കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എച്ച്‌ഐവി പരിശോധനാഫലം; ആത്മഹത്യയ്ക്ക് തുനിഞ്ഞ യുവാവിനും ഭാര്യയ്ക്കും സംഭവിച്ചത്

  • By Anwar Sadath
Google Oneindia Malayalam News

മന്ദ്‌സൗര്‍: രക്തം പരിശോധിച്ചപ്പോള്‍ എച്ച്‌ഐവിയുണ്ടെന്ന് ഫലം ലഭിച്ചാല്‍ എന്തായിരിക്കും ഒരാളുടെ അവസ്ഥ. അത് അനുഭവിച്ച് തന്നെ അറിയേണ്ടതാണെന്നാണ് മധ്യപ്രദേശിലെ മന്ദ്‌സൗര്‍ ജില്ലക്കാരനായ യുവാവ് പറയുന്നത്. 5 ദിവസം താനും ഭാര്യയും ഉറങ്ങിയിട്ടില്ലെന്നും ഇയാള്‍ പറയുന്നു. കൃത്യമായി പറഞ്ഞാല്‍ ജൂലൈ 16 മുതല്‍ ജൂലൈ 20 വരെ.

മന്ദ്‌സൗറിലെ ഒരു ബ്ലഡ് ബാങ്ക് ആണ് അജയ് രതാരിയയുടെ രക്തം പരിശോധിച്ചത്. ഒരു ബന്ധുവിന് രക്തം നല്‍കാനായി എത്തിയപ്പോഴായിരുന്നു പരിശോധന. പരിശോധനാഫലം കാത്തിരിക്കവെ ലാബ് ഹെഡ് സുരേഷ് ജെയ്ന്‍ അജയിയെ ചേംബറിലേക്ക് വിളിപ്പിച്ചു. താങ്കളുടെ രക്തം എടുക്കാനാകില്ലെന്നും എച്ച്‌ഐവിയുണ്ടെന്നും സുരേഷ് ജെയ്ന്‍ പറഞ്ഞതോടെ അജയ് പാതി ജീവനായി.

aids

വീട്ടിലെത്തി ഭാര്യ കവിതയോടും ഇക്കാര്യം പറഞ്ഞതോടെ ഇരുവരും എന്തുവേണമെന്ന് അറിയാത്ത അവസ്ഥയിലുമായി. ആദ്യത്തെ രണ്ടുദിവസം സംഭവം ആരോടും പറയാതിരുന്നു. സമൂഹം ഇക്കാര്യം അറിഞ്ഞാലുള്ള അവസ്ഥയോര്‍ത്ത് ഇരുവരും ഉറങ്ങിയതുമില്ല. ഒടുവില്‍ രണ്ടുംകല്‍പിച്ച് ഒരു സുഹൃത്തിനോട് കാര്യം പറഞ്ഞപ്പോള്‍ സുഹൃത്താണ് അഹമ്മദാബാദിലെ ഒരു ആശുപത്രിയില്‍ ബ്ലഡ് ഒരിക്കല്‍ക്കൂടി വിശദമായി ടെസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചത്.

ഒടുവില്‍ ജൂലൈ 21ന് ഫലം വന്നപ്പോഴാണ് യുവാവിനും ഭാര്യയ്ക്കും എച്ച്‌ഐവി ഇല്ലെന്ന ആശ്വാസവാര്‍ത്തയെത്തിയത്. ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരിക്കുമ്പോഴാണ് പരിശോധനാഫലം തങ്ങള്‍ക്ക് അനുകൂലമായതെന്ന് യുവാവ് പറഞ്ഞു. പലര്‍ക്കും നേരത്തെ രക്തം ദാനം ചെയ്തിട്ടുണ്ട്. അപ്പോഴൊന്നും എച്ച്‌ഐവി ആണെന്ന് കണ്ടെത്തിയിട്ടില്ല. അത്തരമൊരു വൈറസ് വരേണ്ടുന്ന സാഹചര്യവുമുണ്ടായിട്ടില്ല. മന്ദ്‌സൗര്‍ ലാബിലെ തെറ്റായ പരിശോധനയാണ് തങ്ങളെ ആശങ്കയിലാഴ്ത്തിയത്. ഇതേ തുടര്‍ന്ന് ലാബിനെതിരെ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണെന്നും അജയ് പറഞ്ഞു.

English summary
Wrong HIV detection pushes MP couple to verge of suicide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X