ബംഗ്ലാദേശ് തിരഞ്ഞെടുപ്പ്; കേവല ഭൂരിപക്ഷം മറികടന്ന് ബിഎൻപി,താരിഖ് റഹ്മാൻ പ്രധാനമന്ത്രിയാകും?
ബംഗ്ലാദേശിൽ നടന്ന പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ വ്യക്തമായ മുൻതൂക്കവുനായി താരിഖ് റഹ്മാൻ നയിക്കുന്ന ബിഎൻപിയുടെ കുതിപ്പ്. 350 അംഗ പാർലമെന്റിലെ 299 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിഎൻപി കേവലഭൂരിപക്ഷം മറികടന്നു. ഇതോടെ താരിഖ് റഹ്മാൻ ബംഗ്ലാദേശിൻ്റെ അടുത്ത പ്രധാനമന്ത്രിയാകാനുള്ള സാധ്യതകളേറി.
നാല് പതിറ്റാണ്ടിലേറെ കാലത്തോളംബംഗ്ലാദേശിന്റെ രാഷ്ട്രീയ ഭൂപ്രകൃതി രൂപപ്പെടുത്തുകയും മുറിപ്പെടുത്തുകയും ചെയ്തത ഉരുക്കുവനിതകളായ രണ്ട് മുൻ പ്രധാനമന്ത്രിമാരില്ലാതെ നടന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. 2024 ൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്നാണ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അവാമി ലീഗ് നേതാവ് ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദത്തിൽ നിന്ന് പുറത്താക്കപ്പെടുന്നത്. തുടർന്ന് ഇവർ ഇന്ത്യയിൽ അഭയം തേടുകയായിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി നേതാവായ ഖാലിദ സിയ കഴിഞ്ഞ ഡിസംബറിൽ മരണപ്പെട്ടിരുന്നു.

ഖാലിദ സിയയുടെ മകൻ ആണ് 60 കാരനായ താരിഖ് റഹ്മാൻ (60). അമ്മയുടെ മരണശേഷം ഏകദേശം 17 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് അദ്ദേഹം ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുകയായിരുന്നു. തുടർന്ന് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മുന്നണിപ്പോരാളിയായി അദ്ദേഹം അതിവേഗം ഉയർന്നുവന്നു. ഹസീനഭരണകൂടത്തിന്റെ രാഷ്ട്രീയവേട്ടയാടലുകളെത്തുടർന്നായിരുന്നു താരിഖ് റഹ്മാൻ നേരത്തേ ബംഗ്ലാദേശ് വിട്ടത്.
രജിസ്ട്രേഷൻ റദ്ദാക്കപ്പെട്ടതിനാൽ ഇത്തവണ അവാമി ലീഗിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിഞ്ഞിരുന്നില്ല.ഇതോടെ ജമാഅത്തെ ഇസ്ലാമി നയിക്കുന്ന 11 കക്ഷികളുടെ സഖ്യവും ബിഎൻപിയും തമ്മിലായി പ്രധാന പോരാട്ടം.ജമാഅത്ത് വർഷങ്ങളോളം ബിഎൻപിയുമായി സഖ്യത്തിലായിരുന്നു. ഇക്കുറി ബിഎൻപി സഖ്യത്തിലെ നെടുംതൂണ് ഹസീന വിരുദ്ധ പ്രക്ഷോഭങ്ങളിൽ നിന്ന് രൂപംകൊണ്ട വിദ്യാർത്ഥി പ്രസ്ഥാനമായ നാഷണൽ സിറ്റിസൺസ് പാർട്ടിയാണ്.
വെള്ളിയാഴ്ച പുലർച്ചെ 5 മണിവരെയുള്ള പ്രാഥമിക സൂചനകൾ പ്രകാരം ബിഎൻപി നയിക്കുന്ന സഖ്യം 127 സീറ്റുകളുമായാണ് മുന്നിട്ട് നിൽക്കുന്നത്. ജമാഅത്ത് നേതൃത്വത്തിലുള്ള മുന്നണി 34 സീറ്റുകൾ നേടി. 120-ലധികം മണ്ഡലങ്ങളിൽ ബിഎൻപി മുന്നേറുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രാഥമിക ട്രെൻഡുകൾ അനുസരിച്ച് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയിലെ ഗയേശ്വർ ചന്ദ്ര റോയ് 1971-ലെ ബംഗ്ലാദേശ് വിമോചനത്തിന് ശേഷം ദാക്കയിൽ നിന്നുള്ള ആദ്യ ഹിന്ദു എംപിയാകാൻ സാധ്യതയുണ്ട്. ദാക്ക 3 മണ്ഡലത്തിൽ റോയ് മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുഹമ്മദ് യൂനുസ് നേതൃത്വം നൽകുന്ന ഇടക്കാല സർക്കാരും വിവിധ രാഷ്ട്രീയ പാർട്ടികളും അംഗീകരിച്ച പ്രധാന പരിഷ്കരണ നിർദ്ദേശങ്ങൾ അടങ്ങിയ ജൂലൈ ദേശീയ ചാർട്ടറിനെക്കുറിച്ചുള്ള ഹിതപരിശോധനയിലും വോട്ടർമാർ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി.
പ്രധാനമന്ത്രിമാരുടെ കാലാവധി രണ്ട് തവണയായി (10 വർഷം) പരിമിതപ്പെടുത്തുക, ഒരു ഉപരിസഭ സ്ഥാപിക്കുക എന്നിവയാണ് ചാർട്ടറിലെ പ്രധാന നിർദ്ദേശങ്ങൾ. തിരഞ്ഞെടുപ്പുകൾ സ്വതന്ത്രവും നീതിയുക്തവുമാണെന്ന് ഉറപ്പാക്കാൻ, കാവൽ സർക്കാർ സംവിധാനം പുനഃസ്ഥാപിക്കാനും നിർദ്ദേശമുണ്ട്. ഇതിലൂടെ, വോട്ടെടുപ്പിന് 90 ദിവസം മുമ്പ് ഒരു കാവൽ സർക്കാർ ചുമതലയേൽക്കണമെന്നതാണ് നിർദേശം.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications