• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കങ്കണയുടെ സഹോദരിയുടെ അക്കൗണ്ട് ട്വിറ്റര്‍ പൂട്ടി, മുസ്ലീം വിരോധം, ഇനി തിരിച്ചുവരില്ല, മറുപടി!!

മുംബൈ: മുസ്ലീം വിദ്വേഷം നിറഞ്ഞ പോസ്റ്റുകള്‍ ഇട്ട നടി കങ്കണ റനൗത്തിന്റെ സഹോദരി രംഗോലി ചണ്ഡേലിന്റെ അക്കൗണ്ട് ട്വിറ്റര്‍ പൂട്ടിച്ചു. സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്നു കങ്കണയുടെ മാനേജര്‍ കൂടിയായ രംഗോലി. നേരത്തെ 2024ല്‍ തിരഞ്ഞെടുപ്പ് വേണ്ടെന്നും നരേന്ദ്ര മോദി തന്നെ പ്രധാനമന്ത്രി ആയാല്‍ മതിയെന്നുമായിരുന്നു രംഗോലി പറഞ്ഞത്. എന്നാല്‍ ഇത്തവണ ഒരുപടി കടന്ന് മുന്നിലെത്തിയിരിക്കുകയാണ് അവര്‍. ഒരു ജമാഅത്തി കൊറോണ ബാധിച്ച് മരിച്ചു. ഇയാളുടെ കുടുംബത്തെ പരിശോധിക്കാനായി ഡോക്ടര്‍മാരും പോലീസുമെത്തി. ഇവര്‍ അവര്‍ തല്ലിക്കൊന്നു. മതേതര മാധ്യമങ്ങളെയും ഈ മുല്ലകളെയും ഒരു വരിയില്‍ നിര്‍ത്തി വെടിവെച്ച് കൊല്ലണം. അവര്‍ നമ്മളെ നാസികളെന്ന് വിളിക്കും. ആര് അതൊക്കെ ശ്രദ്ധിക്കുന്നു. വ്യാജ പ്രതിച്ഛായയേക്കാള്‍ വലുതാണ് ജീവനെന്നുമായിരുന്നു ഇവരുടെ പോസ്റ്റ്.

വന്‍ വിവാദമാണ് ഈ പോസ്റ്റിനെ തുടര്‍ന്ന് ഉണ്ടായത്. രംഗോലിക്ക് കടുത്ത ഇസ്ലാമോഫോബിയയാണെന്ന് ബോളിവുഡില്‍ നിന്ന് വരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. നേരത്തെ സംവിധായക റീമാ കഗ്തി മുംബൈ പോലീസിനെ ടാഗ് ചെയ്ത് ഇക്കാര്യം അറിയിച്ചിരുന്നു. ദയവായി നിങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കൂ. നടപടി ശക്തമായി എടുക്കണം. ഇത് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കലല്ലേ. അതിലൂടെ സമൂഹത്തില്‍ വെറുപ്പും അക്രമവും ഒരു വിഭാഗത്തിനെതിരെ ഉണ്ടാക്കാനുള്ള ശ്രമമാണെന്നും റീമാ കഗ്തി പറഞ്ഞു. ഈ ട്വീറ്റ് വലിയ ശ്രദ്ധിക്കപ്പെട്ടിരുന്നു. മൊറാദാബാദിലെ കല്ലേറുമായി ബന്ധപ്പെട്ടാണ് രംഗോളി വ്യാജ പ്രചാരണം നടത്തിയത്.

ജ്വല്ലറി ഡിസൈനര്‍ ഫറാ ഖാന്‍ അലിയും രംഗോലിക്കെതിരെ രംഗത്ത് വന്നു. ട്വിറ്റര്‍ അവരുടെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തതില്‍ ഫറാ നന്ദി അറിയിച്ചു. ഒരു പ്രത്യേക വിഭാഗത്തെയാണ് രംഗോളി ആക്രമിച്ചത്. വെടിവെച്ച് കൊല്ലണമെന്നും, സ്വന്തം നാസികളോടുമാണ് അവര്‍ ഉപമിച്ചതെന്നും ഫറാ ശഖാന്‍ പറഞ്ഞു. അതേസമയം പ്രതിഷേധം ശക്തമായതോടെയാണ് രംഗോലിയുടെ അക്കൗണ്ട് ട്വിറ്റര്‍ ബ്ലോക്ക് ചെയ്തത്. നടി കൂബ്ര സേട്ടും രംഗോലിയെ രൂക്ഷമായി വിമര്‍ശിച്ചു. താന്‍ രംഗോലിയെ ബ്ലോക്ക് ചെയ്‌തെന്നും, ഇത്തരം വെറുപ്പ് വളര്‍ത്തുന്നത് ഉത്തരവാദിത്തമില്ലായ്മാണെന്നും കൂബ്ര പറഞ്ഞു. സ്വാതി ചതുര്‍വേദിയും അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തതില്‍ സംതൃപ്തി രേഖപ്പെടുത്തി. അവരെ എക്കാലത്തേക്കും വിലക്കണമെന്നാണ് സ്വാതി ആവശ്യപ്പെട്ടത്.

വിലക്കിന് പിന്നാലെ മറുപടിയുമായി രംഗോലി രംഗത്തെത്തി. ട്വിറ്റര്‍ എന്നത് അമേരിക്കന്‍ പ്ലാറ്റ്‌ഫോമാണ്. എല്ലാ കാര്യങ്ങളും വളച്ചൊടിക്കുന്നവരാണ്. ഇന്ത്യാവിരുദ്ധരാണ്. ഹിന്ദു ദൈവങ്ങളെ കുറിച്ച് നിങ്ങള്‍ക്ക് പരിഹസിക്കാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും തീവ്രവാദിയെന്ന് വിളിക്കാം. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകരെയും പോലീസിനെയും കല്ലെറിയുന്നവരെ കുറിച്ച് പറഞ്ഞാല്‍ അക്കൗണ്ടുകള്‍ പൂട്ടിക്കും. ഇത്തരം പ്ലാറ്റ്‌ഫോമുകളെ എന്റെ വിളിച്ച് പറയല്‍ കൊണ്ട് ശാക്തീകരിക്കാന്‍ എനിക്ക് താല്‍പര്യമില്ല. അതുകൊണ്ട് എന്റെ അക്കൗണ്ട് ബാന്‍ മാറ്റേണ്ടതില്ല. ഞാന്‍ ഇനി തിരിച്ചുവരാനും പോകുന്നില്ല. എന്റെ സഹോദരിയുടെ വക്താവാണ് ഞാന്‍. അവരുടെ നേരിട്ടുള്ള അഭിമുഖങ്ങള്‍ കാണുക. കങ്കണ വലിയ താരമാണ്. ജനങ്ങളുമായി സംവദിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. ഇത്തരം പക്ഷം പിടിക്കുന്നവരെ തീര്‍ച്ചയായും ഒഴിവാക്കുമെന്നും രംഗോലി പറഞ്ഞു.

English summary
twitter block rangoli chandel's account she hits out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X