കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രസീലില്‍ വീണ്ടും ദില്‍മ... ലാറ്റിനമേരിക്കയില്‍ ഇടത് തരംഗം

  • By Soorya Chandran
Google Oneindia Malayalam News

റിയോ ഡി ജനീറോ: ബ്രസീസില്‍ വീണ്ടും ദില്‍മ റൂസഫിന് വിജയം. രണ്ടാം ഘട്ട തിരഞ്ഞെടുര്രില്‍ 51.6 ശതമാനം വോട്ടുകള്‍ നേടിയാണ് ദില്‍മ വിജയം സ്വന്തമാക്കിത്.

സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ഏസിയെ നെവസിനെയാണ് ദില്‍മ പരാജയപ്പെടുത്തിയത്. ബ്രസീല്‍ ലോകകപ്പിന് ആതിഥ്യമരുളിയപ്പോള്‍ ഉയര്‍ന്ന പ്രക്ഷോഭങ്ങള്‍ ദില്‍മയുടെ ജനപിന്തുണ ഇല്ലാതാക്കിയിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കൊടുവിലാണ് ഈ ചരിത്ര വിജയം സ്വന്തമാക്കിയിരിക്കുന്നത്.

Dilma Rousseff

ബോളീവിയില്‍ ഇവോ മൊറേല്‍സിന്റെ നേതൃത്വത്തില്‍ ഇടത് പക്ഷ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയതിന് തൊട്ടു പിറകേയാണ് ബ്രസീലിലും ഇടത് സര്‍ക്കാരിന്റെ തുടര്‍ച്ച എന്നത് വിശേഷ പ്രാധാന്യം അര്‍ഹിക്കുന്നു. ലാറ്റിനമേരിക്കയില്‍ ഇടത് തരംഗം തുടരുന്നതിനെ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കരുതലോടെയാണ് വീക്ഷിക്കുന്നത്.

ആദ്യഘട്ട വോട്ടെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്കും അമ്പത് ശതമാനത്തിലധികം വോട്ടുകള്‍ നേടാനാകാത്തതിനെ തുടര്‍ന്നായിരുന്നു രണ്ടാം ഘട്ട വോട്ടെടുപ്പ് നടത്തിയത്. ബ്രസീലിന്റെ ആദ്യ വനിത പ്രസിഡന്റ് ആണ് ദില്‍മ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെയായിരുന്നു ദില്‍മയുടെ വര്‍ക്കേഴ്‌സ പാര്‍ട്ടി അധികാരത്തിലെത്തിയത്.

പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള അകലം കുറക്കാനാണ് തന്റെ ശ്രമമെന്ന് ദില്‍മ വ്യക്തമാക്കി. ഒട്ടേറെ ജനപ്രിയ നടപടികള്‍ കൈക്കൊണ്ട് നേതാവായിരുന്നു ദില്‍മ. മുന്‍ പ്രസിഡന്റ് ലുലയുടെ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്നു. മാര്‍ക്‌സിസ്റ്റ് ഗറില്ല ഗ്രൂപ്പുകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ദില്‍മ ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.

English summary
After the closest Brazilian election in generations, president Dilma Rousseff was re-elected by a narrow margin on Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X