കാണാതായ ഹെലികോപ്റ്ററിന്‍റെ അവശിഷ്ടങ്ങള്‍ ലഭിച്ചു: വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ചത്!!

  • Written By:
Subscribe to Oneindia Malayalam

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ നിന്ന് കാണാതായ വ്യോസേനാ ഹെലികോപ്റ്ററിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ചൊവ്വാഴ്ച കാണാതായ ഹെലികോപറ്റാണ് അരുണാചല്‍ പ്രദേശില്‍ നിന്ന് തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. ഒരു പോലീസ് ഉദ്യോഗസ്ഥനും മൂന്ന് ക്രൂ അംഗങ്ങളുമായി സ​ഞ്ചരിച്ച ഹെലികോപ്റ്ററാണ് അരുണാചല്‍ പ്രദേശില്‍ നിന്ന് കാണാതായത്. ചൊവ്വാഴ്ച വൈകിട്ട് അരുണാചല്‍ പ്രദേശിലെ സഗ്ലി ജില്ലയില്‍ മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് കുടങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്നതിനായി പുറപ്പെട്ട ഹെലികോപറ്ററാണ് തകര്‍ന്നുവീണത്. ഹെലികോപ്റ്റര്‍ വേണ്ടിയുള്ള തിരച്ചില്‍ ചൊവ്വാഴ്ച തന്നെ ആരംഭിച്ചിരുന്നു. ഹെലികോപ്റ്ററിലുണ്ടായിരുന്നവര്‍ ആരും രക്ഷപ്പെട്ടതായി അറിവില്ല.

അരുണാചല്‍ പ്രദേശിലെ യുപിയ ജില്ലയില്‍ വനത്തിനുള്ളില്‍ നടത്തിയ തിരച്ചിലിലാണ് ഹെലികോപ്റ്ററിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് 3.48ന് സാഗ്ലിയ്ക്ക് സമീപം പില്‍പതു ഹെലിപാഡില്‍ നിന്ന് പുറപ്പെട്ട ഹെലികോപ്റ്ററിന്‍റെ റേഡിയോ ബന്ധം നഷ്ടപ്പെടുകയായിരുന്നു.

iafchopper

മോശം കാലാവസ്ഥയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി കിരണ്‍ റിജിജു സഞ്ചരിച്ച ഹെലികോപ്റ്റര്‍ അരുണാചല്‍ പ്രദേശിലെ ഇറ്റാനഗറിന് സമീപത്തുവച്ച് നിലത്തിറക്കിയിരുന്നു. കേന്ദ്രമന്ത്രിയുമായി സഞ്ചരിച്ച ബിഎസ്എഫ് ഹെലികോപ്റ്ററാണ് ഇറ്റാനഗറിന് സമീപത്ത് പോളിടെക്നിക് കോളേജിന്‍റെ മൈതാനത്ത് ഇറക്കിയത്. ശക്തമായ മഴയെതുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായ 169 പേരെ ഇന്ത്യന്‍ വ്യോമസേന മാറ്റിപ്പാര്‍പ്പിച്ചതായി അരുണാചല്‍ മുഖ്യമന്ത്രി പേമാ ഖണ്ഡു വ്യക്തമാക്കി. ട്വീറ്റിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തലസ്ഥാന നഗരമായ ഇറ്റാനഗറില്‍ നിന്ന് 350 കിലോമീറ്റര്‍ കിഴക്കായാണ് സഗ്ലി സ്ഥിതിചെയ്യുന്നത്.

Read in English: Missing chopper found
English summary
The wreckage of an Air Force helicopter, which went missing on Tuesday, has been found in Arunachal Pradesh. There was a policeman along with three crew members on board. There is no information on whether there are any survivors.
Please Wait while comments are loading...