കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഹിങ്ക്യൻ അഭയാർഥികൾ ഭീകരരല്ല!! ബിഎസ്എഫ് മേധാവിയുടെ വെളിപ്പെടുത്തൽ

റോഹിങ്ക്യൻ അഭയാർഥികൾ ദേശീയ സുരക്ഷയ്ക്ക് അപകടം സൃഷ്ടിക്കുന്നുവെന്നു കേന്ദ്രം സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു

  • By Ankitha
Google Oneindia Malayalam News

ദില്ലി: റോഹിങ്ക്യൻ അഭയാർഥികളുടെ ഭീകരബന്ധത്തെ കുറിച്ചുള്ള തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നു ബ്എസ്എഫ്. ബിഎസ്എഫ് മേധാവി കെകെ ശർമ്മ യാണ് ഇതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ നടത്തിയത്. റോഹിങ്ക്യൻ അഭയാർഥികൾ ദേശീയ സുരക്ഷയ്ക്ക് അപകടം സൃഷ്ടിക്കുന്നുവെന്നു കേന്ദ്രം സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബിഎസ്എഫ് മേധാവിയുടെ വെളിപ്പെടുത്തൽ.

rohygn

മിസൈൽ പരീക്ഷണം വിജയകരം; ഏറ്റവും വലിയ ലക്ഷ്യം പൂർത്തികരിച്ചെന്ന് ഉത്തരകൊറിയ, ലക്ഷ്യം ഇത്....മിസൈൽ പരീക്ഷണം വിജയകരം; ഏറ്റവും വലിയ ലക്ഷ്യം പൂർത്തികരിച്ചെന്ന് ഉത്തരകൊറിയ, ലക്ഷ്യം ഇത്....

മ്യാൻമാറിൽ കലാപത്തിനെ തുടർന്ന് 76 ഓളം റോഹിങ്ക്യൻ അഭയാർഥികൾ ഇന്ത്യയിൽ എത്തിയിരുന്നു. എന്നാൽ ദേശീയ സുരക്ഷ കണക്കിലെടുത്തു ഇവരെ ബംഗ്ലാദേശിലേയ്ക്ക തിരിച്ചുവെന്നും ശർമ്മ വ്യക്തമാക്കി. ബിഎസ്എഫിന്റെ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പത്രസമ്മേളനത്തിലാണ് ശർമ്മയുടെ വെളിപ്പെടുത്താൽ.

 പ്രതിഷേധങ്ങൾക്ക് ഫലം കണ്ടു; വിവാദ കന്നുകാലി കശാപ്പ് നിരോധന ഉത്തരവ് കേന്ദ്രം പിന്‍വലിക്കുന്നു പ്രതിഷേധങ്ങൾക്ക് ഫലം കണ്ടു; വിവാദ കന്നുകാലി കശാപ്പ് നിരോധന ഉത്തരവ് കേന്ദ്രം പിന്‍വലിക്കുന്നു

ഭീകരബന്ധം കണ്ടെത്താൻ കഴിഞ്ഞില്ല

ഭീകരബന്ധം കണ്ടെത്താൻ കഴിഞ്ഞില്ല

മ്യാൻമാറിൽ നിന്ന് ഇന്ത്യയിലെത്തിയ റോഹിങ്ക്യകളെ ബിഎസ്എഫ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. എന്നാൽ അവരിൽ നിന്ന് തീവ്രവാദ ബന്ധം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കൂടാതെ റോഹിങ്ക്യകളുടെ കൈയിൽ നിന്നും സ്ഫോടക വസ്തുക്കളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതിനാൽ തന്നെ രഹസ്യാന്വേഷണ വിഭാഗം ഭീകരബന്ധം സംബന്ധിക്കുന്ന റിപ്പോർട്ട് നൽകിയിട്ടുണ്ടെങ്കിൽ അത് സംശയിക്കാൻ ഒരു കാരണുമില്ലെന്നും ശർമ പറഞ്ഞു.

റോഹിങ്ക്യകളുടെ ഇന്ത്യൻ പലായനം

റോഹിങ്ക്യകളുടെ ഇന്ത്യൻ പലായനം

മ്യാൻമാറിൽ നിന്നുള്ള സൈനിക നടപടിയെ തുടർന്നാണ് റോഹിങ്ക്യൻ അഭയാർഥികൾ അയൽ രാജ്യങ്ങളിലേയ്ക്ക് പലായനം ചെയ്തത്. ഇതിന്റെ ഭാഗമായാണ് ഇവർ ഇന്ത്യയിലെത്തിയത്. എന്നാൽ അതിർത്തി കടന്നെത്തുന്ന ഇവരെ തിരിച്ചയക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇവർക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും ശർമ്മ കൂട്ടിച്ചേർത്തു. കൂടാതെ അതിർത്തി സുരക്ഷ വർധിപ്പിക്കാൻ കൂടുതൽ സൈന്യത്തെ വേണമെന്നും ആഭ്യന്തരമന്ത്രാലയത്തിനോട് ആവശ്യപ്പെട്ടതായും ഇദ്ദേഹം അറിയിച്ചിട്ടുണ്ട്.

രാജ്യ സുരക്ഷയ്ക്ക് ഭീഷണി

രാജ്യ സുരക്ഷയ്ക്ക് ഭീഷണി

റോഹിങ്ക്യൻ അഭയാർഥികൾ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുമെന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അഭയാർഥികൾക്ക് ഇന്ത്യയിൽ വരുന്നതിന് കൃത്യമായ നിയമം പാലിക്കണം. ആ നിയമത്തിന് വിരുദ്ധമായി റോഹിങ്ക്യകൾക്ക് അഭയം നൽകാൻ കഴിയില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. അനധികൃതമായി ഇന്ത്യയിലെത്തുന്ന അഭയാർഥികളെ നാടു കടത്തണമെന്നും കേന്ദ്രം അറിയിച്ചിരുന്നു.

ഇന്ത്യൻ നടപടിയെ അപലപിച്ച് യുഎൻ

ഇന്ത്യൻ നടപടിയെ അപലപിച്ച് യുഎൻ

റോഹിങ്ക്യൻ അഭയാർഥികളെ തിരിച്ച് മാത്യരാജ്യത്തേയ്ക്ക് മടക്കി അയക്കുമെന്നുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തെ അപലപിച്ച് യുഎൻ രംഗത്തെത്തിയിരുന്നു. മാതൃരാജ്യത്ത് സുരക്ഷപ്രശ്നങ്ങളുള്ളതു കൊണ്ടാണ് മറ്റു രാജ്യങ്ങളിലേയ്ക്ക് പലായനം ചെയ്യുന്നത്. തിരികെ അങ്ങോട്ടേയ്ക്ക് തന്നെ അയക്കാനുള്ള ഇന്ത്യയുടെ നടപടി അപലപനീയമാണെന്നും യുഎൻ മനുഷ്യാവകാശ സമിതി തലവൻ അറിയിച്ചിരുന്നു.

 സുപ്രീം കോടതിയുടെ വിശദീകരണം

സുപ്രീം കോടതിയുടെ വിശദീകരണം

റോഹിങ്ക്യൻ വിഷയത്തിൽ കേന്ദ്രത്തിനോട് സുപ്രീം കോടതി വിശദീകരണം തേടിയിരുന്നു. ആക്രമണത്തിൽ ഭയന്ന് ഇന്ത്യയിലെത്തുന്ന അഭയാർഥികളെ തിരിച്ച് മ്യാൻമാറിലേയ്ക്ക് അയക്കുന്നത് മനുഷ്യാവകാശ ഉടമ്പടികളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജി പരിഗണിക്കവെയായിരുന്നു സർക്കാരിനോട് കോടതി വിശദീകരണം ആരാഞ്ഞത്.

English summary
Weeks after the Centre submitted in Supreme Court that continued stay of Rohingya refugees is “seriously harming national security”, BSF Director General K K Sharma on Wednesday said that the force has so far not found anything to link Rohingya people apprehended with terror groups.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X