കേന്ദ്ര പദ്ധതിയില്‍ വീടുകിട്ടിയെന്ന പരസ്യത്തില്‍ പ്രധാനമന്ത്രിയ്ക്കൊപ്പം; പക്ഷേ, താമസിക്കുന്നത് വാടകവീട്ടിൽ
കൊല്‍ക്കത്ത: ഫെബ്രുവരി 25 ന് പുറത്തിറങ്ങിയ കൊല്‍ക്കത്തിയിലെ ചില പത്രങ്ങളില്‍ ഒരു പരസ്യമുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തിനൊപ്പം കൊല്‍ക്കത്തക്കാരിയായ ഒരു സ്ത്രീയുടെ ചിത്രവും അതില്‍ ഉണ്ടായിരുന്നു.
പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വീട് ലഭിച്ച സ്ത്രീ എന്ന രീതിയില്‍ ആയിരുന്നു ആ പരസ്യം. എന്നാല്‍ ആ സ്ത്രീ താമസിക്കുന്നത് ഒരു വാടകവീട്ടില്‍ ആണെന്നാണ് പുറത്ത് വരുന്ന വാര്‍ത്ത. ഇന്ത്യാ ടുഡേ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിശദാംശങ്ങള്‍...
കോഴിക്കോട് സൗത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി നൂര്‍ബിന റഷീദിന്റെ പ്രചാരണം: ചിത്രങ്ങള്‍

ആത്മനിര്‍ഭര്‍ ഭാരത്, ആത്മനിര്‍ഭര്‍ ബംഗാള്‍!
'ആത്മനിര്‍ഭര്‍ ഭാരത്, ആത്മനിര്‍ഭര്‍ ബംഗാള്‍' എന്ന തലക്കെട്ടോടെ ആയിരുന്നു പരസ്യം. പശ്ചിമ ബംഗാളില്‍ 24 ലക്ഷം കുടുംബങ്ങള്‍ക്ക് കേന്ദ്ര പദ്ധതിയില്‍ നിന്ന് സഹായം ലഭിച്ചിട്ടുണ്ട് എന്നായിരുന്നു പരസ്യത്തിലെ അവകാശവാദം.

വീടും മേല്‍ക്കൂരയും
അത്രകൊണ്ട് തീര്‍ന്നിരുന്നില്ല പരസ്യം. പ്രധാനമന്ത്രി ആവാസ് യോജന ഒന്നുകൊണ്ടാണ് തനിക്ക് ഒരു വീടും തലയ്ക്ക് മുകളില്‍ ഒരു മേല്‍ക്കൂരയും ലഭിച്ചത് എന്ന് പരസ്യത്തിലെ സ്ത്രീ പറയുന്നതായും ഉദ്ധരിക്കുന്നുണ്ട്. അതാണിപ്പോള്‍ പൊളിഞ്ഞു വീണിരിക്കുന്നത്.

ഇന്ത്യ ടുഡേ കണ്ടെത്തി
പരസ്യത്തില്‍ കാണുന്ന സ്ത്രീയെ അന്വേഷിച്ച് കണ്ടെത്തിയത് ഇന്ത്യ ടുഡേ ടിവി ആയിരുന്നു. പരസ്യത്തില്‍ പറയുന്നത് പോലെ അവര്‍ക്ക് വീട് ലഭിച്ചോ എന്ന് അന്വേഷിക്കുകയായിരുന്നു ലക്ഷ്യം. അവര്‍ കണ്ടെത്തിയപ്പോള്‍ പുറത്ത് വന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍ ആയിരുന്നു.

ലക്ഷ്മി ദേവി
ലക്ഷ്മി ദേവി എന്നാണ് ആ സ്ത്രീയുടെ പേര്. കൊല്‍ക്കത്തയിലെ ബൗബസാര്‍ മേഖലയിലെ മംഗള ലേയ്നിലാണ് ഇവര്‍ താമസിക്കുന്നത്. പരസ്യത്തിലെ ആള് താന്‍ തന്നെയാണെന്ന് ഇവര്‍ ഇന്ത്യ ടുഡേ ടിവിയോട് സമ്മതിക്കുന്നുണ്ട്. എന്നാല്‍ പരസ്യത്തില്‍ പറയുന്ന കാര്യങ്ങള്‍ താന്‍ പറഞ്ഞതല്ലെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.

വീട് കിട്ടിയിട്ടില്ല
അത് മാത്രമല്ല, ഇവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രകാരം ഒരു വീടും ഇതുവരെ ലഭിച്ചിട്ടില്ല. ഒറ്റമുറി വാടക വീട്ടില്‍ മറ്റ് ആറ് പേര്‍ക്കൊപ്പമാണ് താമസിക്കുന്നത് എന്നാണ് അവര്‍ വ്യക്തമാക്കിയിട്ടുള്ളത്. അഞ്ഞൂറ് രൂപയാണ് വാടക. രാത്രിയില്‍ കുട്ടികള്‍ മുറിയ്ക്കകത്ത് ഉറങ്ങുമ്പോള്‍ തങ്ങള്‍ക്ക് ഫുട്പാത്തില്‍ കിടക്കേണ്ട സാഹചര്യമാണെന്നും അവര്‍ ഇന്ത്യ ടുഡേയോട് പറയുന്നുണ്ട്. ഒരു ശുചിമുറി പോലും ഇല്ല.

ചിത്രം കണ്ടപ്പോള്‍ ഞെട്ടി
അയല്‍വാസികള്‍ പറഞ്ഞപ്പോള്‍ ആണ് ഇങ്ങനെയൊരു പരസ്യം വന്ന കാര്യം അറിഞ്ഞത്. പത്രപ്പരസ്യത്തിലെ ചിത്രം കണ്ടപ്പോള്‍ ഞെട്ടിപ്പോയി. ആര്, എപ്പോള്‍ എടുത്തതാണ് ആ ചിത്രം എന്ന് അറിയില്ലെന്നാണ് ലക്ഷ്മി പറയുന്നത്. ബാബുഘട്ടില്‍ ഒരു മേളയില്‍ ശുചിമുറികള്‍ വൃത്തിയാക്കുന്നതിനിടെ എടുത്തതാകാം എന്നാണ് ലക്ഷ്മി സംശയിക്കുന്നത്. ആരായാലും ചിത്രമെടുക്കുന്നതിനോ അത് പരസ്യത്തില്‍ ഉപയോഗിക്കുന്നതിനോ ആരും തന്നോട് സമ്മതം ചോദിച്ചിട്ടില്ല എന്നും ലക്ഷ്മി ഇന്ത്യ ടുഡേ ടിവിയോട് പറയുന്നത്.

പ്രതികരിക്കാതെ ബിജെപി
ബിജെപിക്കാരുമായി താന്‍ സംസാരിച്ചിട്ടേ ഇല്ലെന്ന് ലക്ഷ്മി പറയുന്നു. താന്‍ നിരക്ഷരയാണെന്നും ഇതൊന്നും തനിക്ക് മനസ്സിലാവില്ല എന്നുകൂടി അവര്‍ പറയുന്നുണ്ട്. ഇത് സംബന്ധിച്ച് ബിജെപി എംപി അര്ജുന് സിങ്ങിനോട് ഇന്ത്യ ടുഡേ ടിവി ചോദിച്ചെങ്കിലും, പ്രതികരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു എന്നാണ് അവര്‍ പറയുന്നത്.
പ്രയാഗ ജയ്സ്വാളിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം
Recommended Video
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും'












Click it and Unblock the Notifications