കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒബാമ ഇന്ത്യയിലേക്ക് യാത്രതിരിച്ചു, ഞായറാഴ്ച രാവിലെ എത്തും

Google Oneindia Malayalam News

ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ സ്വീകരിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കീഴ്‌വഴക്കം ലംഘിക്കുമോ? റിപ്പബ്ലിക് ദിന പരിപാടിയില്‍ മുഖ്യാതിഥിയായെത്തുന്ന ഒബാമയെ വേറിട്ട രീതിയില്‍ തന്നെ സ്വീകരിക്കാന്‍ മോദി തുനിഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച രാവിലെ പത്തുമണിയോടുകൂടി എയര്‍ഫോഴ്‌സ് വണ്‍ വിമാനം ദില്ലിയിലെത്തും.

പതിവിനു വിപരീതമായി ഒബാമയെ സ്വീകരിക്കാന്‍ മോദി വിമാനത്താവളത്തിലെത്തിയാല്‍ എത്തിയാല്‍ അത് കീഴ്‌വഴക്കങ്ങളുടെ ലംഘനമാകും. പക്ഷേ, സൗഹൃദത്തിന്റെ പുതിയൊരു സന്ദേശം ലോകത്തിനു നല്‍കാന്‍ പ്രധാനമന്ത്രി അത്തരമൊരു നീക്കം നടത്താനുള്ള സാധ്യത തള്ളികളയാനാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ചരിത്രത്തില്‍ ആദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യന്‍ റിപ്പബ്ലിക് ദിന ചടങ്ങുകളില്‍ മുഖ്യാതിഥിയാകുന്നതെന്ന പ്രത്യേകതയുണ്ട്.

Obama_Modi

ഉച്ചയ്ക്ക് 12ന് രാഷ്ട്രപതി ഭവനില്‍ ഒബാമയ്ക്കുള്ള ഔദ്യോഗിക സ്വീകരണപരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. 12.40ഓടെ ഗാന്ധിസമാധിയിലെത്തി ഒബാമയും ഭാര്യ മിഷേലും പുഷ്പാര്‍ച്ചന നടത്തും. അതിനു ശേഷമാണ് മോദിയും ഒബാമയും തമ്മിലുള്ള ഉന്നത തല ചര്‍ച്ച ആരംഭിക്കുന്നത്. ഹൈദരാബാദ് ഹൗസാണ് വേദിയായി നിശ്ചയിച്ചിട്ടുള്ളത്. തിങ്കളാഴ്ച റിപ്പബ്ലിക് ദിന പരിപാടിയില്‍ പങ്കെടുക്കും. ചൊവ്വാഴ്ച മോദിയും ഒബാമയും ഓള്‍ ഇന്ത്യ റേഡിയോയിലൂടെ മന്‍ കി ബാത് എന്ന പരിപാടിയിലൂടെ ജനങ്ങളുമായി സംവദിക്കും. താജ്മഹല്‍ സന്ദര്‍ശിക്കാനുള്ള പദ്ധതി സുരക്ഷാപ്രശ്‌നങ്ങളെ തുടര്‍ന്ന് ഒഴിവാക്കിയതായാണ് റിപ്പോര്‍ട്ട്.

സാമ്പത്തിക, പ്രതിരോധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ പുതിയ കരാറുകളില്‍ ഒപ്പിടാന്‍ സാധ്യതയുണ്ട്. ആണവകരാര്‍ വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.

English summary
Will Prime Minister Narendra Modi break the protocol on Sunday to receive US President Barack Obama, who is due to arrive in India for a three-day visit?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X