ദളിതുകളുടെ ഭക്ഷണം കഴിക്കാത്ത യെദ്യൂരപ്പ തന്നെ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനാര്‍ഥി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: അടുത്തവര്‍ഷം നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് ബിഎസ് യദ്യൂരപ്പ തന്നെയായിരിക്കും എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ദളിതുകളുടെ വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ച് വിവാദമായതിന്റെ പിന്നാലെയാണ് യദ്യൂരപ്പയ്ക്ക് അമിത് ഷാ പിന്തുണ പ്രഖ്യാപിച്ചത്.

കര്‍ണാടകയില്‍ മുന്‍ ഡെപ്യൂട്ടി മുഖ്യമന്ത്രി കെഎസ് ഈശ്വരപ്പയും മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തിന് നേരത്തെ അവകാശവാദം ഉന്നയിച്ചിരുന്നു. കടുത്ത ഗ്രൂപ്പിസം നിലനില്‍ക്കുന്ന കര്‍ണാടകയില്‍ നേതാക്കളെ ഒരുമിപ്പിച്ചു നിര്‍ത്തുക കേന്ദ്രനേതൃത്വത്തിന് ബുദ്ധിമുട്ടാകും. അടുത്തുതന്നെ കര്‍ണാടക സന്ദര്‍ശിച്ച് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനാണ് അമിത് ഷായുടെ നീക്കം.

yeddyurappa

ഈവര്‍ഷം ഗുജറാത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി വിജയ് രൂപാണിക്കായിരിക്കും മുന്‍ഗണനയെന്നും ഷാ പിടിഐ അഭിമുഖത്തില്‍ വ്യക്തമാക്കി. രൂപാണിയുടേത് മികച്ച പ്രകടനമാണ്. സംസ്ഥാനത്തെ 182 സീറ്റുകളില്‍ 150ന് മുകളില്‍ നേടി ബിജെപി ഭരണം നിലനിര്‍ത്തുമെന്നും ബിജെപി അധ്യക്ഷന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

English summary
Amit Shah says BS Yeddyurappa will be BJP’s CM face in Karnataka,
Please Wait while comments are loading...