ബയോമെട്രിക് വിവരങ്ങള്‍ സുരക്ഷിതമാക്കാൻ വിർച്വൽ ഐഡി: ആധാറിന് സുരക്ഷ ഉറപ്പ്

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ആധാർ വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന ആശങ്കകള്‍ക്കിടെ പരിഹാരവുമായി യുഐഡിഎഐ. 16 അക്കമുള്ള വിർച്വൽ ഐഡിയാണ് യുഐഡിഎഐ പുറത്തിറക്കിയിട്ടുള്ളത്. 12 അക്ക ആധാർ നമ്പറിന് പകരമായി ആധാര്‍ വെബ്സൈറ്റില്‍ നിന്ന് താല്‍ക്കാലികമായി ഒരു രഹസ്യ നമ്പര്‍ ലഭിക്കുന്നതിനുള്ള സൗകര്യമാണ് യുഐഡിഎഐ ഇപ്പോള്‍ ഒരുക്കിയിട്ടുള്ളത്. 12 ആധാർ നമ്പറിന് പകരമായി 16 അക്കമുള്ള വിർച്വൽ ഐഡിയിൽ ബയോമെട്രിക്ക് വിവരങ്ങളും അടങ്ങിയിരിക്കും.

ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് തങ്ങള്‍ക്ക് ആവശ്യത്തിനനുസരിച്ച് എത്ര വിര്‍ച്വൽ ഐഡികള്‍ വേണമെങ്കിലും ക്രിയേറ്റ് ചെയ്യാൻ സാധിക്കും. എന്നാൽ പുതിയ വിർച്വൽ ഐഡി ക്രിയേറ്റ് ചെയ്യുമ്പോൾ നേരത്തെ ഉണ്ടായിരുന്ന ഐഡികൾ തനിയേ റദ്ദാക്കപ്പെടുകയും ചെയ്യും. ആധാർ വിവരങ്ങള്‍ ചോര്‍ന്നുവന്ന മാധ്യമറിപ്പോർട്ടുകൾക്ക് പിന്നാലെയാണ് യുഐഡിഎഐയുടെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു നീക്കമുണ്ടാകുന്നത്.

 വിര്‍ച്വല്‍ ഐഡിയുടെ പ്രത്യേകതകള്‍

വിര്‍ച്വല്‍ ഐഡിയുടെ പ്രത്യേകതകള്‍

യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നോ ആധാർ എന്‍ റോൾമെന്റ് സെന്ററില്‍ നിന്നോ മൊബൈലിൽ ആധാര്‍ ആപ്പില്‍ നിന്നോ 16 അക്ക വിർച്വൽ ഐഡി ക്രിയേറ്റ് ചെയ്യാൻ സാധിക്കും. എന്നാല്‍ ഈ 16 അക്ക നമ്പർ‍ പരിമിത കാലത്തേയ്ക്ക് മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. അല്ലെങ്കിൽ ആധാർകാര്‍ഡ് ഉടമ നിശ്ചയിക്കുന്ന കാലയളവിലേയ്ക്ക് മാത്രമായിരിക്കും ഇതിന്‌ മൂല്യമുണ്ടായിരിക്കുക.

 വിര്‍ച്വല്‍ ഐഡി എങ്ങനെ ലഭിക്കും

വിര്‍ച്വല്‍ ഐഡി എങ്ങനെ ലഭിക്കും

ആധാര്‍ ഉപയോക്താക്കള്‍ യുഐഡിഎഐ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് 12 ആധാര്‍ നമ്പര്‍ ടൈപ്പ് ചെയ്ത് നല്‍കുക. ഇതോടെ വെബ്സൈറ്റ് 16 അക്കമുള്ള വിര്‍ച്വല്‍ ഐഡി ക്രിയേറ്റ് ചെയ്ത് നല്‍കും. ഓണ്‍ലൈന്‍ വഴി നിരവധി തവണ ആധാര്‍കാര്‍ഡ് ഉടമകള്‍ക്ക് പുതിയ വിര്‍ച്വല്‍ ഐഡി ക്രിയേറ്റ് ചെയ്യാനും സാധിക്കും. ആവശ്യങ്ങള്‍ക്കനുസരിച്ച് സേവനദാതാക്കളുമായി കെവൈസി വിവരങ്ങളാണ് വിര്‍ച്വല്‍ ഐഡി പങ്കുവെയ്ക്കുക.

 എല്ലാ സേവനങ്ങള്‍ക്കും വിർച്വൽ ഐഡി

എല്ലാ സേവനങ്ങള്‍ക്കും വിർച്വൽ ഐഡി

റെയില്‍വേ ടിക്കറ്റ് ബുക്കിംഗ്, വിമാനടിക്കറ്റ് ബുക്കിംഗ് എന്നിങ്ങനെ ആധാർ ആവശ്യമായ എല്ലാ സേവനങ്ങൾക്കും വിർച്വൽ ഐഡി ഉപയോഗിക്കാൻ സാധിക്കും. ആധാർ നമ്പര്‍ വെളിപ്പെടുത്താതെ ആധാര്‍ കാർഡ് ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകതകളിൽ ഒന്ന്. ആധാർ സെർവറുമായി 16 അക്ക വിർച്വൽ ഐഡി കണക്ട് ചെയ്യുന്നതോടെ വ്യക്തികളുടെ ആധാര്‍ വിവരങ്ങള്‍ പരിശോധിച്ച് ഐഡന്റിറ്റി പരിശോധിക്കാൻ സാധിക്കും.

ദുരുപയോഗം തടയാന്‍

ദുരുപയോഗം തടയാന്‍


ആധാര്‍ വിവരങ്ങള്‍ മോഷ്ടിക്കുന്നത് തടയുന്നതിനും നിലവിലെ സംവിധാനത്തില്‍ ഫോട്ടോ, ജനനതിയ്യതി, അഡ്രസ്, ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങളാണ് ആധികാരികതയ്ക്ക് വേണ്ടി നല്‍കേണ്ടത്. എന്നാല്‍ വിര്‍ച്വല്‍ ഐ‍ഡി നിലവില്‍ വരുന്നതോടെ 16 അക്ക വിര്‍ച്വല്‍ ഐഡി മാത്രം നല്‍കിയാല്‍ മതി. രാജ്യത്തെ 119 കോടി ആധാര്‍ കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് വിര്‍ച്വല്‍ ഐഡി പ്രാബല്യത്തില്‍ വരുത്തിയിട്ടുള്ളതെന്ന് യുഐഡിഎഐ സിഇഒ അജയ് ഭൂഷണ്‍ പാണ്ഡെ വ്യക്തമാക്കി.

 മൊബൈൽ വേരിഫിക്കേഷൻ

മൊബൈൽ വേരിഫിക്കേഷൻ


ആധാർ- മൊബൈല്‍ വേരിഫിക്കേഷൻ നടപടികൾക്കും ആധാര്‍ വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്ന വിർച്വൽ ഐഡി ഉപയോഗിക്കാം. 2018 മാർച്ച് ഒന്നുമുതൽ പുതിയ വിര്‍ച്വൽ ഐഡികള്‍ ആധാർ ആവശ്യമുള്ള സന്ദർഭങ്ങളിൽ സ്വീകരിച്ചു തുടങ്ങും. ജൂൺ ഒന്നുമുതൽ എല്ലാ ഏജന്‍സികള്‍ വിര്‍ച്വല്‍ ഐഡികള്‍ ആധാറിന് പകരമായി സ്വീകരിക്കേണ്ടത് നിർബന്ധമാക്കും.

ട്രിബ്യൂണിനും മാധ്യമപ്രവര്‍ത്തകയ്ക്കുമെതിരെ

ട്രിബ്യൂണിനും മാധ്യമപ്രവര്‍ത്തകയ്ക്കുമെതിരെ

ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തക രചന ഖൈറയ്ക്കും ദി ട്രിബ്യൂണിനുമെതിരെ ക്രൈം ബ്രാഞ്ചിന്റെ സൈബര്‍ സെല്ലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന അനില്‍കുമാര്‍, രാജ്, സുനില്‍ കുമാര്‍ എന്നിവരുടെ വിവരങ്ങളാണ് എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും എക്സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത കാര്യം ക്രൈം ബ്രാഞ്ച് ജോയിന്റ് കമ്മീഷണര്‍ അലോക് കുമാര്‍ സ്ഥിരീകരിച്ചതായും എക്സ്പ്രസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

 സ്നോഡന്‍ പറഞ്ഞത്

സ്നോഡന്‍ പറഞ്ഞത്

ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്ന യുഐഡിഎഐയുടെ അവകാശവാദങ്ങള്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ടുള്ളതായിരുന്നു മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്നോനഡന്റെ പ്രസ്താവന. ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്ന സ്നോഡന്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രസ്താവന നിഷേധിച്ച് രംഗത്തെത്തിയ യുഐഡിഎഐ ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Unique Identification Authority of India (UIDAI) on Wednesday unveiled a fresh layer of security — a 'Virtual ID' to prevent your Aadhaar from being shared — as it sought to address privacy and security concerns.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്