ഉക്രെയിനില്‍ യുഎസ് എംബസിയില്‍ സ്ഫോടനം: ഭീകരാക്രമണമെന്ന് സൂചന!!!

  • Written By:
Subscribe to Oneindia Malayalam

കീവ്: ഉക്രെയിനില്‍ യുഎസ് എംബസിയില്‍ സ്ഫോടനം. വ്യാഴാഴ്ച രാവിലെ എംബസിയ്ക്കുള്ളില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. നയതന്ത്ര മേഖലയായ കീവിലുള്ള യുഎസ് എംബസിയ്ക്കുള്ളിലേയ്ക്ക് അക്രമികള്‍ സ്ഫോടക വസ്തുക്കള്‍ വലിച്ചെറിയുകയായിരുന്നുവെന്നാണ് വിവരം. ഭീകരാക്രമണമാണെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്. എന്നാല്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

അതീവ സുരക്ഷാ മേഖലയായ കീവിലെ യുഎസ് എംബസി കോമ്പൗണ്ടിലേയ്ക്ക് അജ്ഞാതന്‍ സ്ഫോടക വസ്തുക്കള്‍ വലിച്ചെറിയുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കേസെടുത്ത കീവ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ യുഎസ് എംബസിയില്‍ നിന്നുള്ള പ്രതികരണം പുറത്തുവന്നിട്ടില്ല.

photos
English summary
A device exploded in the U.S. embassy compound in Ukraine's capital Kiev in the early hours of Thursday, injuring no one, police said.
Please Wait while comments are loading...