കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാർത്ഥികൾ മുതൽ പ്രായമായവർ വരെ; അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധം കണ്ട രാജ്യങ്ങൾ....

Google Oneindia Malayalam News

ഹോങ്കോങിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി പ്രക്ഷോഭം മുതൽ സുഡാനിൽ 30 വർഷത്തെ സ്വേച്ഛാധിപത്യത്തെ അട്ടിമറിച്ച പ്രവർത്തകർ വരെ, രാഷ്ട്രീയവും സാമൂഹികവുമായ മാറ്റത്തിനുള്ള ഉപകരണമായി പ്രതിഷേധം ഉപയോഗിക്കുന്നതിൽ 2019 വിജയിച്ചിട്ടുണ്ട്. 2019 നിരവധി രാജ്യങ്ങളിൽ അശാന്തി വിതച്ചിട്ടുണ്ട്. നിരവധി പ്രക്ഷേപ സമരങ്ങളാണ് പല രാജ്യത്തുമ ഈ വർഷം നടന്നത്.

സാമ്പത്തികവും അഴിമതിയും തന്നെയാണ് പല പ്രക്ഷോഭങ്ങൾ‌ക്കും കാരണമായി മാറിയത്. അക്രമാസക്തവും രക്തരൂക്ഷിതവുമായ അടിച്ചമർത്തലും യുവാക്കൾ തെരുവിലിറങ്ങാൻ കാരണമായി. 2019ലെ പ്രധാന പ്രതിഷേധങ്ങളിൽ ചിലത് ഇതൊക്കെയാണ്....

ഹോങ്കോങ്

ഹോങ്കോങ്


ചൈനക്കെതിരെയായിരുന്നു ഹോങ്കോങ് ജനതയുടെ പ്രതിഷേധം. ‘ചൈനീസ് നാസികള്‍ക്കെതിരെ' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ ഹോങ്കോങ് തെരുവിലറങ്ങിയത്. ചൈനയ്ക്ക് കീഴിലുള്ള ഹോങ്കോങ്ങില്‍ ചൈന കൂടുതല്‍ സ്വാധീനം ചെലുത്തുന്നു എന്ന് ആരോപിച്ചാണ് ഹോങ്കോങ്ങില്‍ പരസ്യ പ്രതിഷേധം ആരംഭിച്ചത്. കുറ്റവാളി കൈമാറ്റ ബില്ലിനെതിരെ ജൂണില്‍ തുടങ്ങിയ സമാധാനപരമായ പ്രതിഷേധം ജനാധിപത്യ പോരാട്ടമായി മാറിയപ്പോള്‍ ഹോങ്കോങ് കലുഷിതമാവുകയായിരുന്നു.


ആറുമാസമായി നടന്ന പ്രക്ഷോഭത്തിന്‍റെ ഭാഗമായി 900 പ്രകടനങ്ങളും നിരവധി പൊതുയോഗങ്ങളും നടന്നു. ഇവയില്‍ മിക്കവയും സംഘര്‍ഷത്തിലാണ് കലാശിച്ചത്. പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ പോലീസ് ശ്രമിച്ചതോടെ വന്‍ ഏറ്റുമുട്ടലാണ് തെരുവുകളില്‍ നടന്നത്. പോലീസ് കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചപ്പോള്‍ പ്രക്ഷോഭകര്‍ പെട്രോള്‍ ബോബെറിഞ്ഞു. ചൈനയെ പിന്തുണയ്ക്കുന്നവരുടെ കെട്ടിടങ്ങള്‍ കത്തിക്കുകയും ചെയ്‍തു. ഇതുവരെ ആറായിരത്തിലധികം പ്രക്ഷോഭകരാണ് അറസ്റ്റിലായത്. ഇതില്‍ 30 ശതമാനവും 21-നും 25-നും ഇടയില്‍ പ്രായമുള്ളവരാണ്.


ഹോങ്കോങ് ജനതയുടെ ആവശ്യങ്ങള്‍ ശക്തമായി അവഗണിക്കുകയാണ് ചൈന. ഹോങ്കോങ് പ്രക്ഷോഭം ശക്തമാകുന്നതിന് ചൈന കുറ്റപ്പെടുത്തുന്നത് അന്താരാഷ്ട്ര സമൂഹത്തെയാണ്. യുഎസ്, യുകെ തുടങ്ങിയ വിദേശ ശക്തികളുടെ പിന്തുണയാണ് ഹോങ്കോങ് ജനതയ്ക്ക് പ്രോത്സാഹനമാകുന്നതെന്നാണ് ചൈന ആരോപിക്കുന്നത്. ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങ് 1997-ലാണ് ചൈനയുടെ നിയന്ത്രണത്തിലായത്. മുന്‍ കോളനിയെന്ന നിലയില്‍ ബ്രിട്ടന്‍ ഹോങ്കോങ്ങിനെ പിന്തുണയ്‍ക്കുമ്പോള്‍, ചൈനയ്‍ക്ക് തിരിച്ചടി നല്‍കാനുള്ള വഴിയായി കണ്ടാണ് അമേരിക്കയുടെ പിന്തുണ. ഹോങ്കോങ്ങിന് പ്രത്യേക വ്യാപാര പദവിയാണ് യുഎസ് നല്‍കുന്നത്. ഹോങ്കോങ് ജനതയുടെ മനുഷ്യാവകാശം സംരക്ഷിക്കുന്നതിനായി യുഎസ് പ്രത്യേക നിയമം പാസാക്കിയിരുന്നു.

ഇറാഖ്

ഇറാഖ്

ഒക്ടോബറിന്റെ തുടക്കം മുതൽ സർക്കാരിനെ പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് നിരവധി റാലികളും പ്രക്ഷോഭങ്ങളുമാണ് ഇറാഖിൽ നടന്നത്. തൊഴിലവസരങ്ങളുടെ അഭാവം, വ്യാപക അഴിമതി, പൊതു ജനങ്ങളുടെ സേവനത്തിനുള്ള അഭാവം തുടങ്ങിയവയാണ് പ്രതിഷേധക്കാർ സർക്കാരിനെതിരെ ഉയർത്തുന്നത്.

പ്രതിഷേധക്കാർക്കെതിരായ പോലീസിന്റെ നരനായാട്ടിൽ കുറഞ്ഞത് 300 പേർ മരിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. രാജ്യം രക്തച്ചൊരിച്ചിലിലേക്ക് നീങ്ങുകയാണെന്ന മുന്നറിയിപ്പും ഐക്യരാഷ്ട്രസഭ നൽകിയിരുന്നു. രണ്ടുമാസമായി രാജ്യത്ത് ശക്തമായ ഭരണവിരുദ്ധ ജനകീയ പ്രക്ഷോഭമാണ് നടക്കുന്നത്. പ്രതിഷേധങ്ങൾക്ക് തടയിടാനാവാതെ പ്രധാനമന്ത്രി അദെൽ അബ്ദുൽ മഹ്ദി കഴിഞ്ഞയാഴ്ച രാജിവെച്ചിരുന്നു. എന്നാൽ, സമഗ്രമാറ്റം ആവശ്യപ്പെട്ട് തലസ്ഥാനമായ ബാഗ്ദാദിലും പ്രധാന നഗരങ്ങളിലും പതിനായിരങ്ങളാണ് പ്രതിഷേധവുമായി രംഗത്തിറങ്ങുന്നത്.

സർക്കാർ രാജിവെക്കുക, പാർലമെന്റ് പിരിച്ചുവിടുക, രാജ്യത്തെ രാഷ്ട്രീയസംവിധാനം മാറ്റിയെഴുതുക തുടങ്ങിയ ആവശ്യങ്ങളുമായി ഒക്ടോബർ ഒന്നിന് ഇറാഖിൽ ആരംഭിച്ച പ്രതിഷേധത്തിൽ ഇതുവരെ 432 പേർ മരിച്ചു. 19,136 പേർക്ക് പരിക്കേറ്റു എന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

സുഡാൻ

സുഡാൻ

ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യങ്ങളില്‍ ഒന്നായ സുഡാന്‍ നീണ്ട മുപ്പതു വര്‍ഷത്തിനുശേഷം ഒരു പുതു യുഗത്തിലേക്ക് കാലെടുത്തുവെച്ചത് 2019ലായിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ പ്രസിഡന്‍റ് ഉമര്‍ അല്‍ ബഷീറിന്‍റെ ഏകാധിപത്യം അവസാനിച്ചതോടെതന്നെ അവിടത്തെ നാലു കോടി ജനങ്ങൾ അത് സ്വപ്നം കണ്ടതായിരുന്നു. അഭൂതപൂര്‍വമായ ജനകീയ പ്രക്ഷോഭത്തിനിടയില്‍ പട്ടാളം ബഷീറിനെ സ്ഥാനഭ്രഷ്ടനാക്കുകയായിരുന്നു.

എങ്കിലും, ജനങ്ങളെ നിരാശരാക്കുന്ന വിധത്തില്‍ പട്ടാളം ഒരു ഒരു മിലിട്ടറി കൗണ്‍സിലില്‍ രൂപീകരിച്ച് സ്വയം നാടു ഭരിക്കാൻ തുടങ്ങി. ബഷീറിനെതിരെ നടന്നതുപോലുള്ള സമരം അവര്‍ക്കെതിരെയും ജനങ്ങള്‍ക്കു നടത്തേണ്ടിവന്നു. ഒടുവില്‍ പട്ടാളം മുട്ടുമടക്കുകയും അധികാരം ഒഴിയാന്‍ സമ്മതിക്കുകയും ചെയ്തു. എങ്കിലും, യഥാര്‍ഥ ജനാധിപത്യം ഇപ്പോഴും അകലെയാണ്. മൂന്നു വര്‍ഷവും മൂന്നുമാസവും കഴിഞ്ഞ് നടക്കുന്ന തിരഞ്ഞെടുപ്പിലൂടെ മാത്രമേ അതു വന്നെത്തുകയുള്ളൂ.

അതുവരെ പട്ടാളത്തിനുകൂടി പങ്കാളിത്തമുള്ള ഒരു പതിനൊന്നംഗ പരമാധികാര സമിതിയായിരിക്കും രാജ്യം ഭരിക്കുക. ഇതുസംബന്ധിച്ച കരാറില്‍ ഇക്കഴിഞ്ഞ ശനിയാഴ്ച (ഓഗസ്റ്റ് 17) പട്ടാളനേതൃത്വവും സമരക്കാരുടെ സംഘടനയും ഒപ്പുവച്ചു. ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, അധ്യാപകര്‍, അഭിഭാഷകര്‍ എന്നിവരുടെ കൂട്ടായ്മയാണ് സമരക്കാരുടെ സംഘടന.

ഇക്വഡോർ

ഇക്വഡോർ

വര്‍ഷങ്ങളായി നിലനിന്നിരുന്ന ഇന്ധന സബ്‌സിഡി സര്‍ക്കാര്‍ നിര്‍ത്തലാക്കിയതിന് പിന്നാലെ ഇന്ധനവില കുതിച്ചുയരുകയായിരുന്നു, ഇതില്‍ പ്രതിഷേധിച്ചാണ് ജനങ്ങള്‍ ഇക്വഡോറിൽ തെരുവിലിറങ്ങിയത്. പ്രസിഡന്റ് ലെനിന്‍ മൊറേനോ രാജ്യത്ത് പ്രഖ്യപിച്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർനന് ജനങ്ങൾ തെരുവിലിറങ്ങുകയും പോലീസും പ്രക്ഷോഭക്കാരും തമ്മിൽ ഏറ്റുമുട്ടുകയുമായിരുന്നു.

സ്പെയിൻ

സ്പെയിൻ

കറ്റാലന്‍ രാഷ്ട്രീയ-സാമൂഹിക നേതാക്കളെ തടവിലാക്കിയതില്‍ പ്രതിഷേധിച്ചാണ് കറ്റാലന്‍ മേഖലയില്‍ കലാപം പടർന്നത്. സ്‍പെയിനില്‍ നിന്നുള്ള കറ്റാലന്‍ മേഖലയുടെ സ്വാതന്ത്ര്യത്തിനായി 2017-ല്‍ ജനഹിത പരിശോധന നടത്തിയിരുന്നു. ഇതില്‍ പങ്കുവഹിച്ചതിന്‍റെ പേരിലാണ് നേതാക്കളെ അറസ്റ്റ് ചെയ്‍ത് ജയിലിലടച്ചിരിക്കുന്നത്. ബാഴ്‍സലോണയിലെയും സമീപ പ്രദേശങ്ങളിലെയും തെരുവുകളില്‍ തുടര്‍ച്ചയായി അഞ്ച് ദിവസത്തിലധികമായി പ്രക്ഷോഭകരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുകയായിരുന്നു. നൂറുകണക്കിന് പേർക്ക് പരിക്കേറ്റിരുന്നു.

അൽജീരിയ

അൽജീരിയ

അൾജീരിയൻ ജനതയുടെ ശക്തമായ പ്രക്ഷോഭത്തിൽ പിടിച്ചുനിൽക്കാനാവാതെ പ്രസിഡന്റ്‌ അബ്ദുൽ അസീസ് ബൂതഫ്ലീക്കക്കു രാജി വെക്കേണ്ടി വന്ന സംഭവം അറബ് രാഷ്ട്രീയത്തിൽ നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നതായിരുന്നു. അബ്ദുൽ അസീസ് ബൂതഫ്ലീക്ക ഏപ്രിൽ രണ്ടിന് ശക്തമായ ജനകീയ പ്രക്ഷോഭം കാരണം രാജിവെച്ചെങ്കിലും ഇതുവരെ കാര്യക്ഷമമായ രാഷ്ട്രീയ പരിഹാരം കാണാൻ സാധിച്ചിട്ടില്ല എന്ന് തന്നെ പറയാം.

ഈജിപ്ത്

ഈജിപ്ത്


വർഷങ്ങളോളം നീണ്ട ശാന്തതയ്ക്ക് ശേഷം, ഈജിപ്തുകാർ സെപ്റ്റംബറിൽ വീണ്ടും തെരുവിലിറങ്ങുകയായിരുന്നു. "2016 മുതൽ കർശനമായ ചെലവുചുരുക്കൽ നടപടികൾ ഏർപ്പെടുത്തിയ" പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ജനങ്ങൾ പ്രതിഷേധവുമായി മുന്നോട്ട് വന്നത്.

പ്രതിഷേധക്കാരെ നേരിടാൻ പോലീസ് കണ്ണൂർ വാതകവും ഗ്രനേഡജും ഉപോഗിച്ചു. സമരത്തിനിറങ്ങിയവരിൽ ഭൂരിഭാഗവും യുവാക്കളായിരുന്നു എന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തെ തിരഞ്ഞെടുത്ത പ്രസിഡന്റിനെ പട്ടാളത്തെ ഉപയോഗിച്ച് പുറത്താക്കിയാണ് സീസി അധികാരം പിടിച്ചടക്കിയത്. ഈജിപ്തിൽ മൂന്നിൽ ഒരാൾ ദാരിദ്ര്യ രേഖയുടെ താഴെയാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സീസി അധികാരത്തിൽ കയറുന്നതിന് മുമ്പ് ദേശിയ ദാരിദ്ര്യ ശതമാനം 28 ആയിരുന്നത് 33 ശതമാനമായി ഉയർന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്.

ചിലി

ചിലി

സബ്‌വേ നിരക്കിന്റെ വർദ്ധനവിനെതിരെ ഒക്ടോബർ പകുതിയോടെ ഒരു ദശലക്ഷത്തിലധികം പ്രതിഷേധക്കാർ ചിലിയിലുടനീളം തെരുവിലിറങ്ങുകയായിരുന്നു. . മെട്രോ റെയിൽ നിരക്ക് വർധിപ്പിച്ചതിനെ തുടർന്ന്‌ വിദ്യാർത്ഥികൾ ആരംഭിച്ച പ്രക്ഷോഭം പിന്നീട് അസമത്വത്തിനെതിരായ ബഹുജന പ്രക്ഷോഭമായി മാറുകയായിരുന്നു.


കൊലപാതകങ്ങൾ, മാനസിക പീഡനം, ലൈംഗിക അതിക്രമങ്ങൾ തുടങ്ങി സർക്കാർ വിരുദ്ധ പ്രക്ഷോഭകാലത്ത് പോലീസും സുരക്ഷാസേനയും കാണിച്ച അതിക്രമങ്ങൾക്ക് കണക്കില്ലെന്ന് യുഎന്നിന്റെ റിപ്പോർട്ടും പുറത്ത് വന്നിരുന്നു. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ പോലീസും സുരക്ഷാസേനയും അടിച്ചമർത്തുകയാണുണ്ടായതെന്ന് ചിലിയിലെ യുഎൻ ദൗത്യ സംഘത്തിന്റെ നേതാവ് ഇമ്മ ഗ്വെറസ് ഡെൽഗാഡോ നേരത്തെ പറഞ്ഞിരുന്നു.

ലെബനാൻ

ലെബനാൻ


സാമ്പത്തിക പ്രതിസന്ധിയായിരുന്നു ലബനാനില്‍ ജനങ്ങള്‍ തെരുവിലാണ്. സെപ്തംബർ അവസാനത്തോടെയാണ് ജനങ്ങൾ രാജ്യത്തെ മോശം സാമ്പത്തിക അവസ്ഥയെ തുടർന്ന് തെരുവിലിറങ്ങിയത്. 1980 മുതൽ രാജ്യം ഭരിച്ചിരുന്ന ലെബനൻ വരേണ്യവർഗത്തെ അട്ടിമറിക്കാൻ പ്രതിഷേധക്കാർ ആഹ്വാനം ചെയ്യുകയായിരുന്നു.

സാമ്പത്തിക പ്രതിസന്ധി മറികടക്കാനെന്ന പേരില്‍ അടിച്ചേല്‍പ്പിച്ച അധിക നികുതികളും അച്ചടക്ക നടപടികളും എടുത്ത് കളയണമെന്നതായിരുന്നു തുടക്കത്തിലെ ആവശ്യം. വാട്ട്‌സ്ആപ്, ഫേസ്ബുക്ക് കോളുകള്‍ക്ക് ചാര്‍ജ് ഏര്‍പ്പെടുത്താനുള്ള നീക്കങ്ങളൊക്കെ ജനങ്ങളെ കുപിതരാക്കി. പല നടപടികളും മരവിപ്പിച്ചെങ്കിലും ജനം വിടുന്നില്ല. കൂടുതല്‍ മുദ്രാവാക്യങ്ങളേറ്റെടുത്ത് പ്രക്ഷോഭം വ്യാപിക്കുകയാണ്.


60 ലക്ഷം മാത്രം ജനസംഖ്യയുള്ള കൊച്ചു രാജ്യമാണെങ്കിലും പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമാണ് ലബനാന്റെ സ്ഥാനം. ഇസ്രഈല്‍ അധിനിവേശത്തിന്റെയും നരനായാട്ടിന്റെയും ബാക്കിപത്രമായ ഫലസ്തീന്‍ അഭയാര്‍ത്ഥികളെ കൂടാതെ കൂനിന്‍മേല്‍ കുരു പോലെ സിറിയന്‍ അഭയാര്‍ത്ഥികള്‍ പുതുതായി കൂടിയേറി പാർ‌ത്തിട്ടുമുണ്ട് ലെബനനിൽ

English summary
Countries hit by major protests in 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X