കാട്ടുപോത്തിനറിയോ ക്യാമറയാണെന്നു!!!കാട്ടുപോത്തിന്റെ കുത്തേറ്റ് ക്യാമറാമാന്‍ മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

കോല്‍ഹാപുര്‍: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ചാനല്‍ ക്യാമറാമനും കര്‍ഷകനും കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ കോല്‍ഹാപൂര്‍ ജില്ലയിലെകുര്‍ദ് ഗ്രാമത്തിലായിരുന്നു സംഭവം. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ പുല്ലുവെട്ടുന്നതിനു വേണ്ടി അനില്‍ പവാര്‍ (30) എന്ന കര്‍ഷകന്‍ കരിമ്പില്‍ പാടത്തെത്തിയപ്പോഴാണ് കാട്ടുപോത്തിന്റെ
ആക്രമണം ഉണ്ടായത്. സംഭവ സ്ഥലത്തു വച്ചു തന്നെ അനില്‍ മരിക്കുകയായിരുന്നു.

murder

കോല്‍ഹാപൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാനലിന്റെ ക്യാമറാമാന്‍ രഘുനാഥ് ഷിന്‍ഡെ(52) ബന്ധുവിന്റെ വിവാഹത്തിനു വേണ്ടി കുര്‍ദ് ഗ്രാമത്തിലെത്തിയത്.കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവം ചിത്രീകരിക്കുന്നതിനു വേണ്ടി സംഭവ സ്ഥലത്തെത്തിയതായിരുന്നു ഷിന്‍ഡെ. സംഭവം ചിത്രീകരിക്കുന്നതിനിടെ വീണ്ടും പോത്തിന്റെ ആക്രമണം ഉണ്ടാവുകയായിരുന്നു.
ഗുരുതരമായ പരിക്കേറ്റ ക്യാമറാമനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വഴി മധ്യേ മരിക്കുകയായിരുന്നു.സംഭവത്തെ കുറിച്ചു പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English summary
A news channel cameraman and a farmer were separately gored to death by a bison in a sugarcane field near Aakurde village in Kolhapur district today, the police said.The farmer, identified as Anil Pawar (around 30), had gone to the field to collect fodder at around 11 am when he was attacked by the bison, the official said, adding that Pawar died on the spot.
Please Wait while comments are loading...