മോദിക്ക് തിരിച്ചടി; ഡിജിറ്റലായാല്‍ ഇന്ത്യന്‍ സ്ത്രീകള്‍ തള്ളപ്പെടുമെന്ന് യൂണിസെഫ് മുന്നറിയിപ്പ്

  • Posted By:
Subscribe to Oneindia Malayalam

കൊല്‍ക്കത്ത: ഇന്ത്യ ഡിജിറ്റല്‍ യുഗത്തിലേക്ക് നീങ്ങാനുള്ള ശ്രമത്തിലാണ്. പണരഹിത സമ്പ്രദായങ്ങള്‍ ഇതിനായി പ്രോത്സാഹിപ്പിക്കപ്പെടുന്നു. എന്നാല്‍ രാജ്യത്തെ സ്ത്രീകളെ ഈ നീക്കം പിന്നോട്ട് തള്ളുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് യൂണിസെഫ്. രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ മൂന്നിലൊന്ന് മാത്രമാണ് സ്ത്രീകള്‍. ഡിജിറ്റല്‍ സാക്ഷരത കരസ്ഥമാക്കിയില്ലെങ്കില്‍ ഡിജിറ്റല്‍ ഇന്ത്യയിലെ സമൂഹത്തിലും, വീട്ടിലും പെണ്‍കുട്ടികളും, സ്ത്രീകളും കൂടുതല്‍ പിന്നോട്ട് പോകുമെന്നാണ് യൂണിസെഫ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ഇതാ ഇംഗ്ലീഷ് എല്‍ ക്ലാസിക്കോ... രണ്ടടി, പിന്നെ മൂന്ന് തിരിച്ചടി, ഒടുവില്‍ ക്ലാസിക്ക് സമനില

2017-ല്‍ ആഗോളതലത്തില്‍ സ്ത്രീകളേക്കാള്‍ 12% അധികം പുരുഷന്‍മാര്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചു. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലേക്കുള്ള ചുവടുവെപ്പ് ഇന്ത്യ എടുത്തുകഴിഞ്ഞു. എന്നാല്‍ സ്ത്രീകള്‍ ഡിജിറ്റല്‍ സാക്ഷരത നേടിയില്ലെങ്കില്‍ അവര്‍ സമൂഹത്തിലും വീട്ടിലും പാര്‍ശ്വവത്കരിക്കപ്പെടും. ലോകത്തിലെ കുട്ടികളുടെ നിലവാരം എന്ന റിപ്പോര്‍ട്ടിലാണ് യൂണിസെഫ് ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയത്. ഇന്ത്യയില്‍ 29% ശതമാനം സ്ത്രീകള്‍ മാത്രമാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. പല ഗ്രാമീണ മേഖലകളിലും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതില്‍ പെണ്‍കുട്ടികള്‍ വിലക്ക് നേരിടുന്നു.

unifef

രാജസ്ഥാനിലെ പ്രാദേശിക ഗ്രാമീണ അധികൃതര്‍ പെണ്‍കുട്ടികള്‍ മൊബൈല്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതും, യുപിയിലെ ഒരു ഗ്രാമം വിവാഹിതരാകാത്ത പെണ്‍കുട്ടികള്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ സംഭവവും ഉദാഹരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഡിജിറ്റല്‍ സമത്വം ഇല്ലെങ്കില്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ ഉളവാക്കും. ഇന്ത്യന്‍ സമൂഹത്തിലെ നിലപാടുകള്‍ ഇതിന് പ്രതിബന്ധം സൃഷ്ടിക്കുന്നുമുണ്ട്.

പെണ്‍കുട്ടികളെ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അനുവദിച്ചാല്‍ കുടുംബത്തിന് ചീത്തപ്പേര് ആകുമെന്നാണ് പല കുടുംബങ്ങളും ഇന്നും ഭയപ്പെടുന്നത്. ടെക്‌നോളജി സ്ത്രീകള്‍ക്ക് നന്മയാകുമെന്ന് ഇന്ത്യ ഇന്നും ചിന്തിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
India’s digitalised economy could further marginalise women: Unicef

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്