കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണം കിട്ടാന്‍ ഇന്ത്യക്കാര്‍ പോലും പിന്തുടരുന്ന ഒരു തായ് വാന്‍ ആചാരം, കാണൂ

  • By Meera Balan
Google Oneindia Malayalam News

തായ്‌പേയ്: ഭാഗ്യം, പണം, സമ്പത്ത് ഇതൊക്കെ ലഭിയ്ക്കുമെന്ന് പറഞ്ഞാല്‍ ഏതേ അന്ധവിശ്വാസത്തിന് പിന്നാലെയും പായാന്‍ മനുഷ്യന് മടിയല്ല. മടിയില്ലാത്തവരാണ് അധികവും എന്ന് പറയുന്നതാവും ശരി. തായ് വാനില്‍ വളരെ ചെറിയ ഒരു ഗ്രാമത്തില്‍ മാത്രം ഒതുങ്ങി നിന്ന് ആഘോഷം ഇന്ന് ഇന്ത്യക്കാരെപ്പോലും ആകര്‍ഷിയ്ക്കുന്ന തരത്തിലേയ്ക്ക് മാറി. കാരണം മറ്റൊന്നുമല്ല ഈ ആചാരം ഭാഗ്യം കൊണ്ടുവരുമത്രേ.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള യെഹ്ലിയു എന്ന തായ് വാന്‍ ആഘോഷമാണ് ഇന്ത്യക്കാരുള്‍പ്പടെയുള്ള വിദേശികളെ ആകര്‍ഷിയ്ക്കുന്നത്. ചന്ദ്രവര്‍ഷത്തിന്റെ അവസാനത്തിലാണ് ആ ആഘോഷം നടക്കുക. വടക്കന്‍ തായ് വാനിലെ കടലോര ഗ്രാമങ്ങളാണ് ആഘോഷത്തിന്റെ കേന്ദ്രം. ഒരു താവോയിസ്റ്റ് ദൈവത്തിന്റെ പ്രതിമ വിശ്വാസികള്‍ ഒപ്പം കരുതും. ആചാരത്തിന്റെ ഭാഗമായി ഈ പ്രതിമകള്‍ കടലിലോ നദിയിലോ എറിയും. തുടര്‍ന്ന് വിശ്വാസിയും വെള്ളത്തിലേയ്ക്ക് എടുത്ത് ചാടും.

Taoist

തണുപ്പ് വകവയ്ക്കാതെ വെള്ളത്തില്‍ ഏറെ സമയം ചെലവഴിയ്ക്കും. ഇങ്ങനെ ചെയ്യുന്നവര്‍ക്ക് പുതുവര്‍ഷം ഏറെ നല്ലതായിരിയ്ക്കുമെന്നാണ് തായ് വിശ്വാസം. തായ്വാന്‍ ദേം കായ് ചാങിന്‍റെ പ്രതിമകളാണ് ഉപോഗിയ്ക്കുന്നത്. നൂറുകണക്കിന് ആളുകളാണ് ഈ ആഘോഷത്തിന് വേണ്ടി മാത്രം എത്തുന്നത്. ഇതില്‍ റഷ്യ, ബ്രസീല്‍, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നും ആളുകളെത്താറുണ്ട്. വെള്ളത്തിലൂടെ നീന്തി മറുകരതേടി ഭാഗ്യം കൂട്ടുന്നവരും വിശ്വാസികളിലുണ്ട്.

English summary
Devotees jump into harbour for good luck.Century-old festival aims to bring peace and prosperity.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X