കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ പാമ്പും മുയലും, പുതിയ പഠനത്തിന്റെ കണ്ടെത്തലുകള്‍ ഇങ്ങനെ

  • By Sandra
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: അള്‍ഷിമേഴ്‌സ് മുതല്‍ മാനസിക സമ്മര്‍ദ്ദം വരെ ചികിത്സിക്കാന്‍
വളര്‍ത്തുമൃഗങ്ങള്‍ മതി. വളര്‍ത്തുനായ്ക്കളല്ല പാമ്പും, മുയലും എന്നു
തുടങ്ങി വളര്‍ത്തുമൃഗങ്ങള്‍ക്ക് മനുഷ്യന്റെ ആരോഗ്യ മാനസിക നിലയിലുള്ള
വ്യതിയാനങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് കണ്ടെത്തല്‍.

ഖുര്‍ആന്‍ പഠിപ്പിക്കാന്‍ മുസ്ലിമാവണമെന്നില്ല, ഈ പെണ്‍കുട്ടി നല്‍കുന്ന പാഠം ഇങ്ങനെ...ഖുര്‍ആന്‍ പഠിപ്പിക്കാന്‍ മുസ്ലിമാവണമെന്നില്ല, ഈ പെണ്‍കുട്ടി നല്‍കുന്ന പാഠം ഇങ്ങനെ...

അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ഇത്തരത്തില്‍ മൃഗങ്ങളെ
ഉപയോഗിച്ചുള്ള തെറാപ്പികളെ വ്യാപകമായി ആശ്രയിക്കുന്നവരാണ്.
മരുന്നുകളേക്കാള്‍ ഇത്തരം മാനസിക ആരോഗ്യം ക്ഷയിച്ചവര്‍ മൃഗങ്ങളോടും
മൃഗങ്ങളുടെ സാന്നിധ്യത്തോടും പ്രതികരിക്കുമെന്നാണ് ഗവേഷകരുടെ
കണ്ടെത്തല്‍. ഇതാണ് അനിമല്‍ അസിസ്റ്റഡ് തെറാപ്പിയില്‍
വിശ്വാസമര്‍പ്പിക്കുന്നതിനുള്ള കാരണം.

മൃഗങ്ങളെ

മൃഗങ്ങളെ

രോഗികള്‍ കഴിയുന്ന വാര്‍ഡിലേക്ക് ട്രെയിനര്‍മാര്‍ ട്രെയിനിംഗ് നല്‍കിയ മൃഗങ്ങളെ എത്തിച്ച് രോഗികളുമായി സംവദിക്കാനുള്ള അവസരമൊരുക്കുന്നതാണ്
അനിമല്‍ അസിസ്റ്റഡ് തെറാപ്പി.

തെറാപ്പി

തെറാപ്പി

കുട്ടികളിലുള്ള ഉത്കണ്ഠയുള്‍പ്പെടെ 643 രോഗികളുടെ രോഗമാണ് അനിമല്‍ അസിസ്റ്റഡ് തെറാപ്പി വഴി ഭേദപ്പെട്ടതെന്ന് അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അവകാശപ്പെടുന്നു,

ചിത്തഭ്രമം

ചിത്തഭ്രമം

ചിത്തഭ്രമം ബാധിച്ചവരിലെ അസ്വസ്ഥതകളും ആക്രമണോത്സുകതയും ചികിത്സിക്കുന്നതിനായി പട്ടികളെ ഉപയോഗിച്ചുള്ള തെറാപ്പി ഫലപ്രദമാണെന്നാണ്
2013ല്‍ അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ഗെരിയാട്രിക്ക് സൈക്യാട്രിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നത്.

രോഗികള്‍

രോഗികള്‍

മാനസികാരോഗ്യ പ്രശ്‌നമുള്ള രോഗികള്‍ക്ക് ട്രെയിനിംഗ് ലഭിച്ചിട്ടുള്ള മൃഗങ്ങളുമായി എളുപ്പത്തില്‍ ബന്ധം സ്ഥാപിച്ചെടുക്കാന്‍ സാധിയ്ക്കും. മാനസിക ആരോഗ്യ പ്രശ്നങ്ങളുടെ പേരില്‍ മൃഗങ്ങള്‍ വേര്‍തിരിവ്
കാണിക്കില്ലെന്ന വിശ്വാസമാണ് ഇതിന് പിന്നിലുള്ളത്.

ഡെയ്ല്‍ പ്രീസ് കെല്ലി

ഡെയ്ല്‍ പ്രീസ് കെല്ലി

ബൈ പോളാര്‍ ഡിസോര്‍ഡര്‍ ബാധിച്ചിട്ടുള്ളവരിലും കടുത്ത മാനസിക സമ്മര്‍ദ്ദമനുഭവിക്കുന്നവരിലും രോഗം ഭേദമാക്കാന്‍ പാമ്പുകളെ ഉപയോഗിച്ചുള്ള തെറാപ്പിയാണ് ഫലപ്രദമെന്നാണ് തെറാപ്പിസ്റ്റായ ഡെയ്ല്‍ പ്രീസ് കെല്ലി പറയുന്നത്.

പൂച്ചകളെപ്പോലെ

പൂച്ചകളെപ്പോലെ

പാരനോയ്ഡ് സ്‌കീസോഫ്രീനിയ ബാധിച്ചവരില്‍ തെറാപ്പിയ്ക്കായി ഉപയോഗിച്ചുവരുന്നത് കുട്ടിസ്രാങ്കുകളെയാണ്. രൂപത്തിലും വലിപ്പത്തിലും പൂച്ചകളെപ്പോലെയിരിക്കുന്ന ഇവ മടിയിലേക്ക് ചാടിക്കയറി സംവദിച്ച് ഇവരുടെ
അഹങ്കാരത്തിന് അയവുവരുത്തും.

മുയലുകളും

മുയലുകളും

മുയലുകളും ഗിനിപ്പന്നികളും മാനസിക ആരോഗ്യ കേന്ദ്രങ്ങളില്‍ രോഗികളുടെ ആരോഗ്യം മെച്ചപ്പെടുത്താനായി ഉപയോഗിച്ച് വരുന്നുണ്ട്. ഇത് രോഗികളിലെ മാനസിക നിലയെ ശാന്തമാക്കാനും മാനസിക ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

ഡോക്ടര്‍മാര്‍

ഡോക്ടര്‍മാര്‍

ബിര്‍മിംഗ്ഹാമിലെ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ പല്ലികളെയും,പാമ്പുകളേയും ആമകളെയും ഉപയോഗിച്ചുള്ള തെറാപ്പികള്‍ക്കാണ് ഡോക്ടര്‍മാര്‍
നേതൃത്വം നല്‍കുന്നത്.

ആമകള്‍

ആമകള്‍

ഡിമെന്‍ഷ്യ ബാധിച്ചവര്‍ ആമകളോട് ഏറെ അടുപ്പം കാണിക്കും ഇവരെ കുട്ടിക്കാലത്തിലേക്ക് മടക്കിക്കൊണ്ടുപോകാനും ഓര്‍മ്മകളിലേക്ക്
സഞ്ചരിക്കാനും വളര്‍ത്തുമൃഗങ്ങളായിരുന്ന ഇവ സഹായിക്കും.

English summary
Experts reveal how rabbits and even snakes could helpease depression. Snakes, tortorises, rabbit, cat and lizards also usedto treat mental health patients like depression, and Schesophrenia.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X