എടിഎം കാര്‍ഡുകളും ചെക്കു ബുക്കുകളും ടോയ്‌ലറ്റില്‍; പോസ്റ്റ്മാന്മാര്‍ക്ക് പണികിട്ടി

  • Posted By:
Subscribe to Oneindia Malayalam

ജയ്പൂര്‍: വിലാസക്കാര്‍ക്ക് വിതരണം ചെയ്യേണ്ടുന്ന എടിഎം കാര്‍ഡുകളും ചെക്കുബുക്കുകളുമെല്ലാം ടോയ്‌ലറ്റില്‍ ഉപേക്ഷിച്ച പോസ്റ്റുമാന്മാര്‍ക്ക് സസ്‌പെന്‍ഷന്‍. ഉത്തരാഖണ്ഡിലെ ഉധംസിങ് ജില്ലയിലാണ് സംഭവം. ഖതിമ ഏരിയയിലെ പോസ്റ്റുമാന്മാരായ സുമിത് റാണ അന്‍ഷുല്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്.

യുഡിഎഫിന്റെ സിഗ്നേച്ചര്‍ ക്യാമ്പയ്‌നിലൂടെ ലക്ഷ്യംവെക്കുന്നത് ഗിന്നസ് റെക്കോഡ് 'ലക്ഷ്യം ഒരു കോടി ഒപ്പുകള്‍'

സംഭവത്തില്‍ പോസ്റ്റല്‍ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ ഇവര്‍ കുറ്റക്കാരെന്നുകണ്ടാല്‍ കുടുതല്‍ നടപടിയുണ്ടാകുമെന്ന് പോസ്റ്റല്‍ ഓഫീസര്‍ പ്രകാശ് റാം അറിയിച്ചു. വിലാസക്കാര്‍ക്ക് ലഭിക്കേണ്ടുന്ന പ്രധാന രേഖകളാണ് ഇവര്‍ ടോയ്‌ലറ്റില്‍ ഉപേക്ഷിച്ചതായി കണ്ടെത്തിയത്.

postal

തങ്ങള്‍ക്ക് ലഭിക്കേണ്ടുന്ന തപാല്‍ ഉരുപ്പടികള്‍ ലഭിക്കാതെ വന്നതോടെ ജനങ്ങള്‍ കൂട്ടത്തോടെ തപാലോഫോസീലെത്തി പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തിയതോടെയാണ് പോസ്റ്റുമാന്മാരുടെ തട്ടിപ്പ് തിരിച്ചറിഞ്ഞത്. ഇവര്‍ തപാല്‍ ഉരുപ്പടികള്‍ ഉപേക്ഷിക്കാനുള്ള കാര്യണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണ്.


English summary
Two postmen suspended for dumping consignments in toilet

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്