അതിര്‍ത്തി തര്‍ക്കം: സമവായത്തിനില്ലെന്ന് ചൈന, റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞു!!

  • Posted By:
Subscribe to Oneindia Malayalam

ബീജിങ്: സിക്കിം സെക്ടറിലെ അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യയുമായി സമവായമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞ് ചൈന. ഡോക്-ലയിലെ പ്രശ്നം 50 ദിവസം പിന്നിട്ടതോടെ സിക്കിം- ഭൂട്ടാന്‍- ടിബറ്റ് ട്രൈ ജങ്ഷന് സമീപത്ത് താമസിക്കുന്ന ജനങ്ങളെ ഒഴിപ്പിക്കാന്‍ ഉത്തരവിട്ടെന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞ് ഇന്ത്യന്‍ സൈന്യവും രംഗത്തെത്തിയിരുന്നു.

ടിബറ്റ് സൈനിക ജില്ലയില്‍ ചൈനയുടെ പീപ്പിള്‍സ് ആര്‍മി അധികസൈന്യത്തെ വിന്യസിച്ചിട്ടില്ലെന്നും അധിക യുദ്ധടാങ്കുകളോ ആയുധങ്ങളോ ടിബറ്റില്‍ ശൈഖരിച്ചിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യ- ചൈന അതിര്‍ത്തിയായ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളിലും വ്യാപകമായ സൈനിക വിന്യാസം നടത്തിയില്ലെന്നാണ് ചില വൃത്തങ്ങള്‍ അവകാശപ്പെടുന്നത്.

സമവായം തള്ളി ചൈന

സമവായം തള്ളി ചൈന

ഡോക്- ല പ്രശ്നത്തിന് പരിഹാരം കാണുന്നതിനും ഇന്ത്യന്‍ സൈന്യത്തെ മാാറ്റുന്നതിനുമായി ഇന്ത്യയ്ക്ക് മുമ്പില്‍ ഏതെങ്കിലും തരത്തിലുള്ള സമവായ സാധ്യകള്‍ക്ക് മുന്‍കയ്യെടുത്തുവെന്ന വാര്‍ത്തയാണ് ചൈന നിരസിച്ചിട്ടുള്ളത്.

 പരമാധികാരം വില്‍ക്കാനില്ല

പരമാധികാരം വില്‍ക്കാനില്ല

ഡോക്-ലയില്‍ നിന്ന് ഇന്ത്യന്‍ സൈന്യം 250 മീറ്റര്‍ പിന്നോട്ട് മാറിയാല്‍ ചൈനീസ് സൈന്യം 100 പിന്നോട്ട് മാറാമെന്ന ധാരണയിലെത്തിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച ചൈനയാണ് എല്ലാത്തരത്തിലുമുള്ള സമവായശ്രമങ്ങള്‍ തള്ളിക്കളഞ്ഞത്. ഒരു സാഹചര്യത്തിലും തങ്ങളുടെ ഭൂപ്രദേശത്തിന്‍റെ പരമാധികാരം വില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ചൈന വ്യക്തമാക്കി. ‌‌‌

 പകലുപോലെ വ്യക്തം

പകലുപോലെ വ്യക്തം

ഡോക്- ല പ്രശ്ന പരിഹാരത്തിന് ചൈനയുടെ നിലപാട് വ്യക്തമാണെന്നും ഇത് ഇന്ത്യ ഡോക് ലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുക മാത്രമാണെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ചൈന ആവര്‍ത്തിക്കുന്നു. ചൈനീസ് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൈന്യത്തെ പിന്‍വലിക്കാതെ ചര്‍ച്ച പോലും അനിവാര്യമാവില്ലെന്നാണ് ചൈനീസ് വാദം.

 ആ വാര്‍ത്തകള്‍ വ്യാജം

ആ വാര്‍ത്തകള്‍ വ്യാജം

ഡോക് ലയുടെ സമീപ പ്രദേശങ്ങളായ നാതാങ്, കുപൂപ്, സുലൂക്ക് എന്നീ ഗ്രാമങ്ങളില്‍ നിന്ന് ആളുകളെ സൈന്യം ഒഴിപ്പിക്കുകയാണെന്നും ഇവിടെ കൂടുതല്‍ സൈനികരെ വിന്യസിക്കാനാണ് നീക്കമെന്നും സംഘര്‍ഷമുണ്ടായാല്‍ ജനങ്ങളെ രക്ഷിക്കുകയാണ് ലക്ഷ്യമെന്നും ദേശീയ മാധ്യമങ്ങളിലടക്കം കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ വാര്‍ത്തകള്‍ തള്ളിക്കളഞ്ഞ് ഇന്ത്യന്‍ സൈന്യമാണ് രംഗത്തെത്തിയത്.

 ഭൂട്ടാന്‍ ഭൂപ്രദേശത്ത് ചൈനയ്ക്കെന്ത്

ഭൂട്ടാന്‍ ഭൂപ്രദേശത്ത് ചൈനയ്ക്കെന്ത്

ആഗസ്ത് മാസം ആദ്യമാണ് ഡോക്-ല ചൈനയുടെ പരമാധികാരത്തെ മാത്രമല്ലെന്നും ഭൂപ്രദേശമല്ലെന്നും ഭൂട്ടനീസ് ഭൂപ്രദേശമായതിനാല്‍ ഭൂട്ടാന്‍റെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും ക്കൂടിയാണ് ഇന്ത്യ വെല്ലുവിളിച്ചിട്ടുള്ളതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.

ചൈനയ്ക്ക് കിട്ടിയത് എട്ടിന്‍റെ പണി

ചൈനയ്ക്ക് കിട്ടിയത് എട്ടിന്‍റെ പണി

ഇന്ത്യ-ചൈന-ഭൂട്ടാന്‍ അതിര്‍ത്തി പ്രദേശമായ ഡോക്‌ല തങ്ങളുടേതാണെന്ന ചൈനയുടെ അവകാശവാദത്തിനെതിരെ കഴിഞ്ഞ ദിവസം രംഗത്തെത്തിയ ഭൂട്ടാന്‍ ചൈനയെ നിലപാട് അറിയിക്കുകയും ചെയ്തിട്ടുണ്ട്. അതിര്‍ത്തി പ്രദേശം തങ്ങളുടെ അധീനതയിലുള്ള സ്ഥലത്തല്ലെന്ന് ഭൂട്ടാന്‍ അറിയിച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തങ്ങള്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ഭൂട്ടാന്‍ സര്‍ക്കാര്‍ വ്യാഴാഴ്ച വ്യക്തമാക്കി. ഭൂട്ടാന്‍ സര്‍ക്കാരിലെ ഒദ്യോഗിക വൃത്തങ്ങള്‍ തങ്ങളെ ഈ വിവരം അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഭൂട്ടാന്‍റേതെങ്കില്‍ ചൈനയ്ക്കെന്ത്

ഭൂട്ടാന്‍റേതെങ്കില്‍ ചൈനയ്ക്കെന്ത്

ഭൂട്ടനീസ് ഭൂപ്രദേശത്തെ റോഡ് നിര്‍മാണ് ഇന്ത്യന്‍ സൈന്യം ഇടപെട്ട് നിര്‍ത്തിവച്ചിട്ടുള്ളതെന്നും ഭൂട്ടാനുമായുള്ള പ്രശ്നത്തില്‍ ഇന്ത്യ തലയിടേണ്ടെന്നും കാണിച്ച് ചില വേള ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ചൈന രംഗത്തെത്തിയിരുന്നു. എന്നാല്‍ ഡോക്-ല തങ്ങളുടേതാണെന്ന ചൈനീസ് വാദം തള്ളിക്കൊണ്ട് രംഗത്തെത്തിയ ഭൂട്ടാന്‍ വിദേശകാര്യമന്ത്രാലയം ഡോക്-ല ട്രൈ ജംങ്ഷനാണെന്ന ഇന്ത്യന്‍ വാദത്തെ തന്നെ ഏറ്റുപിടിയിക്കുകയും ചെയ്തു. ഭൂട്ടാന്‍ ചൈനയെ ഇക്കാര്യം നയതന്ത്ര പ്രതിനിധികള്‍ വഴി അറിയിക്കുകയും ചെയ്തു.

English summary
Reacting to a report that China had allegedly offered to move its troops back 100 meters after India sought the withdrawal of its troops by 250 metres, its Foreign Ministry Spokesperson said, ''Beijing will not trade its territorial sovereignty under any circumstances."
Please Wait while comments are loading...