കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്വിറ്ററിലെ മാറ്റങ്ങള്‍ കഴിഞ്ഞു, ഇനി പുതിയ ടീം, ഇലോണ്‍ മസ്‌ക് പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ട്വിറ്ററിലെ പൊളിച്ചെഴുത്ത് പൂര്‍ത്തിയായെന്ന് ഇലോണ്‍ മസ്‌ക്. കോടതി മുമ്പാകെയാണ് ഇക്കാര്യം മസ്‌ക് അറിയിച്ചത്. അതേസമയം ട്വിറ്ററില്‍ മസ്‌ക് കുറഞ്ഞ സമയം മാത്രമാണ് ഇനിയുള്ള ആഴ്ച്ചകളില്‍ ചെലവഴിക്കുക. ട്വിറ്ററിലെ മാറ്റം മസ്‌ക് നിയമിച്ച ടീമാണ് ഇനി മുന്നോട്ട് കൊണ്ടുപോകുക. നിരവധി പേര്‍ ട്വിറ്റര്‍ വിട്ടതും അതുകൊണ്ടാണ്.

മസ്‌കിന് വിശ്വാസമുള്ള ഉപദേഷ്ടാക്കള്‍ ട്വിറ്ററിലുണ്ട്. വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റ് ഡേവിഡ് സാക്‌സ്, ജേസന്‍ കലാകാനിസ്, ശ്രീറാം കൃഷ്ണന്‍ എന്നീ വിദഗ്ധരാണ് മസ്‌കിനൊപ്പമുള്ളത്.

1

അതേസമയം ട്വിറ്ററിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി മസ്‌ക് ഉള്ളതായി ആരും കാണുന്നില്ല. മസ്‌കിന്റെ മാറ്റങ്ങളോട് അദ്ദേഹത്തിന്റെ ടീം പോസിറ്റീവായിട്ടാണ് പ്രതികരിച്ചത്. മസ്‌കിനൊപ്പം പേയ്പാല്‍ ഹോള്‍ഡിംഗ്‌സില്‍ പ്രവര്‍ത്തിച്ചയാളാണ് ഡേവിഡ് സാക്‌സ്. ട്വിറ്ററിന്റെ പ്രൊഡക്ട് ടീമുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് സാക്‌സ്.

ആറ് കോടിയുടെ ബംപര്‍ ജേതാവായി കനേഡിയന്‍ ഇന്ത്യക്കാരന്‍; 27 സഹപ്രവര്‍ത്തകര്‍ക്കായി വീതിക്കും, വൈറല്‍ആറ് കോടിയുടെ ബംപര്‍ ജേതാവായി കനേഡിയന്‍ ഇന്ത്യക്കാരന്‍; 27 സഹപ്രവര്‍ത്തകര്‍ക്കായി വീതിക്കും, വൈറല്‍

വെഞ്ച്വര്‍ ഫേമിന്റെ മുന്‍ ഉദ്യോഗസ്ഥനാണ് കലാകാനിസ്. ശ്രീറാം നേരത്തെ തന്നെ മസ്‌കിനെ പലപ്പോഴായി സഹബായിച്ചിട്ടുണ്ട്. മസ്‌കുമായി ഏറ്റവും അടുപ്പമുള്ള ശ്രീറാമിനാണ് ഉള്ളത്. മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ഇവരെല്ലാം ട്വിറ്ററിന്റെ ഓഫീസിസില്‍ എത്തിയിരുന്നു.

SKIN: ചര്‍മകാന്തിക്ക് ബെസ്റ്റാണ് റോസ് വാട്ടര്‍, ഈ രീതിയില്‍ ഉപയോഗിക്കാന്‍ മിന്നിത്തിളങ്ങും

ശ്രീറാം കൃഷ്ണനുമായി ചേര്‍ന്ന് മുന്‍ എഞ്ചിനീയറിംഗ് സ്റ്റാഫ് ഹെബനാസ് റാസിയാണ് പ്രവര്‍തികത്കുന്നതകുന്നത്. അതേസമയം വലിയ തോതില്‍ ജീവനക്കാര്‍ ട്വിറ്ററില്‍ നിന്ന് പിരിഞ്ഞുപോകുന്നത് മസ്‌കിന്റെ പ്ലാന്‍ പാളിപ്പോകുമെന്നാണ് കരുതുന്നത്. അതേസമയം സോഫ്റ്റ് വെയര്‍ എഞ്ചിനീയറര്‍മാരോട് നേരിട്ട് സാന്‍ഫ്രാന്‍സിസ്‌കോയിലെ ട്വിറ്ററിലെ ഓഫീസില്‍ എത്താന്‍ മസ്‌ക് നിര്‍ദേശിച്ചിട്ടുണ്ട്.

ആദ്യം അടിച്ചത് 8 ലക്ഷം, രണ്ടാം ജാക്‌പോട്ടില്‍ 6 കോടി; കനേഡിയക്കാരനെ ഭാഗ്യം തുണച്ചത് 59ാം വയസ്സില്‍ആദ്യം അടിച്ചത് 8 ലക്ഷം, രണ്ടാം ജാക്‌പോട്ടില്‍ 6 കോടി; കനേഡിയക്കാരനെ ഭാഗ്യം തുണച്ചത് 59ാം വയസ്സില്‍

അതേസമയം കുടുംബത്തില്‍ അടിയന്തര കാര്യങ്ങള്‍ ഉള്ളവര്‍ വരേണ്ടെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ആറുമാസത്തെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പോയിന്റായി എഴുതി നല്‍കാനാണ് മസ്‌ക് നിര്‍ദേശിച്ചിരിക്കുന്നത്.

അതേസമയം ട്വിറ്ററിന്റെ ടെക് ടീമിനെ കുറിച്ച് കൃത്യമായൊരു അവബോധമുണ്ടാക്കാനാണ് മസ്‌കിന്റെ പ്ലാന്‍. നിലവില്‍ ജീവനക്കാര്‍ രാജിവെച്ച് പോകുന്നത് കൊണ്ട് ട്വിറ്ററിന്റെ ഓഫീസ് അടച്ച് പൂട്ടിയിരിക്കുകയാണ് ദീര്‍ഘമായ ജോലി സമയം എന്ന മസ്‌കിന്റെ ആശയം പലര്‍ക്കും താല്‍പര്യമില്ലാത്താണ്. ഇതോടെയാണ് പലരും രാജിവെച്ചത്.

സമ്മര്‍ദത്തില്‍ ജോലി ചെയ്യാനില്ലെന്നാണ് പലരുടെയും നിലപാട്. 1200ഓളം ജീവനക്കാരാണ് കഴിഞ്ഞ ദിവസം രാജിവെച്ചത്. കമ്പനിയുടെ പ്രോപ്പര്‍ട്ടിയില്‍ ആര്‍ക്കൊക്കെ ആക്‌സസ് ഉണ്ടെന്ന കാര്യത്തില്‍ കണ്‍ഫ്യൂഷന്‍ തുടരുകയാണ്. ട്വിറ്ററിലെ വന്‍ മാറ്റങ്ങള്‍ കമ്പനിയെ തകര്‍ക്കുമെന്നാണ് വിമര്‍ശനം.

English summary
elon musk says changes in twitter finished, new team will start the work
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X