കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാന്റീനില്‍വെച്ച് ഭക്ഷണത്തില്‍ പാറ്റയെയിട്ട് ഓട്ടോ ഡ്രൈവര്‍മാരുടെ നാടകം; കൈയ്യോടെ പിടികൂടി

ഭക്ഷണത്തില്‍ പാറ്റയെയിട്ട് ഹോട്ടലില്‍ ബഹളമുണ്ടാക്കിയ രണ്ട് ഡ്രൈവര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തു.

  • By Anwar Sadath
Google Oneindia Malayalam News

ബെംഗളുരു: ഭക്ഷണത്തില്‍ പാറ്റയെയിട്ട് ഹോട്ടലില്‍ ബഹളമുണ്ടാക്കിയ രണ്ട് ഡ്രൈവര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളുരുവിലെ കാമാക്ഷിപല്യയിലാണ് സംഭവം. സര്‍ക്കാരിന്റെ ഇന്ദിര കാന്റീനില്‍ ഭക്ഷണം കഴിക്കാനെത്തിയ ഹേമന്ത് രാജ് ദേവരാജ് എന്നിവര്‍ തങ്ങളുടെ ഭക്ഷണത്തില്‍ പാറ്റയെയിട്ട് ബഹളമുണ്ടാക്കുകയായിരുന്നു.

കീവീസ് ബാറ്റ്‌സ്മാന്മാരെ എങ്ങിനെ തളയ്ക്കും?; വഴിതെളിയാതെ തലപുകച്ച് വിരാട് കോലി

മറ്റു രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു ഇവര്‍ കാന്റീനിലെത്തിയത്. തുടര്‍ന്ന് നേരത്തെ കരുതിയിരുന്ന പാറ്റയെ ഭക്ഷണത്തിലിടുകയും ഭക്ഷണത്തില്‍ നിന്നും ലഭിച്ചതാണെന്ന രീതിയില്‍ ബഹളമുണ്ടാക്കുകയും ചെയ്തു. ഇവര്‍ക്ക് സമീപമിരുന്ന ഭക്ഷണം കഴിക്കുന്നവരെ കഴിക്കരുതെന്ന് നിരുത്സാഹപ്പെടുത്തുകയും ചെയ്തു. പിന്നീട് സിസിടിവി പരിശോധിച്ചതോടെയാണ് ഇരുവരും പിടിയിലായത്.

arrest

ഓട്ടോ ഡ്രൈവര്‍മാരായ ഇരുവരും പോയശേഷമാണ് ഹോട്ടലുകാര്‍ സിസിടിവി പരിശോധിച്ചത്. ഇതില്‍നിന്നും ഹേമന്ത് പാറ്റയെ പാത്രത്തിലേക്ക് ഇടുന്നത് വ്യക്തമായി. സിസിടിവി പിന്നീട് പോലീസിന് കൈമാറുകയും ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തങ്ങള്‍ പബ്ലിസിറ്റിക്കുവേണ്ടിയാണ് അങ്ങിനെ ചെയ്തതെന്നായിരുന്നു ചോദ്യചെയ്യലില്‍ ഇവരുടെ വിശദീകരണം.

സബ്‌സിഡി നിരക്കില്‍ ജനങ്ങള്‍ക്ക് ഭക്ഷണം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ഇന്ദിര കാന്റീന്‍ ആരംഭിച്ചത്. തമിഴ്‌നാട്ടിലെ അമ്മ കാന്റീന്‍ മാതൃകയിലായിരുന്നു ഇത്. ഇതുവഴി പ്രഭാത ഭക്ഷണം 5 രൂപയ്ക്കും ഉച്ച ഭക്ഷണം 10 രൂപയ്ക്കും ലഭിക്കും. പദ്ധതി വന്‍ വിജയമായതോടെ കര്‍ണാടകത്തില്‍ 246 കേന്ദ്രങ്ങളില്‍ ജനുവരി 1 മുതല്‍ കാന്റീനുകള്‍ ആരംഭിക്കും.

English summary
Two drivers arrested for putting cockroach in food at Bengaluru’s Indira Canteen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X