കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കിന് 10 വയസ്സ്

  • By Soorya Chandran
Google Oneindia Malayalam News

മാര്‍ക്ക് സുക്കര്‍ബെര്‍ഗ് എന്ന ചെക്കന്‍ തന്റെ 20-ാം വയസ്സില്‍ തട്ടിക്കൂട്ടിയുണ്ടാക്കിയ ഒരു സാധനം. അത് പിന്നെ ലോകത്തിലെ തന്നെ ഏറ്റവും വിലയ സൗഹൃദ ശൃംഖലയായി. ബിസിനസ് കേന്ദ്രമായി, പലപ്പോഴും വിവാദങ്ങള്‍ക്കും കാരണമായി...

അതെ ഫേസ് ബുക്ക്. എഫ്ബി എന്നും വിളിക്കാം. കക്ഷിക്കിപ്പോള്‍ വയസ്സ് 10 തികഞ്ഞിരിക്കുന്നു.

Facebook

2004 ഫെബ്രുവരി 4 നാണ് മാര്‍ക്ക് സുക്കര്‍ബെര്‍ഗ് എന്ന ഹാവാര്‍ഡ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി ഇന്റര്‍നെറ്റില്‍ കൂട്ടുകൂടാന്‍ ഒരു നെറ്റ് വര്‍ക്ക് ഉണ്ടാക്കുന്നത്.

സത്യം പറഞ്ഞാല്‍ കൂട്ടുകൂടാന്‍ വേണ്ടിയല്ല ചെറുക്കന്‍ ഈ സാധനം ഉണ്ടാക്കിയത്. തനിക്ക് പണി തന്ന ഒരു പെണ്‍കൊച്ചിന് തിരിച്ചൊരു പണികൊടുക്കാന്‍ വേണ്ടി ചെയ്തതാണ്. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ സൈറ്റ് ഹാക്ക് ചെയ്ത് സകലമാന വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളുടേയും ഫോട്ടോകളും വിവരങ്ങളും സംഘടിപ്പിച്ച് ഒരു നെറ്റ് വര്‍ക്ക് ഉണ്ടാക്കുകയായിരുന്നു. എന്നിട്ട് പണികൊടുക്കാനുദ്ദേശിച്ച പെണ്‍കുട്ടിയുടെ ഫോട്ടോയും ഇട്ട് ഒരു സാധനം അങ്ങോട്ടിറക്കി.

കൃത്യം സമയം പറഞ്ഞാല്‍ 2004 ഫെബ്രിവരി 4 ന് രാത്രി ഒരു എട്ടിനും എട്ടരക്കും ഇടക്ക്. സംഭവം ഒറ്റ രാത്രികൊണ്ട് ഹിറ്റ് ആയി. പിന്നെയുള്ളതൊക്കെ ചരിത്രം.

ആളുകള്‍ക്ക് അനുഭവങ്ങള്‍ പങ്കുവെക്കാനും സൊറ പറയാനും, ഇത്തിരി ഗോസ്സിപ് അടിക്കാനുമൊക്കെ പറ്റിയൊരു നെറ്റ് വര്‍ക്ക്... അത്രയേ സുക്കര്‍ബെര്‍ഗ് തുടക്കത്തില്‍ ഉദ്ദേശിച്ചിരുന്നുള്ളൂ. പക്ഷേ ഫേസ്ബുക്ക് അതിലൊന്നും നിന്നില്ല. ഇന്നിപ്പോള്‍ ലോകത്ത് 120 കോടിയോളം പേര്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നു.

സുഹൃത്തില്‍ നിന്ന് 1000 ഡോളര്‍ കടംവാങ്ങി തുടങ്ങിയ തുടങ്ങിയ ഫേസ്ബുക്കിന് ഇപ്പോള്‍ കോടികളുടെ ആസ്തിയുണ്ട്. കോടികളുടെ ആസ്തി എന്ന് വെറുതെ പറഞ്ഞാല്‍ പോര. 30 വയസ്സുപോലും തികയാത്ത മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ ലോകത്തിലെ ഏറ്റവും വലിയ ധനികരില്‍ ഒരാളാക്കുകയും ചെയ്തിരിക്കുന്നു ഫേസ്ബുക്ക്.

2013 ല്‍ ഫേസ്ബുക്കിന്റ അറ്റാദായം 787 കോടി ഡോളര്‍ ആയിരുന്നു. ലാഭം മാത്രം 150 കോടി ഡോളര്‍. കയ്യില്‍ നീക്കിയിരിപ്പുള്ള പണം 110 കോടി ഡോളര്‍ വേറേയും. ഫേസ്ബുക്കിന്റെ വിപണി മൂല്യം ഏതാണ്ട് ഒരുലക്ഷം കോടി രൂപയോളം വരും.

സൗഹൃദക്കൂട്ടായ്മയുടെ മാത്രം കേന്ദ്രമായിരുന്നു ഫേസ്ബുക്ക് പിന്നെ ഒരു ബിസിനസ് കേന്ദ്രം കൂടിയായി. കൂടുതല്‍ ആളുകളിലേക്ക് വിവരങ്ങള്‍ എത്തിക്കാനാകും എന്നതുകൊണ്ട് തന്നെ പരസ്യങ്ങള്‍ക്ക് പറ്റിയ ഇടമാണ് ഫേസ്ബുക്ക് എന്ന് വമ്പന്‍ കമ്പനികള്‍ തിരിച്ചറിഞ്ഞു.

ലോകം ചരിത്രം തന്നെ മാറ്റി മറിക്കാന്‍ ഫേസ്ബുക്കിന് കഴിഞ്ഞിട്ടുണ്ട്. സിറിയയില്‍ തുടങ്ങി മറ്റ് അറബ് രാജ്യങ്ങളിലേക്ക് വ്യാപിച്ച മുല്ലപ്പൂ വിപ്ലവം പടര്‍ന്നത് ഫേസ്ബുക്കിന്റെ സൗഹൃദച്ചുമരുകളിലൂടെയായിരുന്നു. ഇന്ത്യയില്‍ നിര്‍ഭയക്ക് വേണ്ടി യുവാക്കളെ തെരുവിലിറക്കിയതും ഫേസ്ബുക്ക് തന്നെ.

English summary
Social networking website Facebook is celebrating its 10th birthday this week, marking a decade of ups and downs that has concluded with outstanding profits, more than 1.2 billion users worldwide and the need to keep expanding so as not to collapse.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X