കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ അമേരിക്കയില്‍ അറസ്റ്റ് ചെയ്യുമോ?

Google Oneindia Malayalam News

ഒസാമ ബിന്‍ലാദനെ വെടിവെച്ചു കൊന്നതിന്റെ പേരില്‍ മലപ്പുറത്തെ ഒരു കോടതിയില്‍ നിന്നും ഒബാമയ്ക്ക് സമന്‍സ് അയച്ചാല്‍ എങ്ങിനിരിക്കും. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ ഫെഡറല്‍ കോടതി സമന്‍സ് അയച്ചതിനോട് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കില്‍ ഉയരുന്ന പ്രതികരണങ്ങളില്‍ ഒന്നാണ് ഇത്. 21 ദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ കോടതി ഏപക്ഷീയമായി വിധി പറയാനിരിക്കുകയാണ്.

അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തിയ മോദിയ ഈ പേര് പറഞ്ഞ് അറസ്റ്റ് ചെയ്യാന്‍ എന്തായാലും അമേരിക്കന്‍ പോലീസിന് കഴിയില്ല. മറുപടി നല്‍കാന്‍ കോടതി 21 ദിവസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട് എന്നത് മാത്രമല്ല കാര്യം. ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. നിയമങ്ങള്‍ക്ക് അതീതമായ നയതന്ത്ര പരിരക്ഷ നരേന്ദ്ര മോദിക്ക് അമേരിക്കന്‍ ഭരണ ഘടന ഉറപ്പുനല്‍കുന്നുണ്ട്.

modi-us

അമേരിക്കന്‍ ജസ്റ്റിസ് സെന്റര്‍ എന്ന സന്നദ്ധ സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഫെഡറല്‍ കോടതിയുടെ നടപടി. അറ്റ്ക (Alien Tort Claims Atc), ടി വി പി എ (Torture Victim Protection Atc) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കോടതി മോദിക്കെതിരെ കേസെടുത്തിരിക്കുന്നത്. 1979 ലെ അറ്റ്ക നിയമപ്രകാരം അന്താരാഷ്ട്ര പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമുണ്ട്.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് അമേരിക്ക നരേന്ദ്ര മോദിക്ക് ഏറെക്കാലം വിസ നിഷേധിച്ചിരുന്നു. പ്രധാനമന്ത്രിയായതോടെയാണ് വിസയിലെ വിലക്ക് മാറിയത്. വിലക്ക് മാറി അമേരിക്കയിലേക്ക് യാത്ര തിരിച്ചതിന്റെ ആദ്യ ദിവസം തന്നെ മോദിക്കെതിരായി അമേരിക്കന്‍ കോടതി സമന്‍സ് അയച്ചത് ചര്‍ച്ച ചെയ്യപ്പെടും എന്ന് ഉറപ്പാണ്. ഇന്ത്യയില്‍ സംഭവിച്ച കാര്യത്തിന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് സമന്‍സ് അയക്കാന്‍ അമേരിക്കന്‍ കോടതിക്ക് എന്തധികാരം എന്ന് ചോദിക്കുന്നരും കുറവല്ല.

English summary
Why US court summoned Modi. The AJC wants PM Modi to appear before it within 21 days after issuing of the summon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X