ആഗ്രഹത്തിന് പ്രായം പ്രശ്‌നമാണേ? 101 കാരന്റെ സ്‌കൈഡൈവിങ്ങ് വൈറലാകുന്നു!!!

  • Posted By:
Subscribe to Oneindia Malayalam

ലണ്ടന്‍: ആഗ്രഹത്തിനു പ്രായം ഒരു തടസമാണോ? അല്ലെന്നു നമുക്ക് മുന്നില്‍ തെളിയിച്ചിരിക്കുകയാണ് 101 കാരനായ വേര്‍ഡന്‍ ഹേയ്‌സ്.പ്രായത്തെ മറന്ന് ഹേയ്‌സ് നേടിയെടുത്തത് സ്‌കൈഡൈവിങ്ങില്‍ പുതിയ റെക്കോര്‍ഡ്. ലോകത്തെ ഏറ്റവും പ്രായമേറിയ സ്‌കൈ ഡൈവര്‍ എന്ന റെക്കോര്‍ഡാണ് 101 കാരനായ വേര്‍ഡന്‍ ഹേയ്‌സ് സ്വന്തമാക്കിയത്.

യു.കെയിലെ ഡിവോണില്‍ നിന്ന് 15,000 അടി ഉയരത്തില്‍ നിന്ന് ചാടിയാണ് മുന്‍ സൈനികന്‍ കൂടിയായ ഹേയ്‌സ് റെക്കോര്‍ഡ് തിരുത്തിയത് .തന്റെ നാലു തലമുറക്കൊപ്പമാണ് അദ്ദേഹം ഡൈവിങ് നടത്തിയത്. 74 കാരനായ മകന്‍ ബ്രയാന്‍, 50 വയസായ പേരമകന്‍ റോജര്‍, റോജറിന്റെ മകനും നാലാം തലമുറക്കാരനുമായ സ്റ്റാന്‍ലി എന്നിവര്‍ക്കൊപ്പമാണ് ഹേയ്‌സ് സ്‌കൈഡൈവിങ് ചെയ്തത്.

Sky driver

'101 വയസും 38 ദിവസുമാണ് തെന്റ പ്രായം. ജീവിച്ചിരിക്കയാണെങ്കില്‍ 102 വയസിലോ 103 ലോ വീണ്ടും സ്‌കൈ ഡൈവ് ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന്' ഹേയ്‌സ് മാധ്യമങ്ങളോട്പറഞ്ഞു.

2013 ജൂണില്‍ സ്‌കൈഡൈവിങ് നടത്തി റെക്കോര്‍ഡ് നേടിയ കനേഡിയന്‍ പൗരന്‍ ആര്‍മന്‍ ജെന്‍ഡ്രൂവിന്റെ റെക്കോര്‍ഡാണ് ഹേയ്‌സ് തിരുത്തിയത്. റെക്കോര്‍ഡിലെത്തുേമ്പാള്‍ ജെന്‍ഡ്രൂവിന് 101 വയസും മൂന്നു ദിവസവുമായിരുന്നു പ്രായം.

English summary
Great-grandfather Verdun Hayes jumped out of a plane from 15,000 feet in Devon in the United Kingdom accompanied by four generations of his family."I'm absolutely over the moon," Mr Hayes said as he touched down.Son Bryan, 74, grandson Roger, 50, and great-grandson Stanley, 16, also made the leap, The Guardian reported.
Please Wait while comments are loading...