ ബോട്ട് മറിഞ്ഞത്

  • By Manu
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ കടലില്‍ ബോട്ട് മറിഞ്ഞതിനെത്തുടര്‍ന്നു മരിച്ചവരുടെ സംഖ്യ പത്തായി. കാണാതായ 15 പേര്‍ക്കുവേണ്ടി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. മരിച്ചവരില്‍ നാലു സ്ത്രീകളും മൂന്നു കുട്ടികളുമുണ്ടെന്നാണ് റിപോര്‍ട്ട്. പരിക്കേറ്റവരെ തിരുച്ചെണ്ടൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

1

ഏഴു പേര്‍ക്കു മാത്രം യാത്ര ചെയ്യാവുന്ന ബോട്ടില്‍ 20ലേറെ പേരാണ് കയറിയത്. ശക്തമായ കാറ്റിനെ തുടര്‍ന്ന് ബോട്ടിലുണ്ടായിരുന്നവര്‍ പരിഭ്രാന്തരായി ഇളകിയതുകൊണ്ടാവാം ബോട്ട് മറിഞ്ഞതെന്ന് സൂചനയുണ്ട്. തൂത്തുക്കുടിയില്‍ നിന്ന് 50 കിമി അകലെയുള്ള മണപ്പാട് ഭാഗത്താണ് ബോട്ട് മറിഞ്ഞത്.

2

സ്വന്തം നാടായ അഴഗമ്മന്‍പുരത്തേക്ക് ഉല്‍സവം കാണാനെത്തിയവരാണ് അപകടത്തില്‍ മരിച്ചതെന്നു സമീപവാസികള്‍ പറഞ്ഞു. ഞായറാഴ്ച വൈകീട്ട് ഗ്രാമത്തിലെത്തിയ സംഘം ആറു മണിയോടെ ഫൈബര്‍ ബോട്ടില്‍ കടല്‍ കാണാനിറങ്ങുകയായിരുന്നു. കടലിലൂടെ 25 മീറ്റര്‍ മാത്രം മുന്നോട്ട് പോയ ശേഷമാണ് ബോട്ട് തലകീഴായി മറിഞ്ഞത്.

English summary
10 died in thoothukudi boat tragedy. the deceased yet to be identified
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X