കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പതിനേഴു മണിക്കൂറിനുശേഷം നാലുവയസുകാരനെ കുഴല്‍ക്കിണറില്‍ നിന്നും രക്ഷപ്പെടുത്തി

  • By Anwar Sadath
Google Oneindia Malayalam News

ഫിറോസാബാദ്: പതിനേഴു മണിക്കൂര്‍ കുഴല്‍ക്കറിണറിനകത്തുകഴിഞ്ഞ നാലുവയസുകാരന്‍ അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തി. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. വെള്ളിയാഴ്ച രാത്രിയോടെ കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ ശനിയാഴ്ചയാണ് രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തകരുടെ വേഗതയേറിയ ദൗത്യമാണ് കുട്ടിക്ക് ജീവന്‍ തിരിച്ചു നല്‍കിയതെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

ബ്രജേഷ് എന്നയാളുടെ കിഷന്‍ പാല്‍ എന്ന കുട്ടിയാണ് വെള്ളിയാഴ്ച രാത്രി അബദ്ധത്തില്‍ കുഴല്‍ കിണറില്‍ വീണത്. കുട്ടി അറുപത് അടി താഴ്ചയില്‍ ഒരു വേരില്‍ തങ്ങിനില്‍ക്കുകയായിരുന്നു. ഉടന്‍ ജെസിബിയും പോക്ക് ലാന്‍ഡ് മെഷീനുകളും ഉപയോഗിച്ച് കുഴല്‍ കിണറിന് സമാന്തരമായി മറ്റൊരു കുഴിയുണ്ടാക്കി.

uttarpradesh

സ്ഥലത്തെത്തിയ മെഡിക്കല്‍ സംഘം കുട്ടിയുടെ ആരോഗ്യനില കുഴലില്‍ താഴ്ത്തിയ ക്യാമറയിലൂടെ പരിശോധിക്കുന്നുണ്ടായിരുന്നു. കുട്ടിക്ക് ഓക്‌സിജനും നല്‍കിക്കൊണ്ടിരുന്നു. സമാന്തര കുഴി നിര്‍മാണം കഴിഞ്ഞതോടെ കുഴല്‍ കിണറിലേക്ക് തുരങ്കമുണ്ടാക്കി കുട്ടിയെ പുറത്തെടുത്തു.

ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി സുഖംപ്രാപിച്ചുവരികയാണ്. മാതാപിതാക്കള്‍ രക്ഷാപ്രവര്‍ത്തക്ക് നന്ദി പറഞ്ഞു. മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുമ്പോഴാണ് മകന്‍ കുഴല്‍കിണറില്‍ വീണതെന്ന് അവര്‍ പറഞ്ഞു. പോലീസും ജില്ലാ ഭരണകൂടവും അഗ്നിശമന സേനയും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയതായി പോലീസ് ഉദ്യോസ്ഥന്‍ മാധ്യമങ്ങളെ അറിയിച്ചു. സ്ഥലവാസികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

English summary
uttar pradesh 4-year-old boy borewell, boy rescued from borewell in UP after 17 hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X