കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

27ന് ചന്ദ്രന്‍ ചോരവര്‍ണമാകും; ലോകാവസാന പ്രചാരണങ്ങള്‍ തള്ളി യുഎഇ

  • By Desk
Google Oneindia Malayalam News

ദുബയ്: ജൂലൈ 27ന് അനുഭവപ്പെടുന്ന ചന്ദ്രഗ്രഹണം കാരണം നിലാവിന്റെ നിറം കടുംചുവപ്പായി മാറുന്നത് വെറും ഭൗതിക പ്രതിഭാസം മാത്രമാണെന്ന് ദുബയ് ആസ്‌ട്രോണമി ഗ്രൂപ്പ്. ചന്ദ്ര ഗ്രഹണത്തോടെ ലോകം അവസാനിക്കുമെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ ശക്തിയാര്‍ജ്ജിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരം അന്ധവിശ്വാസങ്ങള്‍ക്കെതിരേ ആളുകള്‍ രംഗത്തുവരണമെന്ന് അധികൃതര്‍ ആഹ്വാനം ചെയ്തത്.

യു.എസ് പുരോഹിതനായ പോള്‍ ബെഗ്ലിയാണ് ലോകാവസാന സിദ്ധാന്തവുമായി ഈയിടെ രംഗത്തെത്തിയത്. ബൈബിളില്‍ പറഞ്ഞ ലോകാവസാനം സംഭവിക്കാന്‍ സമയമായെന്നായിരുന്നു യൂട്യൂബ് വഴിയുള്ള അദ്ദേഹത്തിന്റെ പ്രവചനം. ചന്ദ്രഗ്രഹണം ഏറ്റവും ശക്തമായി അനുഭവപ്പെടുക യു.എ.ഇക്കും ജെറൂസലേമിനും മുകളിലാണെന്നും യു.എ.ഇ നിശ്ചലമാവാന്‍ പോവുകയാണെന്നും അദ്ദേഹം തന്റെ യൂട്യൂബ് ചാനലില്‍ അവകാശപ്പെടുകയുണ്ടായി.

Super moon

ഒരു മണിക്കൂറും 43 മിനുട്ടും ദൃശ്യമാവുന്ന ചന്ദ്രഗ്രഹണം, ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയതായിരിക്കുമെന്നാണ് വാനശാസ്ത്രജ്ഞര്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇതോടെ ലോകം അവസാനിക്കാന്‍ പോവുകയാണെന്നും നമ്മുടെ നാളുകള്‍ എണ്ണപ്പെട്ടുവെന്നുമുള്ള പുരോഹിതന്റെ പ്രവചനത്തിന് സമൂഹമാധ്യമങ്ങളിലൂടെ വന്‍ പ്രചാരണം ലഭിക്കുകയായിരുന്നു.

അഗ്നി പര്‍വത സ്‌ഫോടനങ്ങളും ചൊവ്വയിലെ പൊടിക്കാറ്റും, തുടര്‍ച്ചായുണ്ടാവുന്ന ഭൂകമ്പങ്ങളും അവസാനമായി രക്തചന്ദ്രനും ബൈബിളില്‍ പറയുന്ന അന്ത്യനാളിന്റെ അടയാളങ്ങളാണെന്നായിരുന്നു ബെഗ്ലിയുടെ വാദം.

എന്നാല്‍ ഇത്തരം ഗൂഢോലോചനാ സിദ്ധാന്തക്കാരുടെയും അന്ധവിശ്വാസികളുടെയും വാക്കുകള്‍ക്ക് ചെവികൊടുക്കരുതെന്ന് ദുബയ് ആസ്‌ട്രോണമി ഗ്രൂപ്പ് സി.ഇ.ഒ ഹസന്‍ അഹ്മദ് അല്‍ ഹരീരി പറഞ്ഞു. ചന്ദ്രഗ്രഹണം അതേത്തുടര്‍ന്നുണ്ടാവുന്ന രക്തചന്ദ്രനും തികച്ചും സാധാരണമായ പ്രകൃതി പ്രതിഭാസങ്ങള്‍ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ജൂലൈ 27ന് എല്ലാവരും ഈ പ്രകൃതി പ്രതിഭാസം കാണാനും അറിവ് നേടാനും ആസ്‌ട്രോണമി സെന്ററിലേക്ക് വരണമെന്നും അദ്ദേഹം പറഞ്ഞു.

English summary
Dubai Astronomy rejects doomsday fears over 'blood moon'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X