കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ടീസ് പോലും നല്‍കിയില്ല, ദമ്പതിമാരെ ഒരേ ദിവസം പുറത്താക്കി ഗൂഗിള്‍

ടെക് മേഖലയിലെ പ്രതിസന്ധി പലരെയും ബാധിച്ച് തുടങ്ങിയിരിക്കുകയാണ്. ഗൂഗിളില്‍ യാതൊരു മുന്നറിയിപ്പ് പോലും ഇല്ലാതെ ഒരു ദമ്പതിമാര്‍ക്കാണ് ജോലി നഷ്ടമായിരിക്കുന്നത്

Google Oneindia Malayalam News
GOOGLE

വാഷിംഗ്ടണ്‍: ഒരു കമ്പനിക്ക് വേണ്ടി ആത്മാര്‍ത്ഥമായി രാവും പകലും അധ്വാനിച്ചിട്ടും ദമ്പതിമാര്‍ക്ക് കിട്ടിയത് വന്‍ തിരിച്ചടി. ഇരുവരെയും ഒരു ദിവസം പുറത്താക്കിയിരിക്കുകയാണ് ടെക് ഭീമന്മാരായ ഗൂഗിള്‍.

കമ്പനിയില്‍ നിന്ന് നിരവധി പേരെ ഒഴിവാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും, ഈ കുടുംബത്തിനെ സംബന്ധിച്ച് അത് വലിയ തിരിച്ചടിയാണ്.

GOOGLE

അത് ഗൂഗിളിനൊപ്പം പത്ത് വര്‍ഷത്തില്‍ കൂടൂതലായി ജോലി ചെയ്യുന്നവര്‍ക്കൊക്കെ ജോലി നഷ്ടമായി കൊണ്ടിരിക്കുകയാണ്. ഈ ദമ്പതിമാരും വര്‍ഷങ്ങളായി ഗൂഗിളിനൊപ്പം ഉള്ളവരാണ്. ജോലി ആവശ്യമുള്ള ഒരു സമയത്താണ് ഇവരെ പിരിച്ചുവിട്ടിരിക്കുന്നത്. തീര്‍ത്തും ഞെട്ടിക്കുന്ന ഒരു തീരുമാനമായിരുന്നു ഇവര്‍ക്കിത്.

ബ്രിട്ടനിലെ ആകാശത്ത് പറക്കുംതളിക; അതിവേഗത്തില്‍ സഞ്ചാരം, തിരിച്ചറിയാതെ നാട്ടുകാര്‍ബ്രിട്ടനിലെ ആകാശത്ത് പറക്കുംതളിക; അതിവേഗത്തില്‍ സഞ്ചാരം, തിരിച്ചറിയാതെ നാട്ടുകാര്‍

ഈ ഭാര്യക്കും ഭര്‍ത്താവിനും നാല് മാസം പ്രായമായ ഒരു കുട്ടിയുണ്ട്. അങ്ങനെയൊരു നിര്‍ണായക ഘട്ടത്തിലാണ് ഇവരെ കമ്പനി പുറത്താക്കിയിരിക്കുന്നത്.

കമ്പനിയുടെ പുതിയ പുറത്താക്കല്‍ നടപടികളുടെ ഭാഗമായിട്ടാണിത്. 2022 അവസാനത്തിലാണ് ഈ ദമ്പതിമാര്‍ക്ക് കുഞ്ഞ് പിറന്നത്. ഇവരിലൊരാള്‍ അവധിയിലായിരുന്നു. കുഞ്ഞിനെ പരിചരിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്.

ഇതൊന്നും കണ്ടില്ലെങ്കില്‍ കാണണം, ബക്കറ്റ് ലിസ്റ്റ് റെഡിയാക്കിക്കോ; എല്ലാം ഒന്നിനൊന്ന് മനോഹരം

കമ്പനിയുടെ പുറത്താക്കല്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഇത്. എട്ട് മാസത്തോളം അവധിയെടുക്കാനുള്ള പ്ലാനിലായിരുന്നു ഇവര്‍. മാതാപിതാക്കളിലൊരാള്‍ 2022ന്റെ അവസാനം അവധിയെടുത്തിരുന്നു. മാര്‍ച്ച് മുതല്‍ മറ്റൊരു അവധിക്കും ഇവര്‍ പ്ലാന്‍ ചെയ്തിരുന്നു.

ഇരുവരെയും കമ്പനി പുറത്താക്കിയിരിക്കുകയാണ്. ദമ്പതിമാര്‍ക്ക് പുറത്താക്കിയെന്ന് അറിയിച്ചുള്ള ഇമെയില്‍ ഒരേ സമയത്താണ് ലഭിച്ചത്. ആറ് വര്‍ഷത്തോളം ഈ യുവതി ഗൂഗിളില്‍ ജോലി ചെയ്യുന്നുണ്ട്.

ബാബ വംഗയ്ക്ക് മുകളില്‍ നില്‍ക്കും; മനുഷ്യര്‍ ഭൂമിയിലുണ്ടാവില്ല, സംഭവിക്കുക അക്കാര്യമെന്ന് പ്രവചനംബാബ വംഗയ്ക്ക് മുകളില്‍ നില്‍ക്കും; മനുഷ്യര്‍ ഭൂമിയിലുണ്ടാവില്ല, സംഭവിക്കുക അക്കാര്യമെന്ന് പ്രവചനം

ഭര്‍ത്താവ് രണ്ട് വര്‍ഷം മുമ്പാണ് ഇവിടെയെത്തിയത്. പന്ത്രണ്ടായിരം ജീവനക്കാരെയാണ് ഗൂഗിള്‍ പുറത്താക്കുന്നത്. പല കാരണങ്ങളാണ് ഇതിനായി കമ്പനി പറയുന്നത്.

കൂടുതലായി ആളുകളെ രണ്ട് വര്‍ഷത്തിനിടയില്‍ എടുത്തത് കൊണ്ടാണ് പിരിച്ചുവിടേണ്ടി വരുന്നതെന്നാണ് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ പറയുന്നത്.

കമ്പനിയുടെ വളര്‍ച്ചയെ ഇത് സഹായിക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇവരെ ഒഴിവാക്കുകയാണെന്നും കമ്പനി അറിയിച്ചു.

English summary
google fired a couple who worked for years without notice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X