ഇനി ഈ കണ്ണട വെച്ചാല്‍ മതി; ആള്‍ക്കൂട്ടത്തിലെ ക്രിമിനലുകളെ പോലീസിന് നിഷ്പ്രയാസം കണ്ടെത്താം

  • Posted By: അന്‍വര്‍ സാദത്ത്
Subscribe to Oneindia Malayalam

ബീജിംഗ്: ക്രിമിനലുകളെ ഏത് ആള്‍ക്കൂട്ടത്തിലും കണ്ടെത്താന്‍ ഹൈടെക് ഗ്ലാസുമായി ചൈനീസ് പോലീസ് വകുപ്പ്. ചൈനീസ് പുതുവര്‍ഷം അരങ്ങേറുന്ന സാഹചര്യത്തിലാണ് ഫേഷ്യല്‍ റെക്കഗ്നിഷന്‍ ടെക്‌നോളജി ഉള്‍പ്പെടുത്തിയ ഗ്ലാസും അണിഞ്ഞ് പോലീസുകാര്‍ റെയില്‍വെ സ്‌റ്റേഷനില്‍ ഇറങ്ങിയത്. ജെയിംസ് ബോണ്ട് സിനിമകളില്‍ കാണുന്ന സ്‌റ്റൈല്‍ ഹൈടെക് ഗ്ലാസുകളില്‍ പോലീസ് ഡാറ്റാബേസിലുള്ള ക്രിമിനല്‍ റെക്കോര്‍ഡ് പരിശോധിക്കാന്‍ സൗകര്യമുണ്ട്.

ജേക്കബ് തോമസിനെ സര്‍ക്കാരിനൊപ്പം മാധ്യമങ്ങളും കൈയ്യൊഴിയുന്നു; പിന്നില്‍ ആ ഉദ്യോഗസ്ഥരോ?

ഹെനാന്‍ പ്രവിശ്യയിലെ ഷെംഗ്‌സു ഈസ്റ്റ് റെയില്‍വെ സ്റ്റേഷനിലാണ് ഗൂഗിള്‍ ഗ്ലാസിന് സമാനമായ ഗ്ലാസ് ഉപയോഗിക്കുന്നത്. ഈ വര്‍ഷം ഇതുവരെ ഏഴ് ക്രിമിനലുകളെ ഇതുപയോഗിച്ച് പിടികൂടുകയും ചെയ്തു. മനുഷ്യക്കടത്ത് മുതല്‍ വാഹനാപകടങ്ങളിലെ പ്രതികളെ വരെ ഇതുവഴി അകത്താക്കി. ഗ്ലാസുകള്‍ വഴി ലഭിക്കുന്ന വിവരങ്ങള്‍ ഡാറ്റാബേസുമായി ഒത്തുനോക്കി വിവരങ്ങള്‍ ലഭ്യമാക്കുകയാണ് ചെയ്യുന്നതെന്ന് ഗവണ്‍മെന്റ് പബ്ലിക് സെക്യൂരിറ്റി വ്യക്തമാക്കി. മുന്‍പ് പല ആംഗിളിലുള്ള ചിത്രങ്ങളാണ് ആവശ്യമായിരുന്നതെങ്കില്‍ ഇപ്പോള്‍ ഒറ്റ ചിത്രം മാത്രം മതി പിടികൂടാന്‍.

chinesepolice

ചൈനയില്‍ ഏറ്റവും തിരക്കേറിയ യാത്രാ കാലഘട്ടമാണ് ലൂണാര്‍ ന്യൂഇയര്‍. ഫെബ്രുവരി 1 മുതല്‍ മാര്‍ച്ച് 12 വരെ 389 മില്ല്യണ്‍ ട്രെയിന്‍ ട്രിപ്പുകളാണ് നടക്കാറുള്ളത്. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയെന്ന പേരില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പൊതുജനങ്ങളെ ഏത് പൊതുസ്ഥലത്തും വീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് ചൈന. ഷാന്‍കായ് പോലീസ് ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കാന്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.

നിലവില്‍ 170 മില്ല്യണ്‍ സിസിടിവി ക്യാമറകളാണ് ചൈനയിലുള്ളത്. വരും വര്‍ഷങ്ങളില്‍ ഇതിന്റെ എണ്ണം ഇരട്ടിയാകും. 2015-ലാണ് ചൈനീസ് നിയമജ്ഞര്‍ സര്‍വ്വെയിലന്‍സ് ക്യാമറ ശക്തമാക്കാന്‍ തീരുമാനിക്കുന്നത്. പ്രധാനപ്പെട്ട എല്ലാ ഇടങ്ങളും ക്യാമറാക്കണ്ണുകളും, ഇന്റര്‍നെറ്റുമായി ബന്ധപ്പെടുത്താനാണ് ഒരുങ്ങുന്നത്. അതായത് സ്വകാര്യത വെറും സ്വപ്‌നമാകുമെന്ന് തന്നെ.

English summary
Chinese cops now have hi-tech glasses to screen crowds for criminals

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്