
നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് എവിടെ പതിക്കും? വ്യോമാതിര്‍ത്തി അടച്ച് സ്‌പെയ്ന്‍
എസ്പാനിയോള്‍: 20 ടണ്ണിലധികം ഭാരമുള്ള ചൈനീസ് റോക്കറ്റ് നിയന്ത്രണാതീതം ആയതിനാല്‍ നിരവധി സ്പാനിഷ് വിമാനത്താവളങ്ങള്‍ അവരുടെ വ്യോമാതിര്‍ത്തി അടച്ചു. റോക്കറ്റ് വെള്ളിയാഴ്ചയോടെ ഭൂമിയില്‍ പതിച്ചേക്കും എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഇത്. ബാഴ്‌സലോണ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ പലതും പുറപ്പെടാന്‍ വൈകുകയാണ്.
ഇത് വെള്ളിയാഴ്ച മുഴുവന്‍ നീണ്ട് നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം ബലേറിക്സിനും യുകെയ്ക്കും ഇടയിലുള്ള വിമാനങ്ങളെ ആണ് പുതിയ സാഹചര്യം ഏറ്റവും മോശമായി ബാധിച്ചത് എന്ന് കരുതുന്നു. ലാ റിയോജ, കാസ്റ്റില്ല, ലിയോണ്‍ എന്നിവ ഉള്‍പ്പെടെയുള്ള മറ്റ് പ്രദേശങ്ങളെയും ബാധിക്കും എന്നതിനാല്‍ ടാരഗോണ, ഐബിസ, റിയൂസ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളും നിലച്ചതായി റിപ്പോര്‍ട്ടുണ്ട്.
ഫ്രാന്‍സിലെ മാര്‍സെയിലിലെ വിമാനത്താവളത്തിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സി ഇസഡ് - 5 ബി സ്‌പേസ് ഒബ്ജക്റ്റ് സ്പാനിഷ് വ്യോമാതിര്‍ത്തിയിലൂടെ കടന്നുപോകുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യത കണക്കിലെടുത്ത്, കാറ്റലോണിയയിലും മറ്റ് കമ്മ്യൂണിറ്റികളിലും വിമാനങ്ങള്‍ പൂര്‍ണമായും നിയന്ത്രിച്ചിരിക്കുന്നു എന്ന് അധികൃതര്‍ അറിയിച്ചു..
ഇന്‍ഷുറന്‍സില്ല.. എന്നാല്‍ പേപ്പറുണ്ട്; വെറൈറ്റി തട്ടിപ്പ് പൊളിച്ച് എംവിഡി, സ്വകാര്യബസ് 'അകത്തായി'
വലിയ അവശിഷ്ടങ്ങള്‍ ആത്യന്തികമായി എവിടെയാണ് പതിക്കുന്നത് എന്നതില്‍ ഉറപ്പില്ല. ഈ അനിശ്ചിതത്വം മനുഷ്യന്റെ സുരക്ഷയ്ക്കും സ്വത്ത് നാശത്തിനും അപകടസാധ്യത നല്‍കുന്നു. എന്നാല്‍ സ്‌പെയ്‌നും ഫ്രാന്‍സും അപകടസാധ്യതയില്‍ മുന്നിലാണ് എന്ന് കനേഡിയന്‍ ജ്യോതിശാസ്ത്രജ്ഞന്‍ എറിക്ക പറഞ്ഞു.
'അനക്കോണ്ടയേക്കാള്‍ നീളമുള്ള പെരുമ്പാമ്പ്... അതും ഇന്ത്യയില്‍!!'; ആരാധിച്ച് പ്രദേശവാസികള്‍
തിങ്കളാഴ്ച മെംഗ്ഷ്യന്‍ മൊഡ്യൂളില്‍ നിന്ന് ലോഞ്ച് ചെയ്ത ലോംഗ് മാര്‍ച്ച് 5ബി റോക്കറ്റിന്റെ അവശിഷ്ടങ്ങളാണ് ഭൂമിയിലേക്ക് പതിക്കുക എന്നാണ് വിലയിരുത്തല്‍. 30 മീറ്റര്‍ വിസ്താരമുള്ള റോക്കറ്റിന് സി ഇസഡ് - 5 ബി എന്ന് പേര് നല്‍കിയിരിക്കുന്നു. റോക്കറ്റിന്റെ അവശിഷ്ടത്തിന് 17 മുതല്‍ 23 ടണ്‍ വരെ ഭാരമുണ്ടായിരിക്കും.
ഇതാദ്യമായല്ല ചൈീസ് റോക്കറ്റ് അനിയന്ത്രിതമായി ഭൂമിയിലേക്ക് പതിക്കുന്നത്. ജൂലൈ 30ന് മറ്റൊരു ലോംഗ് മാര്‍ച്ച് 5 ബിയുടെ അവശിഷ്ടം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചത് വാര്‍ത്തയായിരുന്നു. ഇന്തോനേഷ്യയിലും മലേഷ്യയിലും കണ്ടെത്തിയ വലിയ മെറ്റല്‍ കഷ്ണം ഈ റോക്കറ്റിന്റെ ബാക്കിയാണ് എന്ന് ചിലര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.