
'പുക വലിക്കുന്ന കാളിദേവി':ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ പരാതിക്ക് പിന്നാലെ കാനഡ മ്യൂസിയത്തിന്റെ മാപ്പ്
ഒട്ടാവോ: 'പുക വലിക്കുന്ന കാളി' പോസ്റ്റര്‍ വിവാദത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ പരാതിയെ തുടര്‍ന്ന് കാനഡ മ്യൂസിയം മാപ്പ് പറഞ്ഞു.ചലച്ചിത്ര നിര്‍മ്മാതാവ് ലീന മണിമേഖലയുടെ വിവാദ കാളി പോസ്റ്റര്‍ നീക്കം ചെയ്യണമെന്ന് കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍, ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഹിന്ദുക്കള്‍ക്കും മറ്റ് മതവിശ്വാസികള്‍ക്കും സംഭവിച്ച വേദനയില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ആഗാഖാന്‍ മ്യൂസിയം ചൊവ്വാഴ്ച പ്രസ്താവനയിറക്കി.
ടൊറന്റോയിലെ ആഖാ ഖാന്‍ മ്യൂസിയം അവതരിപ്പിക്കുന്ന 'റിഥംസ് ഒഫ് കാനഡ' എന്ന പരമ്പരയുടെ ഭാഗമായി ലീന മണിമേഖല സംവിധാനം ചെയ്ത 'കാളി' ഡോക്യുമെന്ററിക്കെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെ ചിത്രത്തിലെ പ്രകോപനപരമായ എല്ലാ ഭാഗങ്ങളും നീക്കണംഎന്ന് ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ കാനഡയോട് ആവശ്യപ്പെട്ടിരുന്നു.
ഹിന്ദു ദൈവങ്ങളെ അനാദരിക്കുന്ന രീതിയിലുള്ളതാണ് ഡോക്യുമെന്ററിയുടെ പോസ്റ്റര്‍ എന്ന് കാനഡയിലെ മതനേതാക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നതിന് പിന്നാലയായിരുന്നു നടപടി. പോസ്റ്ററുകള്‍ പിന്‍വലിക്കണമെന്ന് ടൊറന്റോയിലെ കോണ്‍സുലേറ്റ് ജനറല്‍ കനേഡിയന്‍ അധികൃതരെ അറിയിച്ചിരുന്നു.
ഹിന്ദു ദേവതയായ കാളിയുടെ വേഷം ധരിച്ച് പുകവലിക്കുന്ന സ്ത്രീയാണ് ചിത്രത്തിന്റെ പോസ്റ്ററിലുള്ളത്. മധുരയില്‍ ജനിച്ച്, കാനഡയിലെ ടൊറന്റോയില്‍ താമസിക്കുന്ന ലീന മണിമേഖല കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടത്. ത്രിശൂലം, അരിവാള്‍ എന്നിവയ്ക്കാെപ്പം എല്‍ജിബിടിക്യു സമൂഹത്തിന്റെ പതാകയും ചിത്രത്തില്‍ കാണാം. പോസ്റ്റര്‍ മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്നാരോപിച്ച് ഇന്ത്യയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നാലെ ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും ലീനയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
ക്രിമിനല്‍ ഗൂഢാലോചന, ആരാധനാലയങ്ങളിലെ കുറ്റകൃത്യം, മനഃപൂര്‍വമുള്ള മതവികാരം വ്രണപ്പെടുത്തല്‍, സമാധാന ലംഘനം സൃഷ്ടിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. 'ലീനയെ അറസ്റ്റ് ചെയ്യൂ' എന്ന ഹാഷ്ടാഗും വൈറലായി.അതേസമയം, കാളി ഒരു സായാഹ്നത്തില്‍ ടൊറന്റോയിലെ തെരുവുകളില്‍ പ്രത്യക്ഷപ്പെടുകയും ഉലാത്തുകയും ചെയ്യുന്ന സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ ഇതിവൃത്തമെന്നും ചിത്രം കാണുന്നവര്‍ 'ലവ് യു ലീന മണിമേഖല' എന്ന ഹാഷ്ടാഗ് ഇടുമെന്നും സംവിധായിക ട്വീറ്റ് ചെയ്തു.
മെമ്മറികാര്‍ഡ് പരിശോധനാ ഫലം വരുമ്പോള്‍ ദിലീപ് കുടുങ്ങുമോ?ഫലം നിര്‍ണായകമാകുന്നതിങ്ങനെ
അഞ്ച് കവിതാ സമാഹാരങ്ങളും ഡോക്യുമെന്ററി, ഫിക്ഷന്‍, കവിതാ സിനിമകള്‍ എന്നിവയുള്‍പ്പെടെ വിവിധ വിഭാഗങ്ങളിലായി ഒട്ടേറ സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ള സംവിധായികയാണ് ലീന മണിമേഖലാ. ലീനയുടെ ആദ്യ ഫീച്ചര്‍ ഫിലിം സെങ്കടല്‍ 2011 ല്‍ ആണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ശ്രീലങ്കയിലെ വംശീയ യുദ്ധം ധനുഷ്‌കോടിയിലെ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ എങ്ങനെ ബാധിച്ചുവെന്നാണ് ചിത്രം പറയുന്നത്.
ചുവപ്പിനെന്നും ഹൃദയങ്ങള്‍ കീഴടക്കാന്‍ കഴിയും ഏറ്റവും പുതിയ ചിത്രങ്ങളുമായി ലക്ഷ്മി നക്ഷത്ര....
ശ്രീലങ്കയിലെയും ഇന്ത്യയിലെയും സര്‍ക്കാരുകളെ അവഹേളിക്കുന്ന രാഷ്ട്രീയ പരാമര്‍ശങ്ങള്‍ നടത്തിയെന്നും പാര്‍ലമെന്ററി വിരുദ്ധമായ വാക്കുകള്‍ ഉപയോഗിച്ചെന്നും ആരോപിച്ച് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആദ്യം നിഷേധിച്ചിരുന്നു.