കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടനില്‍ മാസ്‌കില്ല, മെഡിക്കല്‍ കിറ്റുകളുമില്ല, കാര്യം ഗുരുതരം, തുറന്ന് പറഞ്ഞു, രോഗികളുടെ കാര്യം

Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടനില്‍ കോവിഡ് വ്യാപനത്തെ തടഞ്ഞെന്ന് അവകാശപ്പെടുന്നതിനിടെ പുതിയ പ്രശ്‌നങ്ങള്‍. മെഡിക്കല്‍ ഉപകരണങ്ങളുടെയും മാസ്‌കുകളുടെയും വലിയൊരു ദൗര്‍ലഭ്യം തന്നെ ഉണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബ്രിട്ടന്‍. മാസ്‌കുകളും ഗൗണുകള്‍ക്കും പുറമേ പിപിഇ കിറ്റുകളും ആവശ്യത്തിന് ഇല്ലെന്ന് ബ്രിട്ടന്‍ പറയുന്നു. മെഡിക്കല്‍ സ്റ്റാഫുകളാണ് ഇക്കാര്യത്തില്‍ പ്രതിസന്ധിയിലായിരിക്കുന്നത്. നിലവിലുള്ള സുരക്ഷാ ഉപകരണങ്ങള്‍ വീണ്ടും ഉപയോഗിക്കാനാണ് ബ്രിട്ടന്‍ നല്‍കുന്ന നിര്‍ദേശം. ഇതിനെതിരെ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. രോഗം ബാധിക്കാനുള്ള സാധ്യത ഇതിലൂടെ വര്‍ധിക്കുകയാണ്.

1

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മെഡിക്കല്‍ ഉപകരണങ്ങളുടെ ക്ഷാമം ഉണ്ടായാല്‍ എന്ത് ചെയ്യണമെന്ന നിര്‍ദേശമാണ് ഇതിലൂടെ നല്‍കിയതെന്നാണ് ആരോഗ്യ വകുപ്പ് വക്താവ് പറയുന്നത്. കൂടുതല്‍ കിറ്റുകള്‍ക്കായി ബ്രിട്ടന്‍ ശ്രമിക്കുന്നുണ്ട്. ചൈനയെ തന്നെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ഇതുവരെ ചൈനയില്‍ നിന്ന് കിറ്റുകളെത്തിയിട്ടില്ല. നിലവാര പരിശോധന ചൈന കര്‍ശനമാക്കിയതോടെ ഷിപ്പ്‌മെന്റ് വൈകുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. അതേസമയം തുര്‍ക്കിയില്‍ നിന്നാണ് കൂടുതല്‍ കിറ്റുകള്‍ എത്തിക്കാന്‍ ബ്രിട്ടന്‍ ശ്രമിക്കുന്നത്.

തുര്‍ക്കിയില്‍ നിന്ന് നാല് ലക്ഷത്തോളം ഗൗണുകളാണ് ബ്രിട്ടന്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ വിവിധ രാഷ്ട്രങ്ങളോട് ബ്രിട്ടന്‍ സഹായത്തിന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അമേരിക്ക മെഡിക്കല്‍ കിറ്റുകളും മരുന്നുകളും പിടിച്ചെടുക്കുന്നത് ബ്രിട്ടന് വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്. ബ്രിട്ടനില്‍ രോഗം അതിന്റെ തീവ്രതയിലെത്തി അവസാനിച്ചെന്നാണ് സര്‍ക്കാരിന്റെ വാദം. ഇതുവരെ 15000ലധികം പേര്‍ ബ്രിട്ടനില്‍ മരിച്ചിട്ടുണ്ട്. ഇതുവരെ കൊറോണ പ്രതിരോധത്തിനിറങ്ങിയ 27 മെഡിക്കല്‍ സ്റ്റാഫുകളാണ് രാജ്യത്ത് മരിച്ചത്. എന്നാല്‍ ഇതിനേക്കാള്‍ കൂടുതലാണ് യഥാര്‍ത്ഥ കണക്കുകള്‍. ബ്രിട്ടീഷ് മാധ്യമങ്ങളും ഇത് തന്നെയാണ് പറയുന്നത്.

ബ്രിട്ടനും മരണനിരക്ക് മറച്ചുവെച്ചെന്ന ആരോപണത്തെ നേരിടുന്നുണ്ട്. രണ്ട് ദിവസം മുമ്പ് വരെയുള്ള കണക്കില്‍ മരണനിരക്ക് കുറവില്ലാതെ തുടരുകയാണെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. 980 പേര്‍ ഒരു ദിവസം മരിച്ചിരുന്നു. അതേസമയം ആരോഗ്യ പ്രവര്‍ത്തകര്‍ മടി കൂടാതെ ഇറങ്ങാന്‍ തയ്യാറാണ്. പക്ഷേ സര്‍ക്കാരില്‍ നിന്ന് തിരിച്ച് ഈ സഹായം ലഭിക്കുന്നില്ലെന്ന് ഇവര്‍ക്ക് പരാതിയുണ്ട്. ബ്രിട്ടനിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മറ്റ് യൂറോപ്പ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ മോശമാണെന്ന് വെളിപ്പെടുത്തലുണ്ട്. ഇത്രയും വലിയൊരു മഹാമാരി വന്നപ്പോള്‍ ആരോഗ്യ മേഖലയിലെ വീഴ്ച്ച ശരിക്കും തുറന്ന് കാണിക്കപ്പെട്ടു എന്നാണ് വിമര്‍ശനം. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെതിരെയുള്ള രാഷ്ട്രീയ വിമര്‍ശനങ്ങളും ശക്തമായിരിക്കുകയാണ്.

English summary
britain facing ppe kits shortage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X