കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകാരോഗ്യ സംഘടനയില്‍ ഹാക്കിംഗ്, പിന്നില്‍ ഡാര്‍ക്ക് ഹോട്ടല്‍, ലക്ഷ്യം കൊറോണയിലെ രഹസ്യവിവരങ്ങള്‍!!

Google Oneindia Malayalam News

ജനീവ: കൊറോണ വൈറസ് ഭീതിയില്‍ മികച്ച പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന ലോകാരോഗ്യ സംഘടനയില്‍ ഹാക്കിംഗ്. നിര്‍ണായക വിവരങ്ങള്‍ ഇവര്‍ ചോര്‍ത്താനുള്ള നിരവധി തവണയാണ് ശ്രമങ്ങളുണ്ടായത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് നിര്‍ണായക രഹസ്യ വിവരങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ കൈവശമുണ്ടായിരുന്നുവെന്നാണ് ഹാക്കര്‍മാര്‍ കരുതിയതെന്നാണ് സൂചന. ജനങ്ങളെ അതിഭീകരമായി വഴിതെറ്റിക്കാനും ഭയപ്പെടുത്താനും സാധ്യതയുള്ളത് കൊണ്ട് ചില കാര്യങ്ങള്‍ സംഘടന രഹസ്യമായി വെക്കാറുണ്ട്.

അതേസമയം രണ്ട് തരം തട്ടിപ്പുകള്‍ക്കാണ് ഇവര്‍ ശ്രമിച്ചതെന്ന സൂചനയാണ് ലഭിക്കുന്നത്. എന്നാല്‍ ഗുരുതരമായ കാര്യമാണ് ഇതെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു. വിവരങ്ങള്‍ ചോര്‍ന്നിരുന്നെങ്കില്‍ ഒരുപക്ഷേ സംഘടനയുടെ സത്യസന്ധത വരെ ചോദ്യം ചെയ്യപ്പെട്ടെനേ എന്നാണ് സൂചന.

തുടരെ ഹാക്കിംഗ്

തുടരെ ഹാക്കിംഗ്

ലോകാരോഗ്യ സംഘടനയെ സൈബര്‍ ആക്രമണത്തിലൂടെ തകര്‍ക്കുകയാണ് ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടത്. ഈ മാസം ആദ്യം ഹാക്കിംഗ് നടന്നിരുന്നു. രണ്ട് മടങ്ങായി ഇത് വര്‍ധിച്ചിരിക്കുകയാണ്. ഹാക്കര്‍മാര്‍ ആരാണെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് സംഘടനയുടെ മുഖ്യ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസര്‍ ഫ്‌ളാവിയോ ഏജിയോ പറഞ്ഞു. പക്ഷേ ഹാക്കിംഗ് പരാജയപ്പെട്ടെന്ന് ഏജിയോ പറഞ്ഞു. അതേസമയം കൊറോണയ്‌ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളെ ഹാക്കിംഗ് ദുര്‍ബലമാക്കുമെന്നാണ് മുന്നറിയിപ്പ്.

തട്ടിപ്പ് ഇങ്ങനെ

തട്ടിപ്പ് ഇങ്ങനെ

ലോകാരോഗ്യ സംഘടനയുടെ ഓണ്‍ലൈന്‍ ആണെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുന്നതാണ് ഈ ഹാക്കര്‍മാരുടെ രീതി. ഹാക്കര്‍മാരുടെ ഒരു ഗ്രൂപ്പ് ഇതിന് പിന്നിലുണ്ട്. ഡാര്‍ക്ക് ഹോട്ടല്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. 2007 മുതല്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതേസമയം പല ഏജന്‍സികളില്‍ നിന്നുള്ള ഉദ്യോസ്ഥരില്‍ നിന്ന് സൈറ്റുകളുടെ പാസ് വേര്‍ഡുകള്‍ ചോര്‍ത്തുകയാണ് ഇവരുടെ ലക്ഷ്യം. ലോകാരോഗ്യ സംഘടനയുടെ പേരില്‍ ഇവര്‍ നിരവധി തട്ടിപ്പുകള്‍ നടത്തുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്.

മുന്നറിയിപ്പുമായി സംഘടന

മുന്നറിയിപ്പുമായി സംഘടന

ലോകാരോഗ്യ സംഘടനയില്‍ നിന്ന് വിളിക്കുകയാണെന്ന് പറഞ്ഞ് പല വിവരങ്ങളും ഇവര്‍ ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ സംഘടന തന്നെ ഇക്കാര്യം ജനങ്ങളെ അറിയിച്ചിരുന്നു. ഇമെയിലിന്റെ യൂസര്‍ നെയിമോ പാസ്‌വേര്‍ഡോ ഒരിക്കലും ലോകാരോഗ്യ സംഘടന ചോദിക്കില്ല. പണം ആവശ്യപ്പെട്ടില്ല. സമ്മാനങ്ങള്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്യില്ല. ഇതൊക്കെ നിങ്ങളെ സമീപിച്ചവര്‍ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അവര്‍ തട്ടിപ്പുകാരാണെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു.

കൊറോണയിലെ വിവരങ്ങള്‍

കൊറോണയിലെ വിവരങ്ങള്‍

ഹാക്കര്‍മാര്‍ കൊറോണയിലെ വിവരങ്ങളാണ് ലക്ഷ്യമിട്ടതെന്നാണ് സൂചന. ഇതുസംബന്ധിച്ച് ഉറപ്പില്ലാത്ത കാര്യങ്ങളും ലോകാരോഗ്യ സംഘടന പുറത്തുവിട്ടിട്ടില്ല. വൈറസിനെ സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ സമൂഹത്തില്‍ ഭയം ഉണ്ടാക്കുന്നത് കൊണ്ട് ലോകാരോഗ്യ സംഘടന പുറത്തുവിട്ടില്ല. പലരാജ്യങ്ങളിലെയും നിര്‍ണായക റിപ്പോര്‍ട്ടുകള്‍ സംഘടനയുടെ ഡാറ്റാ ബേസിലുണ്ട്. മുമ്പ് ലോകത്തെ ബാധിച്ച വൈറസുകളുടെ വിവരങ്ങള്‍ അടക്കം പുറത്തുവന്നാല്‍ അത് ദോഷകരമായി വരാനും സാധ്യതയുണ്ട്.

കനത്ത ജാഗ്രത

കനത്ത ജാഗ്രത

ലോകാരോഗ്യ സംഘടനയുടെ എല്ലാ കേന്ദ്രങ്ങള്‍ക്കും കനത്ത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംഘടനയെ ഉപയോഗിച്ചുള്ള പണം തട്ടലാണ് പ്രധാന പ്രശ്‌നം. അമേരിക്ക, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ സൈബര്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റൊമാനിയയിലെ ബിറ്റ്ഡിഫന്‍ഡര്‍, മോസ്‌കോയിലെ കാസ്പറസ്‌കി എന്നീ സൈബര്‍ സുരക്ഷ ഗ്രൂപ്പുകള്‍ ഡാര്‍ക് ഹോട്ടലിനെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. ചൈന, ഉത്തരകൊറിയ ജപ്പാന്‍, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ളവരെയാണ് ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്.

English summary
hackers target who as coronavirus cyber attack increase
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X