കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിനോദ് കുമാര്‍ ബിന്നിയെ പുറത്താക്കി

Google Oneindia Malayalam News

ദില്ലി: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വിമത എംഎല്‍എ വിനോദ് കുമാര്‍ ബിന്നിയെ പുറത്താക്കാന്‍ ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചു. പാര്‍ട്ടിക്കെതിരേയും മുഖ്യമന്ത്രി കെജ്രിവാളിനെതിരേയും നിരവധി തവണ പരസ്യമായി രംഗത്തുവന്നതാണ് നടപടിയ്ക്കു കാരണം.

പങ്കജ് ഗുപ്തയുടെ നേതൃത്വത്തിലുള്ള അച്ചടക്ക സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ലഭിച്ച ഉടനെയാണ് നടപടി. ആശിഷ് തല്‍വാര്‍, ഇല്യാസ് അസ്മി, യോഗേന്ദ്ര യാദവ്, ഗോപാല്‍ റായ് എന്നിവരായിരുന്നു സമിതിയിലെ മറ്റംഗങ്ങള്‍.

Binny

ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ പാര്‍ട്ടിക്കാവില്ല. സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്ന കാര്യത്തില്‍ വഴി വിട്ട നടപടികള്‍ ഉണ്ടായിട്ടുണ്ട്-പുറത്താക്കല്‍ വിവരം പുറത്തുവന്ന ഉടനെ ബിന്നിയുടെ പരസ്യമായ പ്രതികരണം ഇതായിരുന്നു.

മന്ത്രിസ്ഥാനം ലഭിക്കാത്തതിനെ തുടര്‍ന്നാണ് മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ദില്ലി കോര്‍പ്പറേറ്ററുമായ വിനോദ് കുമാര്‍ ബിന്നി ആദ്യം കലാപക്കൊടി ഉയര്‍ത്തിയത്. തുടര്‍ന്ന് പാര്‍ട്ടിക്കെതിരേയും കെജ്രിവാളിനെതിരേയും പരസ്യമായി രംഗത്ത് വന്ന് അച്ചടക്ക നടപടി ചോദിച്ചുവാങ്ങുകയായിരുന്നു.

English summary
The Aam Aadmi Party on Sunday expelled rebel MLA Vinod Kumar Binny. The decision was taken by the disciplinary committee headed by Pankaj Gupta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X