കോവിഡ് മരണ റിപ്പോർട്ട്: ഇന്ത്യക്ക് പിന്നാലെ ലോകാരോഗ്യ സംഘടനയെ തള്ളി പാകിസ്താനും
ഇസ്ലാമാബാദ്: ഇന്ത്യക്ക് പിന്നാലെ കോവിഡ്-19 മരണങ്ങളുടെ എണ്ണത്തെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) റിപ്പോർട്ട് തള്ളി പാകിസ്താന്‍ സർക്കാരും. ഡാറ്റ ശേഖരിക്കുന്നതിനുള്ള യുഎൻ ബോഡിയുടെ രീതിയെ ചോദ്യം ചെയ്ത പാകിസ്താന്‍ വിവരങ്ങള്‍ ക്രോഡീകരിക്കാൻ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറിലെ പിശകുകള്‍ സൂചിപ്പിക്കുകയും ചെയ്തു. അടുത്തിടെ പുറത്ത് വിട്ട ഒരു റിപ്പോർട്ടിൽ, പാക്കിസ്ഥാനിൽ 260,000 കോവിഡ് മരണങ്ങളുണ്ടായതായി ലോകാരോഗ്യ സംഘടന കണക്കാക്കിയിരുന്നു. പാകിസ്ഥാന്റെ ഔദ്യോഗിക കണക്കിന്റെ എട്ടിരട്ടിയാണിത്. പാകിസ്ഥാനിൽ 30,369 കോവിഡ് മരണങ്ങളും 1.5 ദശലക്ഷത്തിലധികം അണുബാധകളും മാത്രമാണ് ഉണ്ടായിട്ടുള്ളുവെന്നാണ് രാജ്യത്തിന്െ ഔദ്യോഗിഗ് കണക്കുകള്‍ അവകാശപ്പെടുന്നത്.
"ഞങ്ങൾ കൊവിഡ് മരണങ്ങളെക്കുറിച്ച് സ്വമേധയാ വിവരങ്ങൾ ശേഖരിക്കുന്നു. ഇതില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ടാവമെങ്കിലും അതൊരിക്കലും ലക്ഷക്കണക്കിന് ആയിരിക്കില്ല. ഇത് തികച്ചും അടിസ്ഥാനരഹിതമാണ്," പാകിസ്താന്‍ ആരോഗ്യ മന്ത്രി അബ്ദുൾ ഖാദർ പട്ടേലിനെ ഉദ്ധരിച്ച് സാമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ലോകാരോഗ്യ റിപ്പോർട്ട് അനുസരിച്ച്, ലോകമെമ്പാടുമുള്ള കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ കൊറോണ വൈറസ് മൂലം ഏകദേശം 15 ദശലക്ഷം ആളുകൾ കൊല്ലപ്പെട്ടു, ഇത് ഔദ്യോഗിക മരണസംഖ്യയായ 6 ദശലക്ഷത്തിന്റെ ഇരട്ടിയിലധികം വരും. തെക്കുകിഴക്കൻ ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലാണ് മരണങ്ങളിൽ കൂടുതലും സംഭവിച്ചിരിക്കുന്നത്.
തേടിയ വള്ളി ദിലീപിന്റെ കാലില്‍ ചുറ്റുകയായിരുന്നു; ഇപ്പോള്‍ വീണ്ടും മുറുകുന്നു: ബൈജു കൊട്ടാരക്കര
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ നിരസിച്ചുകൊണ്ടുള്ള കുറിപ്പിൽ സർക്കാർ കണക്കുകൂട്ടൽ പ്രക്രിയയെക്കുറിച്ച് ലോകാരോഗ്യ സംഘടനയ്ക്ക് വിശദീകരിച്ചിട്ടുണ്ടെന്നും മന്ത്രി പട്ടേൽ പറഞ്ഞു. വിവരശേഖരണത്തിന്റെ രീതി സംശയാസ്പദമാണെന്ന് പറഞ്ഞ പട്ടേൽ, പാകിസ്ഥാനിലെ അധികാരികൾ ആശുപത്രികൾ, യൂണിയൻ കൗൺസിലുകൾ, ശ്മശാനങ്ങൾ എന്നിവയിൽ നിന്നാണ് കണക്കുകൾ ശേഖരിച്ചതെന്നും കൂട്ടിച്ചേർത്തു.
'മൊഞ്ചെന്ന് പറഞ്ഞാല്‍ ഇതിലപ്പുറമുണ്ടോ': ഓരോ സ്ത്രീയും ഒരു രാജ്ഞിയെന്ന് ഭാവന: വൈറല്‍ ചിത്രങ്ങള്‍
നേരത്തെ ഇന്ത്യന്‍ സർക്കാരും ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ടിനെതിരായി രംഗത്ത് വന്നിരുന്നു. ഇന്ത്യയില്‍ 47.4 മില്യണ്‍ കൊവിഡ് മരണങ്ങള്‍ ഉണ്ടായെന്ന് ലോകാരോഗ്യ സംഘടനയുടെ ഏകദേശ കണക്ക്. 2020നും 2021നും ഇടയിലാണിത്. കൊവിഡിന്റെ ആദ്യ രണ്ട് വര്‍ഷവും ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യാത്ത 90 ശതമാനത്തോളം മരണങ്ങളുണ്ടെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു. ഇന്ത്യയില്‍ 2020ല്‍ ആദ്യ തരംഗത്തിന്റെ സമയത്ത് 8.3 ലക്ഷം കൊവിഡ് മരണം സംഭവിച്ചു എന്നാണ് ലോകാരോഗ്യ സംഘടന അവകാശപ്പെടുന്നത്. ഇതേ വര്‍ഷം ഇന്ത്യയുടെ ഔദ്യോഗിക മരണനിരക്ക് 1.49 ലക്ഷമാണ്. റിപ്പോർട്ടിന്മേലുള്ള വിയോജിപ്പ് ഇതിനോടകം തന്നെ കേന്ദ്ര സർക്കാർ ലോകാരോഗ്യ സംഘടനയെ അറിയിച്ച് കഴിഞ്ഞു.