കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാക്കൂബ് മേമന്‍ മകളോട് അവസാനമായി പറഞ്ഞ വാക്കുകള്‍ എന്തായിരുന്നു

  • By Sruthi K M
Google Oneindia Malayalam News

മുംബൈ: മുംബൈ സ്‌ഫോടനക്കേസില്‍ തൂക്കിലേറ്റുന്നതിനുമുന്‍പ് യാക്കൂബ് മേമന്‍ ആഗ്രഹിച്ചത് മകളെ കാണണമെന്നായിരുന്നു. എന്നാല്‍ യാക്കൂബ് മേമന് മകളോട് ഫോണിലൂടെ സംസാരിക്കാന്‍ മാത്രമേ അവസരം ലഭിച്ചുള്ളൂ. ശിക്ഷ നടപ്പിലാക്കുന്നതിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മേമന്‍ മകളോട് സംസാരിച്ചത് എന്തായിരുന്നു?

നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലെ സൂപ്പര്‍ ഇന്റന്‍ഡന്റ് യോഗഷ് ദേശായിയുടെ ഫോണില്‍ നിന്നാണ് മകള്‍ സുബൈദയെ മേമന്‍ വിളിച്ചത്. പുലര്‍ച്ചെ അഞ്ചരമണിക്കായിരുന്നു സുബൈദയ്ക്ക് അച്ഛന്റെ ഫോണ്‍ കോള്‍. ഫോണ്‍ കോളിന്റെ തുടക്കത്തില്‍ വെറും നിശബ്ദത മാത്രമായിരുന്നു. രണ്ടുപേര്‍ക്കും ആദ്യം സംസാരിക്കാനായില്ല.

yakub

വേദനകള്‍ കടിച്ചുപിടിച്ച് യാക്കൂബ് മേമന്‍ മകളോട് പറഞ്ഞു.. 'നിന്റെ വിവാഹം കാണാനും, നല്ല കുടുംബജീവിതം നയിക്കുന്നതു കാണാനും ഞാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. ഇനി അതിന് എനിക്ക് സാധിക്കില്ല. എന്നോട്, മകള്‍ ക്ഷമിക്കണം, നമ്മുടെ കുടുംബത്തിന് നാണംകേടുടുണ്ടാക്കുന്ന തരത്തില്‍ ഒരു തെറ്റും അച്ഛന്‍ ചെയ്തിട്ടില്ല. ഒന്നിലും ഒരു പങ്കുണ്ടായിരുന്നില്ലെന്നും യാക്കൂബ് പറഞ്ഞു. അമ്മയെ ഒരിക്കലും ഉപേക്ഷിക്കരുത്. നല്ല രീതിയില്‍ നോക്കണം.

നിന്റെ എംബിഎ പഠനം പൂര്‍ത്തിയാക്കണം, നല്ലവണ്ണം പഠിക്കണം' എന്നിങ്ങനെയാണ് യാക്കൂബ് തന്റെ മകളോട് പറഞ്ഞത്. വെറും മൂന്ന് മിനിട്ട് നീണ്ടു നിന്ന ഫോണ്‍ സംഭാഷണം ആയിരുന്നു അത്.

കഴിഞ്ഞ ജൂലൈ 23ന് മകളും ഭാര്യയും യാക്കൂബ് മേമനെ ജയിലില്‍ പോയി കണ്ടിരുന്നു. 1994 ആഗസ്ത് അഞ്ചിന് ദില്ലിയില്‍ വെച്ച് യാക്കൂബ് ഭാര്യക്കും മകള്‍ സുബൈദയ്ക്കുമൊപ്പമാണ് അറസ്റ്റിലാകുന്നത്. അന്ന് അറസ്റ്റിലാകുമ്പോള്‍ മകള്‍ക്ക് അഞ്ച് ദിവസം മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ. ഒരിക്കല്‍ പോലും മകള്‍ക്കൊപ്പം കഴിയാന്‍ മേമന് അവസരം ലഭിച്ചിരുന്നില്ല.

English summary
Last moment of Yakub Memon decoded, Made emotional call to daughter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X