കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രം കുറിച്ച് വോട്ടെടുപ്പ് ഫലം; ആമസോണില്‍ തൊഴിലാളി യൂണിയന്‍

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഓണ്‍ലൈന്‍ വ്യാപാര ഭീമന്മാരായ ആമസോണില്‍ തൊഴിലാളി യൂണിയന്‍ രൂപീകരിച്ചു. അമേരിക്കയിലെ സ്റ്റാലന്‍ ഐലന്‍ഡിലെ ആമസോണ്‍ വെയര്‍ഹൗസ് തൊഴിലാളികള്‍ക്ക് ഇടയില്‍ നടന്ന വോട്ടെടുപ്പില്‍ തൊഴിലാളി യൂണിയന്‍ രൂപവത്കരണത്തിന് അനുകൂലമായി ഭൂരിപക്ഷം പേരും വോട്ട് ചെയ്തു. ആദ്യമായാണ് ആമസോണിന്റെ ജീവനക്കാര്‍ തൊഴിലാളി യൂണിയന്‍ രൂപീകരിക്കുന്നത്. ജെ എഫ് കെ 8 എന്ന പേരിലറിയപ്പെടുന്ന വെയര്‍ഹൗസിലെ ജീവനക്കാരില്‍ ഭൂരിപക്ഷം പേരും തൊഴിലാളി യൂണിയന്‍ രൂപവത്കരിക്കുന്നതിനെ അനുകൂലിക്കുകയായിരുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തൊഴിലാളി യൂണിയനെ എതിര്‍ത്ത് 2131 പേര്‍ വോട്ട് ചെയ്തപ്പോള്‍ യൂണിയന്‍ രൂപീകരണത്തിന് അനുകൂലമായി 2654 വോട്ടുകള്‍ ലഭിച്ചു. അമേരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ തൊഴില്‍ ദാതാവാണ് ആമസോണ്‍. ഇവിടെ സംഘടിത തൊഴിലാളികള്‍ നേടിയ വിജയം ചരിത്രപരമാണ് എന്നാണ് ലോകമെമ്പാടുമുള്ള തൊഴിലാളി സംഘടനകള്‍ വിലയിരുത്തുന്നത്. ടിക് ടോക്ക്, ട്വിറ്റര്‍ എന്നിവയുള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകള്‍ ഉപയോഗിച്ച് കൂടുതല്‍ സമകാലികമായ രീതിയിലാണ് യൂണിയന്‍ ഡ്രൈവ് നടത്തിയത്. കൊവിഡ് മഹാമാരി സമയത്ത് സുരക്ഷിതമല്ലാത്ത തൊഴില്‍ സാഹചര്യങ്ങളില്‍ പ്രതിഷേധിച്ച് 2020 മാര്‍ച്ചില്‍ തൊഴിലാളികളെ സംഘടിപ്പിച്ചതിന് ആമസോണ്‍ പുറത്താക്കിയ ക്രിസ്റ്റ്യന്‍ സ്‌മോള്‍സാണ് യൂണിയന്‍ പ്രസിഡന്റ്.

നവാസ് ശെരീഫിന് നേരെ ലണ്ടനില്‍ ആക്രമണം; ഇമ്രാന്‍ ഖാന്റെ വിശ്വാസ വോട്ടിന് ഇനി മണിക്കൂറുകള്‍നവാസ് ശെരീഫിന് നേരെ ലണ്ടനില്‍ ആക്രമണം; ഇമ്രാന്‍ ഖാന്റെ വിശ്വാസ വോട്ടിന് ഇനി മണിക്കൂറുകള്‍

1

ക്രിസ്റ്റ്യന്‍ സ്‌മോള്‍സ് ഉള്‍പ്പടെയുള്ളവര്‍ യൂണിയന്റെ ചുവപ്പ് നിറമുള്ള വസ്ത്രം ധരിച്ച് തൊഴിലാളികളെ വോട്ടെടുപ്പിന് പിന്നാലെ അഭിവാദ്യം ചെയ്തു. യു എസിലെ യൂണിയനുകളിലെ തൊഴിലാളികളുടെ എണ്ണം കഴിഞ്ഞ വര്‍ഷം 10.3% കുറഞ്ഞിരുന്നു. എന്നാല്‍ ആമസോണ്‍ പോലെയുള്ള ഒരു റീട്ടെയില്‍ ഭീമനില്‍ യൂണിയന് അനുകൂലമായി ലഭിച്ച വോട്ടുകള്‍ വലിയ വിജയമാണ്. മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ക്കുള്ള പാതയായി സംഘടിത യൂണിയനുകളുടെ പ്രൊഫൈല്‍ ഉയര്‍ത്താന്‍ ഇത് സഹായിച്ചേക്കാം.

2

പുതുതായി സ്ഥാപിതമായ ആമസോണ്‍ ലേബര്‍ യൂണിയന്‍ ആമസോണ്‍ വെയര്‍ഹൗസിലെ ജീവനക്കാര്‍ക്ക് ഈ വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്. അതേസമയം യൂണിയന്‍ രൂപീകരണം വിജയിച്ചെങ്കിലും ഒരു കരാര്‍ യഥാര്‍ത്ഥത്തില്‍ അംഗീകരിക്കപ്പെടുന്നതിന് മുമ്പ് ഒരു നീണ്ട പ്രക്രിയയുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി ആമസോണ്‍ ആയിരക്കണക്കിന് ജീവനക്കാരെ നിയമിക്കുകയും ഇപ്പോള്‍ ലോകമെമ്പാടുമുള്ള 1.6 ദശലക്ഷത്തിലധികം ആളുകള്‍ ജോലി ചെയ്യുകയും ചെയ്യുന്നുണ്ടെങ്കിലും തൊഴിലാളികളോടുള്ള പെരുമാറ്റത്തില്‍ കമ്പനി നിരന്തരം ചോദ്യം ചെയ്യപ്പെട്ടിരുന്നു.

3

ഒരു വശത്ത്, ആമസോണ്‍ ജീവനക്കാരുടെ ആരോഗ്യത്തെയും പുരോഗതിയെയും പിന്തുണയ്ക്കുന്ന നയങ്ങളും പ്രോഗ്രാമുകളും സൃഷ്ടിച്ചു. മുന്‍നിര ജീവനക്കാര്‍ക്ക് മണിക്കൂറില്‍ 18 ഡോളര്‍ ശരാശരി ആരംഭ വേതനം, മുഴുവന്‍ സമയ ജീവനക്കാര്‍ക്കുള്ള സമഗ്രമായ ആനുകൂല്യങ്ങള്‍, ആമസോണിന്റെ കരിയര്‍ ചോയ്‌സ് പ്രോഗ്രാം തുടങ്ങിയവ ആരംഭിച്ചിരുന്നു. എന്നാല്‍ മറുവശത്ത്, ജീവനക്കാരുടെ ആരോഗ്യം, പ്രവര്‍ത്തന നിലവാരം ഉള്‍പ്പെടെയുള്ള സുരക്ഷാ നടപടിക്രമങ്ങള്‍ എന്നിവയില്‍ കമ്പനിയെ തൊഴിലാളികള്‍ നിരന്തരം വെല്ലുവിളിച്ചു.

4

ഡിസംബറില്‍ എഡ്വേര്‍ഡ്സ് വില്ലെയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ തൊഴിലാളികളെയും കരാറുകാരെയും കൈകാര്യം ചെയ്തതിന് ആമസോണ്‍ വിമര്‍ശിക്കപ്പെട്ടു. ചുഴലിക്കാറ്റില്‍ ആറ് പേര്‍ മരിച്ചിരുന്നു. നിലവില്‍ അലബാമ ആമസോണ്‍ വെയര്‍ഹൗസ് യൂണിയന്‍ ഡ്രൈവില്‍ ഏര്‍പ്പെട്ടിരിക്കുന്ന റീട്ടെയില്‍, മൊത്തവ്യാപാര, ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോര്‍ യൂണിയന്‍ ആണ് ചില്ലറവ്യാപാര വ്യവസായത്തിലെ ഏറ്റവും പ്രധാനപ്പെട്ട ലേബര്‍ യൂണിയന്‍. വെയര്‍ഹൗസുകളിലെ തൊഴിലാളികളുടെ ജീവിതം ദുരിതം നിറഞ്ഞതാണ് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. പാര്‍ട്ട് ടൈം തൊഴിലാളികള്‍ക്ക് പല ആനുകൂല്യങ്ങളും ലഭിച്ചിരുന്നില്ല എന്നും തൊഴിലാളി സംഘടനകള്‍ ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് തൊഴിലാളി യൂണിയന് വേണ്ടിയുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നത്.

English summary
Amazon workers in Staten Island win the first US Amazon union
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X