കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയലാര്‍ രവിയുടെ മകന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി!! കാരണം ഞെട്ടിക്കും.....

രവികൃഷ്ണയുടെ സ്വത്താണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്

  • By Manu
Google Oneindia Malayalam News

ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ വയലാര്‍ രവിയുടെ മകന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. രവികൃഷ്ണയുടെ സ്വത്താണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. രാജസ്ഥാനിലെ ആംബുലന്‍സ് അഴിമതിയുമായി ബന്ധപ്പെട്ടാണ് ഈ നടപടി. സിക്വിറ്റ്‌സ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് രവികൃഷ്ണ. മറ്റൊരു ഡയറക്ടര്‍ ശ്വേത മംഗളിന്റെ സ്വത്തും കണ്ടുകെട്ടിയിട്ടുണ്ട്. ഇരുവരെയും കൂടി ഏകദേശം 11.57 കോടി രൂപയുടെ സ്വത്തുക്കളാണ് പിടിച്ചെടുത്തത്.

1

2010ലാണ് കേസിന് ആസ്പദമായ സംഭവ നടന്നത്. 2010ല്‍ രാജസ്ഥാനില്‍ അശോക് ഗഹ്ലോതിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് സ്വിക്വിറ്റ്‌സയ്ക്കു ആംബുലന്‍സുകളുടെ കരാര്‍ നല്‍കിയത്. പദ്ധതിയുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടന്നതായി എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തി. സിക്വിറ്റ്‌സയ്ക്കു യോഗ്യതയില്ലാതെയാണ് കരാര്‍ ലഭിച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

2

ആംബുലന്‍സുകളടെ എണ്ണത്തില്‍ ക്രമക്കേടുകള്‍ നടന്നതായും അന്വേഷണത്തില്‍ തെളിഞ്ഞു. കൂടാതെ ഇവയില്‍ ജിപിഎസ് സംവിധാനം ഘടിപ്പിച്ചില്ലെന്നും ഇതിലൂടെ 23 കോടി രൂപയുടെ അഴിമതിയാണ് കമ്പനി നടത്തിയതെന്നും കണ്ടെത്തി.

English summary
Enforcement directorate confiscate vayalar ravi's son's property.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X