മകന്റെ ആക്രമണത്തിനിരയായ പെണ്‍കുട്ടി മകളെ പോലെയെന്ന് ബിജെപി അധ്യക്ഷന്‍

  • Posted By:
Subscribe to Oneindia Malayalam

ചണ്ഡീഗഡ്: ഹരിയാണ ബിജെപി അധ്യക്ഷന്‍ സുഭാഷ് ബരേലയുടെ മകന്‍ വികാസ് ബരേല പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ഉപദ്രവിച്ച സംഭവത്തില്‍ പേരുദോഷം മായ്ക്കാന്‍ പാര്‍ട്ടിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി പെണ്‍കുട്ടിക്കെതിരെ നേതാക്കള്‍ പരസ്യപരാമര്‍ശം നടത്തരുതെന്ന് കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കി. പെണ്‍കുട്ടിക്ക് പിന്തുണ നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതേതുടര്‍ന്ന് പെണ്‍കുട്ടി തനിക്ക് മകളെ പോലെയാണെന്ന് സുഭാഷ് ബരേല മാധ്യമങ്ങളോട് പറഞ്ഞു. നിയമം കര്‍ശനമായി നടപ്പാക്കും. സ്ത്രീകള്‍ക്ക് എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യമുണ്ടെന്ന് പാര്‍ട്ടി വിശ്വസിക്കുന്നു. ഈ സംഭവത്തില്‍ താനോ പാര്‍ട്ടിയോ യാതൊരുവിധ സമ്മര്‍ദ്ദവും ചെലുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

subhashbarala

ബരേലയുടെ മകന്‍ നിയമ വിദ്യാര്‍ഥിയാണ്. ഒരു സുഹൃത്തിനൊപ്പം മദ്യലഹരിയില്‍ ഐഎഎസ് ഉദ്യഗസ്ഥന്റെ മകള്‍ വര്‍ണിക കുണ്ടുവിനെ പിന്തുര്‍ന്ന് ആക്രമിച്ചെന്നാണ് കേസ്. ചണ്ഡീഗഡില്‍ നിന്നും പഞ്ചുഗുളയിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു. സംഭവം. കേസില്‍ ബിജെപി സമ്മര്‍ദ്ദം ചെലുത്തി തെളിവുകള്‍ നശിപ്പിക്കുകയാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

വര്‍ണിക തനിക്ക് മകളെപോലെയാണെന്ന് സുഭാഷ് ബരേല പറഞ്ഞു. മകള്‍ക്ക് നീതികിട്ടണമെന്നാണ് ആഗ്രഹം. എന്തു ശിക്ഷയാണ് കോടതി നല്‍കുന്നതെങ്കിലും തന്റെ മകനും സുഹൃത്തും അത് അനുഭവിക്കേണ്ടതാണെന്നും സുഭാഷ് ബരേല പറഞ്ഞു.


English summary
Varnika like my daughter, Subhash Barala, father of stalking accused
Please Wait while comments are loading...