കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താലിബാന്‍ സമ്മതിച്ചു!! അഫ്ഗാനിസ്താന്‍ വനിതാ താരങ്ങള്‍ കളത്തിലേക്ക്... അപ്രതീക്ഷിത മാറ്റം

Google Oneindia Malayalam News

കാബൂള്‍: അഫ്ഗാനിസ്താനില്‍ വന്‍ മാറ്റം വരുന്നു. വനിതാ കായിക താരങ്ങള്‍ക്ക് വീണ്ടും കളത്തിലെത്താന്‍ അവസരം ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. താലിബാന്‍ അധികാരം പിടിച്ച ശേഷം അഫ്ഗാനിലെ വനിതാ താരങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയെന്ന് ചില മാധ്യമങ്ങള്‍ നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു. വനിതാ ടീമുകള്‍ പിരിച്ചുവിടുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.

ഇതിനിടെയാണ് മറിച്ചുള്ള വിവരം പുറത്തുവന്നിരിക്കുന്നത്. അഫ്ഗാനിലെ വനിതാ ക്രിക്കറ്റ് ടീം വീണ്ടും കളത്തിലിറങ്ങുമെന്നാണ് ഐസിസി വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിശദവിവരങ്ങള്‍ ഇങ്ങനെ...

1

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 15നാണ് താലിബാന്‍ വീണ്ടും അഫ്ഗാന്റെ ഭരണം പിടിച്ചത്. അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിട്ടുപോകുന്ന വേളയില്‍ താലിബാന്‍ വീണ്ടും ഭരണം പിടിക്കുകയായിരുന്നു. താലിബാന്‍ അധികാരത്തിലെത്തിയാല്‍ വനിതകള്‍ക്ക് സ്വാതന്ത്ര്യം നിഷേധിക്കുമെന്ന വാര്‍ത്ത ആഗോള സമൂഹം ആശങ്കയോടെയാണ് കണ്ടിരുന്നത്.

2

അഫ്ഗാനില്‍ സ്ത്രീകള്‍ക്ക് പഠനത്തിനുള്ള അവസരം നിഷേധിച്ചേക്കുമെന്നായിരുന്നു താലിബാന്‍ അധികാരം പിടിച്ച വേളയില്‍ വന്ന വാര്‍ത്തകള്‍. എന്നാല്‍ പിന്നീട് നിയന്ത്രണങ്ങളോടെ പഠനത്തിന് സൗകര്യം ഒരുക്കുമെന്ന വിവരം വന്നു. അഫ്ഗാനിലെ സ്‌കൂളുകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ മറ കെട്ടിയ നിലയിലുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു.

3

കായിക രംഗത്ത് വനിതകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുമെന്നായിരുന്നു മറ്റൊരു വാര്‍ത്ത. ഇക്കാര്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയായിരുന്നു. ഇവര്‍ അഫ്ഗാന്‍ സര്‍ക്കാരുമായി സംസാരിച്ചു. ഐസിസിയുടെ ഭരണഘടനയ്ക്ക് പിന്തുണ നല്‍കുമെന്ന് താലിബാന്‍ അറിയിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

4

വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലനം പുനരാരംഭിക്കുമെന്ന പ്രതീക്ഷയാണ് ഐസിസി വൃത്തങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. താലിബാന്‍ അധികാരത്തിലെത്തിയ ശേഷം അഫ്ഗാനിലെ ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിന് ഒരു പ്രവര്‍ത്തക സമിതിയെ ഐസിസി നിയോഗിച്ചിരുന്നു. ഇവര്‍ താലിബാന്‍ നേതാക്കളുമായി ദോഹയില്‍ വച്ച് ചര്‍ച്ച നടത്തി.

5

ഖത്തറില്‍ വച്ച് നടന്ന കൂടിക്കാഴ്ചയില്‍ താലിബാന്‍ സര്‍ക്കാരിന്റെ പ്രതിനിധികളും അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് അംഗങ്ങളും പങ്കെടുത്തു. ഐസിസിയുടെ ഭരണഘടന ശരിവെക്കുന്നുവെന്നു താലിബാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഐസിസി ഭരണഘടന തത്വത്തില്‍ അംഗീകരിക്കുമെന്ന് താലിബാന്‍ പ്രതിനിധികള്‍ അറിയിച്ചു. അഫ്ഗാനിലെ വനിതാ ക്രിക്കറ്റ് ടീം സംബന്ധിച്ച കാര്യങ്ങളും ഇതിലുള്‍പ്പെടുമെന്ന് പ്രവര്‍ത്തക സമിതി അധ്യക്ഷന്‍ ഇമ്രാന്‍ ഖാജ പറഞ്ഞു.

ആ 1000 കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക്; ചുട്ട മറുപടിയുമായി ശശി തരൂര്‍... പിന്നാലെ സോസുംആ 1000 കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക്; ചുട്ട മറുപടിയുമായി ശശി തരൂര്‍... പിന്നാലെ സോസും

6

അഫ്ഗാനിലെ വനിതാ താരങ്ങളുടെ പരിശീലനം ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും ഐസിസിയുടെ പ്രവര്‍ത്തക സമിതി നിരീക്ഷിക്കും. സര്‍ക്കാര്‍ നല്‍കിയ വാക്ക് പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കും. തുടര്‍ന്ന് അവലോകന റിപ്പോര്‍ട്ട് ഐസിസിക്ക് പിന്നീട് കൈമാറുമെന്നും ഖാജ പറഞ്ഞു. അഫ്ഗാനിലെ പുരുഷ ക്രിക്കറ്റ് ടീം ഇപ്പോള്‍ സജീവമാണ്. ട്വിന്റി 20 ലോകകപ്പില്‍ കളിച്ചിരുന്നു. റോസ് മക്കല്ലം, റമീസ് രാജ, ലോസണ്‍ നയ്ദൂ എന്നിവരാണ് താലിബാനുമായി ചര്‍ച്ച നടത്തിയ പ്രവര്‍ത്തക സമിതി അംഗങ്ങള്‍.

തീപാറും പോരാട്ടത്തിന് കോണ്‍ഗ്രസ്; അടുത്ത 15 ദിവസം നിര്‍ണായകം, 25 സമ്മേളനം, 125 റാലികള്‍തീപാറും പോരാട്ടത്തിന് കോണ്‍ഗ്രസ്; അടുത്ത 15 ദിവസം നിര്‍ണായകം, 25 സമ്മേളനം, 125 റാലികള്‍

English summary
Happy News From Afghanistan; Government Supports to Restart Women Cricket Team
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X