ട്രംപും ചെഗുവേരയും ജനിച്ചത് ഒരേ ദിവസം!!!

Subscribe to Oneindia Malayalam

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കമ്മ്യൂണിസ്റ്റ് വിപ്ലവ നേതാവായ ചെഗുവേരയും ജനിച്ചത് ഒരേ ദിവസം!! ജൂണ്‍ 14 നാണ് ഇരുവരുടെയും പിറന്നാള്‍. ഓണ്‍ലൈന്‍ മാധ്യമമായ ഫസ്റ്റ്‌പോസ്റ്റ് ട്രംപിനെ ചെഗുവേരയെന്ന് വിശേഷിപ്പിച്ചിരുന്നു. അമേരിക്കയെ രാഷ്ട്ട്രീയക്കാരുടെ കയ്യില്‍ നിന്നും മോചിപ്പിച്ച ആധുനിക ചെഗുവേരയെന്നാണ് ഫസ്റ്റ്‌പോസ്റ്റ് വിശേഷിപ്പിച്ചത്.

അമേരിക്കയിലെ സമ്പന്ന കുടുംബത്തില്‍ ജര്‍മ്മന്‍ വംശജരായ മാതാപിതാക്കളുടെ മകനായാണ് ട്രംപ് ജനിച്ചത്. അര്‍ജന്റീനയിലെ ഇടത്തരം കുടുംബത്തില്‍ 1928 ജൂണ്‍ 14നാണ് ഏണസ്റ്റ് ചെഗുവേരയുടെ ജനനം. 1967 ഒക്ടോബര്‍ 9 ന് 39-ാം വയസ്സില്‍ ചെഗുവേര വെടിയേറ്റു മരിക്കുമ്പോള്‍ ഡൊണാള്‍ഡ് ട്രംപ് 21 വയസ്സുകാരനായ കോളേജ് വിദ്യാര്‍ത്ഥി ആയിരുന്നു.

ഇന്ത്യയിലും ഹിന്ദുസേനാ പ്രവര്‍ത്തകര്‍ ഡൊണാള്‍ഡ് ട്രംപിന്റെ പിറന്നാള്‍ ആഘോഷിച്ചിരുന്നു. ദില്ലിയിലെ ജനന്ദര്‍ മന്ദറില്‍ ബുധനാഴ്ചയാണ് ഹിന്ദുസേന പ്രവര്‍ത്തകര്‍ കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ചത്. പ്രദേശത്ത് കാവിയും നീലയും നിറങ്ങളുള്ള ബലൂണുകള്‍ കെട്ടിയായിരുന്നു ആഘോഷം. ട്രംപിനെ 'മനുഷ്യകുലത്തിന്റെ രക്ഷകന്‍' എന്നാണ് ഇവര്‍ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ഹിന്ദുസേന ഇത്തരത്തില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ പിറന്നാള്‍ ഇന്ത്യയില്‍ ആഘോഷിച്ചിട്ടുണ്ട്.

che-guevara455-14-1

കഴിഞ്ഞ വര്‍ഷം ട്രംപ് അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കാനായി ഹിന്ദു സേനയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയും നടത്തിയിരുന്നു.
English summary
June 14 stands witness to the births of US President Donald Trump and Marxist leader Che Guevara.
Please Wait while comments are loading...