• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ആം ആദ്മിക്ക് മുമ്പിൽ കോൺഗ്രസ് വാതിൽ കൊട്ടിയടച്ചതിന് കാരണം ഇതാണ്; വീണ്ടും ബിജെപിക്ക് സാധ്യത

ദില്ലി: ഒടുവിൽ സംസ്ഥാന ഘടകത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി ദില്ലിയിൽ ആം ആദ്മിയുമായുള്ള സഖ്യ നീക്കങ്ങൾ ഉപേക്ഷിക്കാൻ രാഹുൽ ഗാന്ധി തയാറായിരിക്കുകയാണ്. അവസന നിമിഷം വരെയും നില നിന്നിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് ദില്ലി മുൻ മുഖ്യമ ന്ത്രി ഷീലാ ദീക്ഷിത് സഖ്യമില്ലെന്ന് പ്രഖ്യാപിച്ചത്. ഒറ്റയ്ക്ക് നിൽക്കുന്നത് അപകടമാണെന്ന തിരിച്ചറിവിനെ തുടർന്നാണ് ഹൈക്കമാൻഡ് സഖ്യനീക്കങ്ങൾ സജീവമാക്കിയത്. അനുനയ ശ്രമങ്ങൾക്ക് വഴങ്ങാതെ സംസ്ഥാന നേതൃത്വം നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു.

സഖ്യമില്ലെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്ത് വന്നിരുന്നു. ബിജെപിക്കെതിരെ ഒന്നിക്കാൻ രാജ്യത്താകമാനമുള്ള ബിജെപി വിരുദ്ധ കക്ഷികളോട് ആഹ്വാനം ചെയ്ത കോൺഗ്രസ് എന്തുകൊണ്ടാണ് ദില്ലിയിൽ കെജ്രിവാളിനോട് മുഖം തിരിച്ചത്? വിശദാംശങ്ങൾ ഇങ്ങനെ.

 ദില്ലിയിലെ 7 സീറ്റുകളിലും

ദില്ലിയിലെ 7 സീറ്റുകളിലും

ദില്ലിയിലെ 7 നിയമസഭാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് കോൺഗ്രസ് വ്യക്തമാക്കിയിരിക്കുന്നത്. 2 സീറ്റുകൾ കോൺഗ്രസിന് വിട്ടു നൽകാമെന്നായിരുന്നു ആം ആദ്മി കോൺഗ്രസിന് മുന്നിൽ വെച്ച നിർദ്ദേശം. എന്നാൽ 3 സീറ്റുകളിൽ കുറഞ്ഞൊരു വിട്ടു വീഴ്ചയ്ക്ക് കോൺഗ്രസ് തയാറായില്ല. തുടക്കം മുതൽ തന്നെ ഇടഞ്ഞുനിന്ന പിസിസി സീറ്റ് വിഭജനത്തിലെ ഭിന്നതകൾ ആയുധമാക്കി രാഹുൽ ഗാന്ധിക്ക് മേൽ സമ്മർദ്ദം ചെലുത്തുകയായിരുന്നു.

2013ലെ തിരഞ്ഞെടുപ്പ്

2013ലെ തിരഞ്ഞെടുപ്പ്

1998 മുതല്‍ 2013 വരെയുള്ള 15 വര്‍ഷം തുടര്‍ച്ചയായി കോണ്‍ഗ്രസ് ഭരിച്ച ദില്ലിയില്‍ ആംആദ്മി അധികാരത്തില്‍ എത്തുന്നത് 2013 ലാണ്. 31 സീറ്റുകളിൽ ബിജെപിയും 28 സീറ്റുകളിൽ ആം ആദ്മിയും 8 സീറ്റുകളിൽ കോൺഗ്രസും വിജയിച്ചു. കോൺഗ്രസിന്റെ പുറത്ത് നിന്നുള്ള പിന്തുണയോടെ ആം ആദ്മി സർക്കാർ രൂപികരിക്കുകയും അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രിയാവുകയും ചെയ്തു.

2015ൽ വീണ്ടും തിരഞ്ഞെടുപ്പ്

2015ൽ വീണ്ടും തിരഞ്ഞെടുപ്പ്

എന്നാൽ 2015ൽ നിയമസഭ പിരിച്ചു വിട്ട് ആം ആദ്മി വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുകയായിരുന്നു. ആ തിരഞ്ഞെടുപ്പിലാകട്ടെ 53 ശതമാനം വോട്ടു വിഹിതത്തോടെ ആകെയുളള 70 നിയമസഭാ സീറ്റില്‍ 67-ഉം ആം ആദ്മി പാര്‍ട്ടി സ്വന്തമാക്കിയിരുന്നു. കോൺഗ്രസ് ഒരു സീറ്റിൽ പോലും വിജയിച്ചില്ല.

 2017ൽ മുന്നേറ്റം

2017ൽ മുന്നേറ്റം

നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ വന്ന തദ്ദേശ സ്വയം ഭരണ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറ്റം നടത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. തിരഞ്ഞെടുപ്പിൽ 36 ശതമാനം വോട്ട് വിഹിത്തതോടു കൂടിയാണ് ബിജെപി ജയിച്ചത്. എങ്കിലും ആം ആദ്മിയുടെയും കോൺഗ്രസിന്റെയും വോട്ട് വിഹിതം ഒന്നിച്ചെടുത്താൽ അത് 46 ശതമാനത്തോളമായിരുന്നു. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ ദില്ലിയിലെ ആറ് സീറ്റുകളിലും കോൺഗ്രസിന്റെയും ആപ്പിന്റെയും ഒന്നിച്ചുള്ള വോട്ട് വിഹിതം ബിജെപിയേക്കാൾ മുകളിലായിരുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

 സീറ്റ് വിഭജനത്തിലെ തർക്കം

സീറ്റ് വിഭജനത്തിലെ തർക്കം

ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് 3+3+1 എന്ന ഫോർമുലയാണ് കോൺഗ്രസ് മുന്നോട്ട് വെച്ചത്. 3 സീറ്റുകളിൽ വീതം കോൺഗ്രസും ആം ആദ്മിയും മത്സരിക്കും. ഒരു സീറ്റിൽ ജയസാധ്യതയുള്ള ഒരു സെലിബ്രിറ്റിയ്ക്കായി മാറ്റിവയ്ക്കാം എന്നായിരുന്നു കോൺഗ്രസിന്റെ നിർദ്ദേശം. എന്നാൽ ദില്ലിയിൽ 6 സീറ്റുകളിൽ ആപ്പ് മത്സരിക്കുമെന്ന് കെജ്രിവാൾ കടുംപിടുത്തം തുടർന്നു. പഞ്ചാബിലും ഛത്തീസ്ഗഡിലും 4 സീറ്റു‌കൾ വീതവും ആം ആദ്മി ആവശ്യപ്പെട്ടു. നിയമസഭയിൽ ഒരു സീറ്റ് പോലുമില്ലാത്ത പാർട്ടിക്ക് എന്ത് വിശ്വാസത്തിൽ 3 സീറ്റുകൾ നൽകുമെന്ന ആം ആദ്മി നേതാവിന്റെ പരസ്യ പ്രതികരണം കോൺഗ്രിസനെ ചൊടിപ്പിച്ചിരുന്നു.

ഭരണ വിരുദ്ധ വികാരം

ഭരണ വിരുദ്ധ വികാരം

കെജ്രിവാളിന്റെ സർക്കാരിന് നേരെ ഉയരുന്ന ഭരണ വിരുദ്ധ വികാരം നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് ബാധ്യതയാകുമെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. കെജ്രിവാൾ വിശ്വസ്ഥനായ പങ്കാളിയല്ലെന്നാണ് ആരോപണം. 2015ൽ വിശ്വസ വോട്ടെടുപ്പിന് പോലും നിൽക്കാതെ കോൺഗ്രസ് പിന്തുണ തള്ളിപ്പറഞ്ഞ കെജ്രിവാളിനെ ഇനിയും വിശ്വസിക്കാനാകില്ലെന്നാണ് ദില്ലിയിലെ നേതാക്കളുടെ അഭിപ്രായം. കോൺഗ്രസുമായുള്ള ഭിന്നതകളെ തുടർന്ന് ആം ആദ്മി പിന്തുണ ഉപേക്ഷിക്കുകയായിരുന്നു.

കോൺഗ്രസ്- ആം ആദ്മി തർക്കം

കോൺഗ്രസ്- ആം ആദ്മി തർക്കം

2017ലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നേടിയ മുന്നേറ്റവും ഷീലാ ദീക്ഷിതിന്റെ നേതൃത്വവുമാണ് ആം ആദ്മിക്കെതിരെ നിലപാട് കടുപ്പിക്കാൻ ദില്ലി പിസിസിയെ പ്രേരിപ്പിച്ചത്. 1998, 2003, 2008 നിയമസഭാ തിരഞ്ഞെടുപ്പിലും 2004, 2009 പൊതുതിരഞ്ഞെടുപ്പുകളിലും ദില്ലിയിൽ കോൺഗ്രസിനെ നയിച്ചത് ഷീലാ ദീക്ഷിതായിരുന്നു.

2014 ലെ പരാജയം

2014 ലെ പരാജയം

കോൺഗ്രസിനെ തുടച്ച് മാറ്റിയാണ് ദില്ലിയിൽ ആം ആദ്മി ശക്തിയാർജ്ജിച്ചത്. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ വെറും 15 ശതമാനമായിരുന്നു കോൺഗ്രസിൻറെ വോട്ട് വിഹിതം. 33 ശതമാനമായിരുന്നു ആം ആദ്മിയുടെ വോട്ട് വിഹിതം. എന്നാൽ 2009ൽ ഒറ്റയ്ക്ക് 57 ശതമാനം വോട്ട് വിഹിതം നേടിയ ചരിത്രം കോൺഗ്രസിനുണ്ട്. അതുകൊണ്ടാണ് ആം ആദ്മിമായുളള സഖ്യം അനിവാര്യമല്ലെന്ന് വിലയിരുത്തതെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. നിലവിൽ ദില്ലിയിലെ 7 സീറ്റുകളിലും ബിജെപിയാണ്.

അഴിമതി ആരോപണം

അഴിമതി ആരോപണം

ദില്ലി മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഷീലാ ദീക്ഷിതിനെ അരവിന്ദ് കെജ്രിവാൾ ഉയർത്തിയ അഴിമതി ആരോപണമാണ് ദില്ലി പിസിസിയും ആം ആദ്മിയും തമ്മിലുള്ള ഭിന്നതയ്ക്ക് ഒരു കാരണം. കോമൺ വെൽത്ത് ഗെയിംസുമായി ബന്ധപ്പെട്ടായിരുന്നു അഴിമതി ആരോപണം. 2014ൽ ഷീലാ ദീക്ഷിതിനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കെജ്രിവാൾ പ്രസിഡന്റായിരുന്ന പ്രണബ് മുഖർജിക്ക് കത്ത് നൽകിയിരുന്നു.

തിരിച്ചടിയാകും

തിരിച്ചടിയാകും

ദില്ലിയിൽ ആംആദ്മി- കോൺഗ്രസ് സഖ്യ നീക്കം ഉപേക്ഷിച്ചത് ഇരു പാർട്ടികൾക്കും തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വ്യവസായികളും സമ്പന്നരുമാണ് ദില്ലിയിൽ പ്രധാനമായും ബിജെപിയുടെ വോട്ട് ബാങ്ക്. എന്നാൽ കോൺഗ്രസിന്റെയും ആം ആദ്മിയുടെയും ബോട്ട് ബാങ്കുകൾ ഒന്ന് തന്നെയാണ്, അതുകൊണ്ട് തന്നെ ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കപ്പെട്ടാൽ അത് വീണ്ടു ദില്ലിയിൽ ബിജെപിയുടെ വിജയത്തിന് വഴിയൊരുക്കും.

കമൽഹാസൻ ബ്രാഹ്മണനാണ്; ഒരിക്കലും രാഷ്ട്രീയത്തിൽ വിജയിക്കില്ലെന്ന് സഹോദരൻ ചാരുഹാസൻ‌

English summary
why no congress aap alliance in dilli for lok sabha polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more