കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇക്വഡോറിലെ ആമസോണ്‍ മേഖലയില്‍ സൈനീക വിമാനം തകര്‍ന്ന് 22 മരണം

Google Oneindia Malayalam News

ക്വിറ്റോ: ഇക്വഡോറിലെ ആമസോണ്‍ മേഖലയില്‍ സൈനീക വിമാനം തകര്‍ന്ന് 22 പേര്‍ കൊല്ലപെട്ടു. വിമാത്തിലുണ്ടെയ ആരും തന്നെ രക്ഷപ്പെട്ടില്ലെന്നും മരിച്ചവരുടെ കുടുംബങ്ങളോട് ദു:ഖം രേഖപെടുത്തുന്നു എന്നും രാജ്യം ഈയിടെ അഭിമുഖീകരിച്ച ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നാണ് ഇതെന്നും റാഫേല്‍ കൊറിയ ട്വിറ്ററില്‍ കുറിച്ചു.

Ecuador Map

പാരച്യൂട്ട് പരിശീലനത്തിനായിരുന്നു ഇക്വഡോര്‍ സൈനീകര്‍ വിമാനത്തില്‍ യാത്രയായത്. പത്തൊമ്പത് സൈനീകരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. അപകട കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. അപകടത്തിന്റെ വിശദാംശങ്ങളൊന്നും അധികൃതര്‍ പുറത്തു വിട്ടിട്ടില്ല.

തകര്‍ന്ന വിമാനം ഇസ്രായേല്‍ നിര്‍മ്മിതമാണ്. ഇക്വഡോറിന്റെ കിഴക്കന്‍ മേഖലയായ പസ്താസയിലാണ് പ്രാദേശിക സമയം 2.30ന് വിമാനം തകര്‍ന്ന് വീണത്. പത്തൊമ്പത് സൈനീകരും രണ്ട് പൈലറ്റുമാരും ഒരു മെക്കാനിക്കുമാണ് വിമാനത്തില്‍ ഉണ്ടായത്. സുരക്ഷാ സേനയ്‌ക്കൊപ്പം പ്രതിരോധ മന്ത്രി റിക്കാര്‍ഡോ ജോറ്റിനോയും അപകട സ്ഥലത്ത് സന്ദര്‍ശനം നടത്തി.

English summary
An army plane with 22 people on board has crashed in Ecuador's Amazon region.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X