കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മ്യൂണിക്കില്‍ വെടിയുതിര്‍ത്തത് ഇറാന്‍കാരന്‍; സ്വയം ജീവനൊടുക്കിയതെന്തിന് ? വീഡിയോ...

  • By Vishnu
Google Oneindia Malayalam News

ബെര്‍ലിന്‍: ജര്‍മ്മിനിയിലെ മ്യൂണിക്കിലെ ഷോപ്പിംഗ് മാളിലേക്ക് ഓടിക്കയറിയ മൂന്ന് പേരില്‍ ഒരാള്‍ ഷോപ്പിംഗിനെത്തിയവര്‍ക്ക് നേരെ വെടിയുതിര്‍ത്തു. എന്തിനാണ് അക്രമെന്ന് അറിയില്ല. ചിതറിയോടിയവരെ പിന്തുടര്‍ന്ന് വെടിവച്ചിടുകയായിരുന്നു അക്രമി. 15 ഓളം പേര്‍ വെടിവയ്പ്പില്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിലേറെ പേര്‍ക്ക് പരിക്ക് പറ്റിയെന്നും ജര്‍മ്മനിയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഷോപ്പിംഗ് മാളിനടുത്തുള്ള റെസ്റ്റോറന്റിന് സമീപത്ത് നിന്നാണ് ആദ്യം വെടിവയ്പ്പ് തുടങ്ങിയത്. സാധനങ്ങള്‍ വാങ്ങാനെത്തിയവര്‍ ഒളിച്ച് നിന്നിട്ടും വെടിയുതിര്‍ത്തു. ജര്‍മ്മനിയില്‍ ഒരു അഭയാര്‍ത്ഥിയുവാവ് തീവണ്ടിയില്‍ കയറി അഞ്ച് പേരെ കുത്തിക്കൊന്നിട്ട് ഒരാഴ്ച ആയിട്ടില്ല. അതിന് പിന്നാലെയാണ് വെടിവയ്പ്പ്. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് ജര്‍മ്മന്‍ പോലീസ് അന്വേഷിക്കുകയാണ്. വെടിവയ്പ്പ് നടത്തിയ ഇറാന്‍ പൗരന്‍ സ്വയം ജീവനൊടുക്കിയെന്നാണ് പോലീസ് പറയുന്നത്. ആരാണിയാള്‍...?

ഇറാന്‍ യുവാവ്...

ഇറാന്‍ യുവാവ്...

ഇറാന്‍കാരനായ യുവാവാണ് വെടിവയ്പ്പിന് പിന്നിലെന്നാണ് ജര്‍മ്മന്‍ പോലീസ് പറയുന്നത്. പതിനെട്ട് വയസുകാരനാണത്രേ ഇയാള്‍.

 ഇരട്ടപൗരത്വം

ഇരട്ടപൗരത്വം

മ്യൂണിക്കില്‍ തന്നെ താമസിക്കുന്ന ഇറാന്‍ യുവാവിന് ഇരട്ട പൗരത്വമുണ്ട്. എന്തിനായിരിക്കും ഇയാള്‍ വെടിവയ്പ്പ് നടത്തിയത്

ഭീകരാക്രമണം

ഭീകരാക്രമണം

ഭീകരാക്രമണമാണ് നടന്നതെന്നാണ് ജര്‍മ്മന്‍ പോലീസിന്റെ പ്രാഥമിക നിഗമനം. അക്രമിയുടെ പേരില്‍ ക്രിമിനല്‍ കേസുകളൊന്നും നിലവിലില്ല

സ്വയം വെടിയുതിര്‍ത്തു

സ്വയം വെടിയുതിര്‍ത്തു

ഷോപ്പിംഗ് മാളിന് ഒരു കിലോമീറ്റര്‍ അപ്പുറത്തായി അക്രമിയുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. ഇയാള്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചതായാണ് സൂചന

ചാവേര്‍

ചാവേര്‍

ചാവേര്‍ ആക്രമണമാണെന്നും പോലീസ് സംശയിക്കുന്നുണ്ട്. ഇറാന്‍ സ്വദേശിയെപ്പറ്റി കൂടുതല്‍ അന്വേഷിക്കുകയാണ് ജര്‍മ്മന്‍ സ്വുരക്ഷാന്വേഷണ വിഭാഗം.

തീവ്രവാദബന്ധം

തീവ്രവാദബന്ധം

ഇറാന്‍ കാരന് തീവ്രവാദ ബന്ധം ഉണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. അക്രമണത്തിന് തീവ്രവാദ സ്വഭാവം ഉണ്ടെന്നാണ് പോലീസ് പറയുന്നത്.

വെടിവയ്പ്പിന്റെ വീഡിയോ കാണാം

ഷോപ്പിംഗ് മാളിന് പുറത്തിറങ്ങിയും അക്രമി വെടിവച്ചു. പരിഭ്രാന്തരായ ആളുകള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

English summary
German police said a gunman who went on a shooting rampage at a busy mall in Munich, and then committed suicide after killing people.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X