കടയ്ക്കു തീപിടിച്ചു; കത്തിനശിച്ചത് 400 ഇരുചക്രവാഹനം

  • Posted By:
Subscribe to Oneindia Malayalam

ഇന്‍ഡോര്‍: കടയ്ക്ക് തീപിടിച്ചതിനെ തുടര്‍ന്ന് വില്‍ക്കാനായി സൂക്ഷിച്ചിരുന്ന 400 ഇരുചക്രവാഹനങ്ങള്‍ കത്തിനശിച്ചതായി റിപ്പോര്‍ട്ട്. ഇന്‍ഡോറിലെ അഗ്രാസെന്‍ ചൗര്യ പ്രദേശത്താണ് സംഭവം. പുലര്‍ച്ചെയുണ്ടായ തീപിടുത്തം അണയ്ക്കാന്‍ വൈകിയതോടെയാണ് വന്‍ നാശനഷ്ടമുണ്ടായത്.

സുരക്ഷാ ഭീഷണി: ജെറ്റ് എയര്‍വേയ്സ് വിമാനം അഹമ്മദാബാദിലിറക്കി, പിന്നില്‍ വ്യാജഫോണ്‍ കോള്‍!

സമീപത്തെ ഒരു കടയിലുണ്ടായ തീപിടിത്തം മറ്റുകടകളിലേക്കും വ്യാപിക്കുകയായിരുന്നു. സെക്കന്‍ഹാന്‍ഡ് വാഹനങ്ങള്‍ വില്‍ക്കുന്ന കടയിലാണ് തീപിടുത്തമുണ്ടായത്. വാഹനങ്ങള്‍ക്ക് തീപടര്‍ന്നതോടെ ആളിപ്പടര്‍ന്നു. ഇത്രയും വാഹനങ്ങള്‍ ഒരുമിച്ചു കത്തിയത് തീയണയ്ക്കുന്നതിന് വിഘാതമായതായി അഗ്നിശമനാ വിഭാഗം പറഞ്ഞു.

fire

സെഞ്ചുറി നമ്പർ 32.. ഫാസ്റ്റസ്റ്റ് 9000 റൺസ്.. മാൻ ഓഫ് ദി സീരിസ്.. വെറും കോലിയല്ല ഇത് കിംഗ് കോലി!!

വാഹനങ്ങള്‍ക്കൊപ്പം കടയിലെ വിലപ്പെട്ട രേഖകളും കത്തിനശിച്ചു. നാല് ഫയര്‍ എഞ്ചിനുകള്‍ മണിക്കൂറുകളോളം പ്രയത്‌നിച്ചാണ് തീയണയ്ക്കാന്‍ സാധിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കാം തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം. ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി പോലീസ് അറിയിച്ചു.


English summary
400 two-wheelers gutted as fire engulfs three shops in Indore

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്