കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിനെ ഇംഗ്ലണ്ടുകാര്‍ കടത്തുമോ.. കടത്തേണ്ടി വരും എന്ന് മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍

  • By Rohini
Google Oneindia Malayalam News

ലണ്ടന്‍: ക്രിക്കറ്റ് എന്ന കായിക വിനോദത്തെ ആസ്വദിയ്ക്കുന്നവരെല്ലാം സച്ചിന്‍ ടെന്‍ണ്ടുല്‍ക്കറിനെ പൂവിട്ട് പൂജിയ്ക്കും. എതിര്‍ ടീമു പോലും സച്ചിന്റെ ബാറ്റിന് മുന്നില്‍ അടിയറവു പറയും.

ഇപ്പോഴിതാ തന്റെ രാജ്യത്തിന് വേണ്ടി സച്ചിനെ തട്ടിക്കൊണ്ടു വരേണ്ടി വരും എന്ന് പറഞ്ഞിരിയ്ക്കുകയാണ് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍.

david-cameron-sachin

നടന്നുകൊണ്ടിരിയ്ക്കുന്ന ടെസ്റ്റ് ക്രിക്കറ്റില്‍ രണ്ട് തവണ ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഇംഗ്ലണ്ടിന്റെ ടീമിനെ പരിശീലിപ്പിയ്ക്കാന്‍ സച്ചിനെ തട്ടിക്കൊണ്ടു വരേണ്ടി വരും എന്നാണ് കാമറോണ്‍ പറഞ്ഞിരിയ്ക്കുന്നത്.

സച്ചിനെ മാത്രമല്ല, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഡേവിഡ് കാമറോണ്‍ പ്രശംസിച്ചു. മോദിയും ജനങ്ങളും തമ്മിലുള്ള ബന്ധത്തെയാണ് കാമറോണ്‍ പ്രശംസിച്ചത്. എവിടെയൊക്കെ മോദി ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ വന്നാലും ജനത്തിരക്ക് ഉണ്ടാകുന്നത് അദ്ദേഹത്തിന്റെ ജനപ്രീതിയാണ് കാണിയ്ക്കുന്നത് എന്ന് കാമറോണ്‍ പറഞ്ഞു.

English summary
Former British prime minister David Cameron on Saturday spoke in a lighter vein on the England cricket team's performance in the ongoing Test series with India, where they have lost two matches, saying the way it's going, his country needs to 'kidnap' Sachin Tendulkar for training.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X