മാന്‍ഹട്ടന്‍ ആക്രമണം: അക്രമി യൂബര്‍ ഡ്രൈവര്‍! കമ്പനി പറയുന്നത്, ഡ്രൈവര്‍ക്ക് നേരെ വേറെയും കുറ്റം!

  • Written By:
Subscribe to Oneindia Malayalam

ന്യൂയോര്‍ക്ക്: അമേരിക്കയെ വിറപ്പിച്ച മാന്‍ ഹട്ടന്‍ ആക്രമണത്തിന് പിന്നില്‍ യൂബര്‍ ഡ്രൈവറെന്ന് സൂചന. മാന്‍ ഹട്ടന്‍ അക്രമി സൈഫുള്ളോ സൈപ്പോവ് യൂബര്‍ കാര്‍ ഓടിച്ചിരുന്നുവെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. മാന്‍ഹട്ടനിലെ ബൈക്ക് പാതയിലേയ്ക്ക് ഓടിച്ചു കയറ്റിയ ട്രക്കിടിച്ച് എട്ടുപേര്‍ മരിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ ചൊവ്വാഴ്ചയാണ് യൂബൈര്‍ പ്രസ്താവന പുറത്തിറക്കിയിട്ടുള്ളത്. കഴിഞ്ഞ ആറ് മാസത്തോളം 29 കാരനായ സൈഫുള്ളോ യൂബര്‍ വാഹനമോടിച്ചിരുന്നതായും കമ്പനി പ്രസ്താവനയില്‍ പറയുന്നു.

ലോകത്തെ ഞെട്ടിച്ച മാന്‍ഹട്ടന്‍ ഭീകരാക്രമണത്തിന് പിന്നിലും ഐസിസ് തന്നെയാണെന്ന് സംശയിക്കപ്പെടുന്നുണ്ട്. ഭീകരാക്രമണത്തിന് ഉപയോഗിച്ച ട്രക്കില്‍ നിന്ന് ലഭിച്ച ലേഖനങ്ങളും, ദൃക്‌സാക്ഷികളുടെ മൊഴികളുമാണ് ഐസിസാണ് പ്രതിസ്ഥാനത്തെന്ന സൂചനകള്‍ നല്‍കുന്നത്.

 യൂബറില്‍ വിലക്ക്

യൂബറില്‍ വിലക്ക്

അക്രമങ്ങളോട് അടുപ്പം സൂക്ഷിക്കുന്ന അക്രമിയ്ക്ക് മാന്‍ഹട്ടന്‍ ആക്രമണത്തോടെ യൂബര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഭീകരാക്രമണത്തില്‍ അന്വേഷണം നടത്തുന്നതിന് പിന്തുണ പ്രഖ്യാപിച്ച യൂബര്‍ ഇയാളുടെ ഡ്രൈവിംഗ് ഹിസ്റ്ററി പരിശോധിച്ചുവരികയാണ്. ഡ്രൈവിംഗ് ഹിസ്റ്ററിയില്‍ സേഫ്റ്റി റിപ്പോര്‍ട്ടുകളൊന്നും കാണുന്നില്ലെന്ന് കമ്പനി പ്രതികരിച്ചിട്ടുണ്ട്. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നത് ഇയാളുടെ പതിവാണെന്ന് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 കോടതിയില്‍ ഹാജരാകാത്തതിന് പിഴ

കോടതിയില്‍ ഹാജരാകാത്തതിന് പിഴ

നേരത്തെയും പല കേസുകളില്‍പ്പെട്ടിട്ടുള്ള സൈഫുള്ളോ സൈപ്പോവിന് കോടതി പിഴ വിധിച്ചിരുന്നു. ഗതാഗത നിയമം ലംഘിച്ചതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാവാനുള്ള ഉത്തരവ് ലംഘിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ പിഴ വിധിച്ചതോടെ ഓണ്‍ലൈനില്‍ പിഴയടച്ച ഇയാള്‍ കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ തയ്യാറായിട്ടില്ല.

 ഉസ്ബെക്ക് പൗരന്‍

ഉസ്ബെക്ക് പൗരന്‍

യുഎസ് അധികൃതര്‍ക്ക് പരിചിതനായ സൈപ്പോവ് ഉസ്ബെക്കിസ്താന്‍ സ്വദേശിയാണ്. 2010ല്‍ അമേരിക്കയിലെത്തിയ ശേഷം രാജ്യത്ത് സ്ഥിരതാമസമാക്കുകയായിരുന്നു.

 ആക്രമണത്തിന് പിന്നില്‍ ഐസിസ്

ആക്രമണത്തിന് പിന്നില്‍ ഐസിസ്


ലോകത്തെ ഞെട്ടിച്ച മാന്‍ഹട്ടന്‍ ഭീകരാക്രമണത്തിന് പിന്നിലും ഐസിസ് തന്നെയാണെന്ന് സംശയമുയര്‍ന്നിട്ടുണ്ട്. ഭീകരാക്രമണത്തിന് ഉപയോഗിച്ച ട്രക്കില്‍ നിന്ന് ലഭിച്ച ലേഖനങ്ങളും, ദൃക്‌സാക്ഷികളുടെ മൊഴികളുമാണ് ഐസിസാണ് പ്രതിസ്ഥാനത്തെന്ന സൂചനകള്‍ നല്‍കുന്നത്. മാന്‍ഹട്ടനിലെ ബൈക്ക് പാതയിലേയ്ക്ക് ട്രക്ക് ഓടിച്ചു കയറ്റിയതിനെ തുടര്‍ന്ന് ​എട്ട് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

 അക്രമിയെ വധിച്ചു

അക്രമിയെ വധിച്ചു

കാല്‍നടയാത്രക്കാര്‍ക്കിടയിലേയ്ക്ക് ട്രക്കോടിച്ച് കയറ്റിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമി സൈപ്പോവിനെ പോലീസ് വെടിവെച്ചുവീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ പോലീസിന്‍റെ നിരീക്ഷണത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. വാടകയ്ക്കെടുത്ത ട്രക്കാണ് ആക്രമണത്തിന് ഉപയോഗിച്ചത്.

 അല്ലാഹു അക്ബര്‍ മുഴക്കി ആക്രമണം

അല്ലാഹു അക്ബര്‍ മുഴക്കി ആക്രമണം


ട്രക്കില്‍ നിന്നിറങ്ങിയ അക്രമി സൈപ്പോവ് അല്ലാഹു അക്ബര്‍ മുഴക്കിയാണ് ആക്രമണം നടത്തിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

English summary
Uber confirms Manhattan attacker was Uber adirver and was banned from company after the attack. And company helps FBI for the investigation.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്