കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുതിയിരിക്കൂ ; വരുന്നൂ ഓണ്‍ലൈന്‍ കൊലപാതകങ്ങള്‍

Google Oneindia Malayalam News

ലണ്ടന്‍ : സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നതായാണ് കണക്ക്. വെബ് സൈറ്റുകള്‍ ഹാക്ക് ചെയ്യുന്നത് സ്ഥിരം സംഭവമായി മാറി. ഹാക്കിങ് മാതൃകയില്‍ കൊലപാതകം വരെ നടക്കുന്ന ഒരു കാലഘട്ടത്തെക്കുറിച്ച് ചിന്തിക്കാനാകുമോ ? എന്നാല്‍ അത്തരത്തിലുളള കാലം വിദൂരമല്ലെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് യൂറോപ്യന്‍ പോളിസിങ് ഏജന്‍സി.

ലോകത്തെ എല്ലാ കോണുകളെയും ബന്ധിപ്പിക്കുന്ന തരത്തില്‍ കമ്പ്യൂട്ടര്‍ ശൃംഖല വളര്‍ന്നുകഴിഞ്ഞു. ആദ്യത്തെ സൈബര്‍ കൊലപാതകം 2014 അവസാനത്തോടെ സംഭവിച്ചേക്കുമെന്നാണ് യൂറോപോള്‍ കഴിഞ്ഞയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട് നല്‍കുന്ന മുന്നറിയിപ്പ്‌ . ഇന്റര്‍നെറ്റിന്റെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ ഉപകരണങ്ങള്‍ വഴി സൈബര്‍ കൊലപാതകങ്ങള്‍ അനായാസം നടത്താനായേക്കുമെന്നാണ് യൂറോപോള്‍ പറയുന്നത്. അതായത് ഇന്റര്‍നെറ്റിന്റെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന പേസ്‌മേക്കര്‍, ഇന്‍സുലിന്‍ പമ്പ്, കേള്‍വിശക്തിക്കായി ഉപയോഗിക്കുന്ന ഡെഫിബ്രില്ലേറ്റര്‍ എന്നിവ വഴി ഹാക്കര്‍മാര്‍ക്ക് കൊലപാതകം നടത്താനാകും.

cybermurder

കമ്പ്യൂട്ടര്‍ സുരക്ഷാ ശൃംഖലയുമായി ബന്ധപ്പെട്ട് നിരവധി അപകടസൂചനകളും പോരായ്മകളുമെല്ലാം യൂറോപോള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. നൂതന സാങ്കേതികവിദ്യയുടെ ഉപയോഗം കൂടിവരുമ്പോള്‍ അവ ഉയര്‍ത്തുന്ന വെല്ലുവിളികളും ഏറുകയാണെന്നാണ് വിദഗ്ദരുടെ പക്ഷം. സോഫ്റ്റ് വെയറുകളില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് യു.എസിലെ ഒരു ഹോസ്പിറ്റലിനോട് ആവശ്യമായ മുന്‍കരുതല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ആരോഗ്യവിഭാഗം അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇന്റര്‍നെറ്റ് വഴി പ്രവര്‍ത്തിപ്പിക്കുന്ന ഗൃഹോപകരണങ്ങള്‍, കാര്‍ എന്നിവ ഇപ്പോള്‍ വ്യാപകമായുണ്ട്. ഹാക്കിങ്ങിലൂടെ ഇവയുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിക്കാനാകും. അതുവഴി ഇവ ഉപയോഗിക്കുന്നവരെ എളുപ്പത്തില്‍ അപകടത്തില്‍പ്പെടുത്താം.

English summary
Europol warned that the first online murder will happen by end of this year. Governments are ill-prepared to combat the threat of online murder. Europol said it expected a rise in "injury and possible deaths" caused by computer attacks on critical safety equipment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X