കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കറന്റ് ബുക്‌സ് ക്ഷണിച്ചശേഷം വിലക്കിയതാണെന്ന് എഴുത്തുകാരി ശ്രീദേവി

  • By Anwar Sadath
Google Oneindia Malayalam News

തൃശൂര്‍: എപിജെ അബ്ദുള്‍ കലാമിന്റെ ഇംഗ്ലീഷ് പുസ്തകത്തിന്റെ വിവര്‍ത്തനമായ കാലാതീതം എന്ന പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് കറന്റ് ബുക്‌സിനെതിരെ കൂടുതല്‍ ആരോപണവുമായി എഴുത്തുകാരി ശ്രീദേവി എസ് കര്‍ത്താ. പുസ്തകത്തിന്റെ പ്രകാശനത്തിന് തന്നെ ക്ഷണിച്ചശേഷമാണ് പ്രസാധകര്‍ പരിപാടിയില്‍ നിന്നും വിലക്കിയതെന്ന് അവര്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചു.

മൂന്നു നാലുപ്രാവശ്യം തന്നെ പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രസാധകര്‍ ക്ഷണിച്ചിരുന്നു. പരിപാടിയില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കവെയായിരുന്നു പങ്കെടുക്കരുതെന്ന് അവര്‍ അറിയിച്ചതെന്ന് ശ്രീദേവി പറഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് പുസ്തകം പ്രസാധനം മാറ്റി വെച്ചതില്‍ സന്തോഷം തോന്നുന്നില്ല. എന്നാല്‍, അനീതിയോടുള്ള പ്രതിഷേധം സന്തോഷം നല്‍കിയെന്ന്് അവര്‍ പറഞ്ഞു.

apjabdulkalam

വിവര്‍ത്തകരെ പ്രകാശന ചടങ്ങില്‍ പങ്കെടുപ്പിക്കാറില്ലെന്ന പ്രസാധകരുടെ നിലപാടിനെതിരെയും അവര്‍ പ്രതികരിച്ചു. എഴുത്തുകാരെയും വിവര്‍ത്തകരേയും വേര്‍തിരിച്ചു കാണുന്ന ഒരു രീതിയാണിത്. വിവര്‍ത്തകരെ തീര്‍ച്ചയായും ക്ഷണിക്കേണ്ടതാണ്. മാത്രമല്ല, തന്നെ ക്ഷണിച്ചശേഷം പിന്നീട് മാറ്റിപ്പറയുന്നത് എന്തിനാണെന്ന് മനസിലാകുന്നെന്നും ശ്രീദേവി പറഞ്ഞു.

കലാമിന്റെ ആത്മീയ ഗുരുവും പ്രമുഖ് സ്വാമിയുടെ പ്രതിനിധിയുമായ ബ്രഹ്മവിഹാരി ദാസ് സ്വാമി പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനെ തുടര്‍ന്നാണ് ശ്രീദേവിയെ ഒഴിവാക്കിയത്. സ്വാമി പങ്കെടുക്കുന്ന ചടങ്ങുകളിലെ വേദിയിലോ സദസ്സിന്റെ മുന്‍നിരയിലോ സ്ത്രീകള്‍ പാടില്ലെന്നാണ് നിര്‍ബന്ധമെന്ന് പറയുന്നു.

English summary
Woman author sreedevi s kartha barred from sharing stage with Swamiji on her own book launch
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X