കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈജിപ്തില്‍ പോലീസ് ചെക്ക്‌പോയിന്‍റില്‍ ഭീകരാക്രമണം, എട്ട് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഈജിപ്തില്‍ ഭീകരാക്രമണം. എട്ട് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ചെക്ക് പോയിന്‍റിലാണ് ആക്രമണം ഉണ്ടായത്.

  • By Gowthamy
Google Oneindia Malayalam News

കെയ്‌റോ: ഈജിപ്തില്‍ ഭീകരാക്രമണത്തില്‍ എട്ട് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. മൂ്‌നുപേര്‍ക്ക് പരുക്കേറ്റു ന്യൂവാലിയിലെ അല്‍നാബ് ചെക്ക് പോയിന്‍റിലാണ് ആക്രമണം ഉണ്ടായത്. ഒരു കൂട്ടം ഭീകരര്‍ ചെക്ക് പോയിന്‍റ് ആക്രമിക്കുകയായിരുന്നു.

രാത്രിയാണ് ആക്രമണം ഉണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ടു ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്. രക്ഷപ്പെട്ട ഭീകരര്‍ക്കായി തിരച്ചില്‍ നടത്തി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

terror attack

2011ല്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിനെ പുറത്താക്കിയതിനു പിന്നാലെ നിരവധി ആക്രമണങ്ങള്‍ക്കാണ് ഈജിപ്ത് സാക്ഷിയായത്. പോലീസിനെയും സൈന്യത്തെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങളില്‍ പലതും നടന്നത്. 2013ല്‍ മുഹമ്മദ് മുര്‍സിയെ സൈന്യം പുറത്താക്കയതോടെ ആക്രമണങ്ങളുടെ എണ്ണം വീണ്ടും കൂടി.

ഡിസംബര്‍ ഒമ്പതിന് കെയ്‌റോയിലെ പോലീസ് ചെക്പോയിന്‍റിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ ആറ് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു.

English summary
At least eight security personnel were killed and three others injured in a terror attack on a checkpoint in Egypt's New Valley Governorate.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X